image

5 Oct 2022 6:07 AM GMT

Banking

റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള യുപിഐ പേയ്‌മെന്റ്, 2,000 രൂപ വരെ സൗജന്യം

MyFin Desk

rupay card
X

Summary

  റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനം നടത്തുമ്പോള്‍ പണം നല്‍കേണ്ടതുണ്ടോ? സാധാരണ ക്രെഡിറ്റ് കാര്‍ഡ് ഉപോഗിച്ച് യുപിഐ യിലൂടെ പണവിനമയ സേവനം പ്രയോജനപ്പെടുത്തുമ്പോള്‍ ചാര്‍ജ് വരുമോ എന്ന് ഉപയോക്താക്കള്‍ക്ക് സംശയമുണ്ടായിരുന്നു. ഈ സംശയത്തിനാണ് ആര്‍ബിഐ നിര്‍ദേശത്തെ തുടര്‍ന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നത്. 2,000 പരിധി പുതിയ അറിയിപ്പ് അനുസരിച്ച റുപേ ക്രെഡിറ്റ് കാര്‍ഡ് വഴി യുപിഐ പേയ്‌മെന്റ് നടത്തിയാല്‍ 2,000 രൂപ വരെ ചാര്‍ജ് […]


റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനം നടത്തുമ്പോള്‍ പണം നല്‍കേണ്ടതുണ്ടോ? സാധാരണ ക്രെഡിറ്റ് കാര്‍ഡ് ഉപോഗിച്ച് യുപിഐ യിലൂടെ പണവിനമയ സേവനം പ്രയോജനപ്പെടുത്തുമ്പോള്‍ ചാര്‍ജ് വരുമോ എന്ന് ഉപയോക്താക്കള്‍ക്ക് സംശയമുണ്ടായിരുന്നു. ഈ സംശയത്തിനാണ് ആര്‍ബിഐ നിര്‍ദേശത്തെ തുടര്‍ന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നത്.

2,000 പരിധി

പുതിയ അറിയിപ്പ് അനുസരിച്ച റുപേ ക്രെഡിറ്റ് കാര്‍ഡ് വഴി യുപിഐ പേയ്‌മെന്റ് നടത്തിയാല്‍ 2,000 രൂപ വരെ ചാര്‍ജ് ഈടാക്കില്ല. ഇത് ഒറ്റത്തവണ നടത്തുന്ന ഇടപാടാണ്. 2,000 രൂപയില്‍ താഴെയുള്ള പണവിനിമയത്തിന് എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. ഒരോ പ്രാവശ്യവും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പണം സ്വീകരിക്കുന്നതിന് കടക്കാരന്‍ (മര്‍ച്ചന്റ്) ബാങ്കിന് നല്‍കുന്ന തുകയാണ് ഇത്.

നേരത്തെ, റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് യുപിഐ സംവിധാനം വഴി സാമ്പത്തിക ഇടപാട് നടത്താന്‍ ആര്‍ബി ഐ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകള്‍ ഈ സേവനം ആരംഭിച്ചിരുന്നു. ഈ ബാങ്കുകള്‍ നല്‍കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡുകളിലാണ് ഇത് ഏര്‍പ്പെടുത്തിയത്. റുപേ കാര്‍ഡിന് പുറമെ മാസറ്റര്‍ കാര്‍ഡ്, വിസ, അമേരിക്കന്‍ എക്‌സപ്രസ് എന്നിങ്ങനെ അന്തര്‍ദേശീയ കാര്‍ഡ് കമ്പനികളും ഉണ്ട്. എന്നാല്‍ ഇത്തരം കാര്‍ഡുകളുപയോഗിച്ചുള്ള യുപി ഐ പണമിടപാടിന് മുകളില്‍ പറഞ്ഞ 2000 പരിധി ബാധകമല്ല.

അക്കൗണ്ടില്‍ പണമില്ലെങ്കിലും

ഡെബിറ്റ് കാര്‍ഡിലൂടെയും ബാങ്ക് അക്കൗണ്ട് വഴിയും യുപിഐ പേയ്‌മെന്റ് നടത്തുന്നതു പോലെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും വിനിമയം നടത്താമെന്ന ആര്‍ബിഐ പ്രഖ്യാപനം ഇക്കഴിഞ്ഞ ജൂലായിലാണ് വന്നത്.

നേരത്തെയുള്ള രീതിയനുസരിച്ച് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പേയ്‌മെന്റ് നടത്തണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ പണം വേണം. ഡെബിറ്റ് കാര്‍ഡ് നമ്പറിലൂടെയും അക്കൗണ്ട് നമ്പറിലൂടെയും ഇത് നടത്താം. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും ആപ്പ് വഴി പണക്കൈമാറ്റം നടത്തുമ്പോള്‍ നമ്മുടെ സേവിംഗ്‌സ് അക്കൗണ്ടിലോ കറണ്ട് അക്കൗണ്ടിലോ ഉള്ള പണമാണ് ഇങ്ങനെ ഡെബിറ്റ് ആകുക. പുതിയ ചട്ടത്തില്‍ അക്കൗണ്ടില്‍ കാശില്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചും ആപ്പ് വഴിയുള്ള പേയ്‌മെന്റ് ആകാം.