image

6 Oct 2022 9:11 PM GMT

Technology

ഫേസ്ബുക്കിലെ 15% ജീവനക്കാരെ പിരിച്ചുവിട്ടേക്കും

MyFin Desk

ഫേസ്ബുക്കിലെ 15% ജീവനക്കാരെ പിരിച്ചുവിട്ടേക്കും
X

Summary

മെറ്റയില്‍ നിന്നും 12,000 ജീവനക്കാരെ പിരിച്ചു വിട്ടേക്കും എന്ന് സൂചന. മികച്ച പെര്‍ഫോമന്‍സ് നടത്താത്ത ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. വരുന്ന മൂന്നാഴ്ചയ്ക്കകം ആകെ ജീവനക്കാരുടെ 15 ശതമാനത്തോളം പേരെ ഇത്തരത്തില്‍ പിരിച്ചുവിട്ടേക്കും എന്നാണ് റിപ്പോര്‍ട്ട്. ഏതാനും ആഴ്ച്ച മുമ്പാണ് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നില്ല എന്ന് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചത്. ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 22ാം സ്ഥാനത്തേക്ക്് പിന്തള്ളപ്പെട്ടതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മെറ്റാ ഓഫീസ് അടച്ചുപൂട്ടുന്നുവെന്ന സൂചനയും കഴിഞ്ഞ ദിവസം വന്നിരുന്നു. […]


മെറ്റയില്‍ നിന്നും 12,000 ജീവനക്കാരെ പിരിച്ചു വിട്ടേക്കും എന്ന് സൂചന. മികച്ച പെര്‍ഫോമന്‍സ് നടത്താത്ത ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. വരുന്ന മൂന്നാഴ്ചയ്ക്കകം ആകെ ജീവനക്കാരുടെ 15 ശതമാനത്തോളം പേരെ ഇത്തരത്തില്‍ പിരിച്ചുവിട്ടേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഏതാനും ആഴ്ച്ച മുമ്പാണ് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നില്ല എന്ന് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചത്. ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 22ാം സ്ഥാനത്തേക്ക്് പിന്തള്ളപ്പെട്ടതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മെറ്റാ ഓഫീസ് അടച്ചുപൂട്ടുന്നുവെന്ന സൂചനയും കഴിഞ്ഞ ദിവസം വന്നിരുന്നു.

കമ്പനിയിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും പുതിയ റിക്രൂട്ട്മെന്റുകള്‍ ദീര്‍ഘകാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫേസ്ബുക്കിന് എന്നന്നേക്കുമായി പൂട്ടു വീഴുമോ എന്ന സന്ദേഹവും ഉയരുന്നത്.

ന്യൂയോര്‍ക്കില്‍ ഓഫീസ് വിപുലീകരണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ നില നിന്നിരുന്നു. എന്നാല്‍ ഇതിന് വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.