image

13 Oct 2022 3:00 AM IST

Stock Market Updates

ശുഭകരമല്ലാത്ത സർക്കാർ കണക്കുകൾ വിപണിക്ക് ബാധ്യതയാകും

Mohan Kakanadan

ശുഭകരമല്ലാത്ത സർക്കാർ കണക്കുകൾ വിപണിക്ക് ബാധ്യതയാകും
X

Summary

കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ബെയറുകളുടെ പിടിയിലമർന്നിരുന്ന ഇന്ത്യൻ വിപണി ഇന്നലെ മോചിതമായെങ്കിലും ആഗോള പ്രവണതകൾ ഒട്ടും ആശാസ്യമല്ല. അമേരിക്കൻ, യൂറോപ്യൻ വിപണികളെല്ലാം തന്നെ ഇന്നലെയും ചുവപ്പിൽ തന്നെയാണ് അവസാനിച്ചത് വിപണി കാത്തിരിക്കുന്നത് ഇന്ന് പുറത്തിറങ്ങുന്ന യുഎസ്‌ സി പി ഐ ഡാറ്റയിലാണ്. യു എസ്‌ സി പി ഐ നേരിയ രീതിയിൽ ഒരു ഉയർച്ചയുടെ വലിയ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. കണക്കുകൾ പണപ്പെരുപ്പത്തെ അല്പമെങ്കിലും പിടിച്ചു നിർത്തുന്ന രീതിയിലാണെങ്കിൽ വിപണി ഒരു തിരിച്ചു വരവ് നടത്തിയേക്കും. […]


കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ബെയറുകളുടെ പിടിയിലമർന്നിരുന്ന ഇന്ത്യൻ വിപണി ഇന്നലെ മോചിതമായെങ്കിലും
ആഗോള പ്രവണതകൾ ഒട്ടും ആശാസ്യമല്ല. അമേരിക്കൻ, യൂറോപ്യൻ വിപണികളെല്ലാം തന്നെ ഇന്നലെയും ചുവപ്പിൽ തന്നെയാണ് അവസാനിച്ചത്

വിപണി കാത്തിരിക്കുന്നത് ഇന്ന് പുറത്തിറങ്ങുന്ന യുഎസ്‌ സി പി ഐ ഡാറ്റയിലാണ്.

യു എസ്‌ സി പി ഐ നേരിയ രീതിയിൽ ഒരു ഉയർച്ചയുടെ വലിയ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. കണക്കുകൾ പണപ്പെരുപ്പത്തെ അല്പമെങ്കിലും പിടിച്ചു നിർത്തുന്ന രീതിയിലാണെങ്കിൽ വിപണി ഒരു തിരിച്ചു വരവ് നടത്തിയേക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.

ഇന്നലെ പ്രസിദ്ധീകരിച്ച രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം (CPI) സെപ്റ്റംബറില്‍ 7.41 ശതമാനത്തിലെത്തി. ആഗസ്റ്റില്‍ ഇത് 7 ശതമാനമായിരുന്നു. ജൂലായിലാകട്ടെ നിരക്ക് 6.71 ശതമാനവും. റിസര്‍വ്വ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം തുടരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തലവേദനയായി തുടരുന്നു.

അതുപോലെ തന്നെ ഓഗസ്റ്റിലെ ഇന്ത്യൻ വ്യാവസായിക ഉത്പാദന സൂചിക (IIP) -0.8 ശതമാനം ചുരുങ്ങി 131.3 ലെത്തിയതും ആശങ്കയുണർത്തുന്നു.

രണ്ടാം പാദത്തിൽ വിപ്രോയുടെയും ലാഭം 9 ശതമാനം ഇടിഞ്ഞത് വിപണിക്ക് അത്ര ശോഭനമല്ല. എന്നാൽ എച് സി എൽ ടെക്കിന്റെ അറ്റലാഭം രണ്ടാം പാദത്തിൽ ൭ ശതമാനം ഉയർന്നിട്ടുണ്ട്.

ഇന്ന് ഇൻഫോസിസ്, മൈൻഡ് ട്രീ, ഏഞ്ചൽ വൺ എന്നീ കമ്പനികളുടെ രണ്ടാം പാദ ഫലപ്രഖ്യാപനം ഉണ്ട്. ഇന്ത്യൻ വിപണിയെ
മുന്നോട്ടു നയിക്കാൻ ഇതിനാവുമെന്നാണ് കണക്കുകൂട്ടൽ.

മെറ്റൽസ്, ബാങ്ക്, ടെക്‌നോളജി ഓഹരികൾ ഇന്ന് ശ്രദ്ധയാകർഷിക്കാൻ ഇടയുണ്ട്.

മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷം ഇന്നലെ സെന്‍സെക്സ് 478.59 പോയിന്റ് ഉയര്‍ന്ന് 57,625.91 ലും, നിഫ്റ്റി 140.05 പോയിന്റ് നേട്ടത്തോടെ 17,123.60 ലുമാണ് അവസാനിച്ചത്.

ബാങ്ക് നിഫ്റ്റിക്കു തുടർച്ചയായ രണ്ടാം ദിവസവും 200 ദിവസ ആവറേജിൽ (DMA) പിന്തുണ ലഭിച്ചു. ഇത് ശുഭലക്ഷണമാണ്. താഴെ തട്ടിൽ 17,000 ഇനി പിന്തുണ നൽകിയേക്കാം; മുകൾത്തട്ടിൽ 17,000 നു മുകളിൽ സമ്മർദം ഉണ്ടാവും, എൽ കെ പി സെകുരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് ഒരു ആശങ്കയായി തുടരുന്നു; ഇന്നലെ അത് 82.31 -ലെത്തി.

ഡോളർ ഇൻഡക്ട്സ് ആകട്ടെ ഇന്നലെ 113.23 ലെത്തിയിരുന്നു.

ഏഷ്യൻ വിപണിയിൽ പരക്കെ തകർച്ചയാണ് രാവിലെ കാണുന്നത്. ജപ്പാൻ നിക്കെയും തായ്വാനും ഹാങ്‌ സെങ്ങും ജക്കാർത്ത കോംപസിറ്റും താഴ്ചയിൽ തന്നെ. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ആകട്ടെ രാവിലെ 8.15 നു -65.00 പോയിന്റ് താഴ്ന്നു വ്യപ്രാരം നടക്കുന്നു.

ലണ്ടൻ ഫുട് സീയും (-59.08) പാരീസും (-14.73) ജർമ്മൻ (-47.99) സൂചികകളുമെല്ലാം ഇന്നലെ ചൂവപ്പിൽ തന്നെ അവസാനിച്ചു.

യുഎസിൽ ഡോവ് ജോൺസ്‌ 28.34 പോയിന്റും എസ് ആന്റ് പി 500 (11.81) പോയിന്റും നസ്‌ഡേക് -9.09 പോയിന്റും ഇടിഞ്ഞു;

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 92.49 ഡോളറായി കുറഞ്ഞിട്ടുണ്ട്.

സ്വർണം (കൊച്ചി) 22 കാരറ്റ് 1 ഗ്രാം = 4,680 രൂപ; പവന് 37,440 രൂപ.

ബിറ്റ്‌കോയിൻ 16,28,000 രൂപ.