image

16 Oct 2022 11:14 PM GMT

Banking

കേരളത്തിന് 3 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍, കസ്റ്റമർക്ക് സഹായികളുമുണ്ടാകും

MyFin Desk

Digital banking
X

Summary

ഡെല്‍ഹി: രാജ്യത്ത് ആരംഭിച്ച 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളില്‍ (ഡിബിയു) മൂന്നെണ്ണം കേരളത്തില്‍. എറണാകുളം കളമശേരി ( കാനറ ബാങ്ക് ), തൃശൂര്‍ ചാലക്കുടി ആനമല ജംക്ഷന്‍ (സൗത്ത് ഇന്ത്യന്‍ ബാങ്ക്), പാലക്കാട് കുന്നത്തൂര്‍മേട് (യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനായി യൂണിറ്റുകള്‍ ആരംഭിച്ചത്. 11 പൊതുമേഖലാ ബാങ്കുകള്‍, 12 സ്വകാര്യ ബാങ്കുകള്‍, ഒരു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഡിബിയു സേവനം നല്‍കുന്നത്. ഡിജിറ്റല്‍ ബാങ്കിങ് സാക്ഷരത […]


ഡെല്‍ഹി: രാജ്യത്ത് ആരംഭിച്ച 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളില്‍ (ഡിബിയു) മൂന്നെണ്ണം കേരളത്തില്‍. എറണാകുളം കളമശേരി ( കാനറ ബാങ്ക് ), തൃശൂര്‍ ചാലക്കുടി ആനമല ജംക്ഷന്‍ (സൗത്ത് ഇന്ത്യന്‍ ബാങ്ക്), പാലക്കാട് കുന്നത്തൂര്‍മേട് (യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനായി യൂണിറ്റുകള്‍ ആരംഭിച്ചത്. 11 പൊതുമേഖലാ ബാങ്കുകള്‍, 12 സ്വകാര്യ ബാങ്കുകള്‍, ഒരു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഡിബിയു സേവനം നല്‍കുന്നത്. ഡിജിറ്റല്‍ ബാങ്കിങ് സാക്ഷരത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി 75 ജില്ലകളിലായി ഇതിന്റെ 75 യൂണിറ്റുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഡിജിറ്റലായി ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഈ പേപ്പര്‍രഹിത യൂണിറ്റിലെത്തി ഡിജിറ്റല്‍ സംവിധാനം വഴി സ്വന്തമായി (സെല്‍ഫ് സര്‍വീസ് മോഡ്) ഇടപാടുകള്‍ നടത്താം. ഇവരെ സഹായിക്കാന്‍ (ഡിജിറ്റല്‍ അസിസ്റ്റന്‍സ്) ആളുമുണ്ടാകും.
പണം പിന്‍വലിക്കല്‍, നിക്ഷേപം അടക്കമുള്ള സേവനങ്ങള്‍ 24 മണിക്കൂറും ഇതില്‍ ലഭ്യമായിരിക്കും. എല്ലാ സേവനങ്ങളും പൂര്‍ണ്ണമായും ഡിജിറ്റലാണ്. സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കുക, ബാലന്‍സ് പരിശോധിക്കുക, പാസ്ബുക്ക് പ്രിന്റിങ്, പണം കൈമാറ്റം, സ്ഥിരനിക്ഷേപം, വായ്പ അപേക്ഷ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അപേക്ഷകള്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, നികുതി അടയ്ക്കുക തുടങ്ങിയ വിവിധ സേവനങ്ങള്‍ ഇതില്‍ ലഭ്യമാണ്. കൂടാതെ സര്‍ക്കാരിന്റെ വിവിധ വായ്പ പദ്ധതികള്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളിലൂടെ അപേക്ഷിക്കാം.