image

2 Oct 2022 10:15 PM GMT

Fixed Deposit

പണപ്പെരുപ്പം അടുത്ത സാമ്പത്തിക വര്‍ഷം 5.2 ശതമാനമായി കുറയും: ആര്‍ബിഐ

Myfin Editor

inflation
X

Summary

ഡെല്‍ഹി: തുടര്‍ച്ചയായി ഉയരുന്ന പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഒരു പ്രധാന ആശങ്കയായി തുടരുന്നുണ്ടെങ്കിലും ഈ വര്‍ഷം ഇതുവരെ ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തി അത് പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു.


ഡെല്‍ഹി: തുടര്‍ച്ചയായി ഉയരുന്ന പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഒരു പ്രധാന ആശങ്കയായി തുടരുന്നുണ്ടെങ്കിലും ഈ വര്‍ഷം ഇതുവരെ ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തി അത് പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു..

എന്നാല്‍ അടുത്ത സാമ്പത്തിക വർഷം ആഗോള വിതരണ ശൃംഖലകള്‍ സാധാരണ നിലയിലാകുമെന്ന് കരുതുവെന്നും ഇത് സമ്മര്‍ദ്ദം ലഘൂകരിക്കുമെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ പ്രവചിച്ച 6.7 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.2 ശതമാനത്തില്‍ നിയന്ത്രണ വിധേയമാകുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

റീട്ടെയില്‍ പണപ്പെരുപ്പം 2-6 ശതമാനം പരിധിയില്‍ നിലനിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധിതമാണ്. എന്നിരുന്നാലും ഫെബ്രുവരി അവസാനം മുതല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടയിലുള്ള പ്രതികൂല വിതരണ പ്രശ്‌നങ്ങള്‍ മൂലം 2022 ജനുവരി മുതല്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ സഹിഷ്ണുത പരിധിക്ക് മുകളിലാണ്. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.8 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പം കുറഞ്ഞെങ്കിലും അത് സ്വീകാര്യമല്ലാത്ത ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനായി വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ച് 5.90 ശതമാനമാക്കി. ഈ സാമ്പത്തിക വർഷം മെയ്-ഓഗസ്റ്റ് കാലയളവില്‍ മാത്രം റിപ്പോ നിരക്ക് 1.4 ശതമാനം ഉയര്‍ത്തി.

2022-23ലെ ആദ്യ മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം. 2023 ജനുവരി മുതല്‍ ഇത് നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2022-23 നാലാം പാദത്തിൽ (ജനുവരി-മാര്‍ച്ച്) റീട്ടെയില്‍ പണപ്പെരുപ്പം ശരാശരി 5.8 ശതമാനമായും 2023-24 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5 ശതമാനമായും കുറയുമെന്ന് സെൻട്രൽ ബാങ്ക് കരുതുന്നു.

പ്രവചനം ആശ്വാസകരമാണെങ്കിലും രാഷ്ട്രീയ പിരിമുറുക്കം, ക്രൂഡ്, ചരക്ക് വിലകള്‍, പ്രതീക്ഷിച്ചതിലും ദൈര്‍ഘ്യമേറിയ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാല്‍ അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.

ആഗോള സാമ്പത്തിക വളര്‍ച്ച 2021 ലെ 6.1 ശതമാനത്തില്‍ നിന്ന് 2022 ല്‍ 3.2 ശതമാനമായി കുറയുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പ്രതീക്ഷിക്കുന്നുണ്ട്. മറുവശത്ത്, ആഗോള ഉപഭോക്തൃ വില പണപ്പെരുപ്പം 2021 ലെ 4.7 ശതമാനത്തില്‍ നിന്ന് ഈ കലണ്ടര്‍ വര്‍ഷം 8.3 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നേരത്തെ പ്രവചിച്ചിരുന്ന 7.2 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ആര്‍ബിഐ വെട്ടിക്കുറച്ചിട്ടുണ്ട്..