image

28 Sept 2022 10:01 AM IST

പണപ്പെരുപ്പം, കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു

MyFin Desk

പണപ്പെരുപ്പം, കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു
X

Summary

ഡെല്‍ഹി: ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാല് ശതമാനം വര്‍ദ്ധിപ്പിച്ചു. ഇന്നത്തെ കേന്ദ്ര മന്ത്രിസഭ തീരുമാനത്തോടെ നിലവിലെ 34 ശതമാനത്തില്‍ നിന്നും ക്ഷാമബത്ത 38 ശതമാനമായി ഉയര്‍ന്നു. 2022 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മാര്‍ച്ചില്‍ നാല് ശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം കണക്കിലെടുത്തുള്ള ഈ തീരുമാനം 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും, 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും നേട്ടമാകും.  


ഡെല്‍ഹി: ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാല് ശതമാനം വര്‍ദ്ധിപ്പിച്ചു.

ഇന്നത്തെ കേന്ദ്ര മന്ത്രിസഭ തീരുമാനത്തോടെ നിലവിലെ 34 ശതമാനത്തില്‍ നിന്നും ക്ഷാമബത്ത 38 ശതമാനമായി ഉയര്‍ന്നു. 2022 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മാര്‍ച്ചില്‍ നാല് ശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചിരുന്നു.

പണപ്പെരുപ്പം കണക്കിലെടുത്തുള്ള ഈ തീരുമാനം 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും, 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും നേട്ടമാകും.