സോഷ്യൽ മീഡിയ നിരീക്ഷണം വർദ്ധിപ്പിക്കാൻ സെബി | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeBreaking Newsസോഷ്യൽ മീഡിയ നിരീക്ഷണം വർദ്ധിപ്പിക്കാൻ സെബി

സോഷ്യൽ മീഡിയ നിരീക്ഷണം വർദ്ധിപ്പിക്കാൻ സെബി

മുംബൈ: വ്യക്തികളോ മറ്റു സ്ഥാപനങ്ങളോ നടത്തുന്ന സെക്യുരിറ്റീസ് നിയമങ്ങളുടെ ലംഘനങ്ങൾ അന്വേഷിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ അനാലിറ്റിക്‌സും ഉപയോഗിച്ച് വെബ് ഇന്റലിജെൻസ് ടൂൾ വഴി സോഷ്യൽ മീഡിയയുടെയും മറ്റു പ്ലാറ്റ് ഫോമുകളുടെയും നിരീക്ഷണം വധിപ്പിക്കാൻ സെബി.

ഇതിനായി, സൊല്യൂഷൻ പ്രൊവൈഡർമാരിൽ നിന്നും സെബി ‘എക്സ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് ‘ ക്ഷണിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർധിച്ചു വരുന്ന ഇന്റർനെറ്റ് ഉപയോഗം, വെബിൽ ധാരാളം പൊതുവായി ലഭിക്കുന്ന ഡാറ്റകൾ വർധിക്കുന്നതിന് കാരണമായെന്നും, ഇത്തരം ഡാറ്റകൾക്കു നിയമലംഘനംനടത്തുന്ന സ്ഥാപനങ്ങളെയോ വ്യക്തികളെയോ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് സാധിക്കുമെന്നും സെബി പറഞ്ഞു.

എന്നാൽ, വലിയ തോതിലുള്ള ഡാറ്റകളിൽ നിന്നും ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത് സമയമെടുക്കുന്നതും മടുപ്പിക്കുന്നതും പരിമിതമായ കാര്യക്ഷമതയുള്ളതുമായാ പ്രക്രിയയാണ്. ഇത് ലഘൂകരിക്കുന്നതിനും എളുപ്പമാക്കുന്നതിനുമാണ് വെബ് ഇന്റലിജൻസ് ടൂളിന്റെ സേവനങ്ങൾ സ്വീകരിക്കുന്നതെന്നും സെബി കൂടി ചേർത്തു.

ഒക്ടോബർ 3 നകം അപേക്ഷകൾ സമർപ്പിക്കാമെന്നും സെബി പറഞ്ഞു. അടുത്തിടെ, ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ‘മ്യൂൾ അക്കൗണ്ടുകൾ’ ഉപയോഗിക്കുന്ന ധാരാളം ഇൻസൈഡർ ട്രേഡിംഗും ഫ്രണ്ട് റണ്ണിംഗ് കേസുകളും സെബി കണ്ടെത്തിയിരുന്നു.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!