image

15 Oct 2022 6:38 AM IST

ആഗോള മാന്ദ്യം ഇന്ത്യയെ ബാധിക്കില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍

MyFin Desk

ആഗോള മാന്ദ്യം ഇന്ത്യയെ ബാധിക്കില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍
X

Summary

 ആഗോള മാന്ദ്യത്തിന്റെ ആഘാതം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പ്രകടമാകാന്‍ സാധ്യതയില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു. വളര്‍ച്ചാ നിരക്ക് അനുമാനം 6.8 ശതമാനമാണ്, പണപ്പെരുപ്പം വളരെയധികം നിയന്ത്രണവിധേയവുമാണ്, അതിനാല്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലായിരിക്കുമെന്നും ഖര അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജിഡിപിയുടെ ഒരു പ്രധാന ഘടകമാണ്,. ഇത് പ്രധാനമായും ആഭ്യന്തര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍, ആഗോള മാന്ദ്യം ഉണ്ടാകാമെങ്കിലും അതിന്റെ ആഘാതം പക്ഷേ മറ്റ് സമ്പദ് വ്യവസ്ഥകളെപ്പോലെ ബാധിക്കില്ലെന്നും അദ്ദേഹം […]


ആഗോള മാന്ദ്യത്തിന്റെ ആഘാതം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പ്രകടമാകാന്‍ സാധ്യതയില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.
വളര്‍ച്ചാ നിരക്ക് അനുമാനം 6.8 ശതമാനമാണ്, പണപ്പെരുപ്പം വളരെയധികം നിയന്ത്രണവിധേയവുമാണ്, അതിനാല്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലായിരിക്കുമെന്നും ഖര അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ജിഡിപിയുടെ ഒരു പ്രധാന ഘടകമാണ്,. ഇത് പ്രധാനമായും ആഭ്യന്തര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍, ആഗോള മാന്ദ്യം ഉണ്ടാകാമെങ്കിലും അതിന്റെ ആഘാതം പക്ഷേ മറ്റ് സമ്പദ് വ്യവസ്ഥകളെപ്പോലെ ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണപ്പെരുപ്പത്തിന്റെ പ്രാഥമിക കാരണം ഡിമാന്‍ഡ് അല്ല.
ലോകമെമ്പാടുമുള്ള എല്ലാ സസമ്പദ് വ്യവസ്ഥകളും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍, ഈ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ മുന്നോട്ടുപോകുമ്പോള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.