image

26 Oct 2022 4:55 AM GMT

Investments

ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒ നവംബര്‍ 3ന് തുടങ്ങും

MyFin Desk

ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒ നവംബര്‍ 3ന് തുടങ്ങും
X

Summary

  ഡെല്‍ഹി: മെദാന്ത ബ്രാന്‍ഡിന് കീഴില്‍ ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഗ്ലോബല്‍ ഹെല്‍ത്തിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നവംബര്‍ 3 ന് ആരംഭിക്കും. റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ആര്‍എച്ച്പി) പ്രകാരം ഐപിഒ നവംബര്‍ 7 ന് അവസാനിക്കും. 500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും 5.08 കോടി വരെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും അടങ്ങുന്നതാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമായി സ്വകാര്യ ഇക്വിറ്റി പ്രമുഖരായ കാര്‍ലൈല്‍ ഗ്രൂപ്പിന്റെ […]


ഡെല്‍ഹി: മെദാന്ത ബ്രാന്‍ഡിന് കീഴില്‍ ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഗ്ലോബല്‍ ഹെല്‍ത്തിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നവംബര്‍ 3 ന് ആരംഭിക്കും. റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ആര്‍എച്ച്പി) പ്രകാരം ഐപിഒ നവംബര്‍ 7 ന് അവസാനിക്കും. 500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും 5.08 കോടി വരെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും അടങ്ങുന്നതാണ് ഐപിഒ.

ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമായി സ്വകാര്യ ഇക്വിറ്റി പ്രമുഖരായ കാര്‍ലൈല്‍ ഗ്രൂപ്പിന്റെ അഫിലിയേറ്റ് ആയ അനന്ത് ഇന്‍വെസ്റ്റ്‌മെന്റും സുനില്‍ സച്ച്‌ദേവയും ഇക്വിറ്റി ഓഹരികള്‍ വിറ്റഴിക്കും. നിലവില്‍, ഗ്ലോബല്‍ ഹെല്‍ത്തില്‍ അനന്ത് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് 25.67 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. സച്ച്‌ദേവയ്ക്ക് 13.43 ശതമാനം ഓഹരിയുണ്ട്. പുതിയ ഇഷ്യൂവില്‍ നിന്നുള്ള വരുമാനം കടം വീട്ടാനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.

പ്രശസ്ത കാര്‍ഡിയോ വാസ്‌കുലര്‍, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ നരേഷ് ട്രെഹാന്‍ സ്ഥാപിച്ച ഗ്ലോബല്‍ ഹെല്‍ത്ത് 2022 സാമ്പത്തിക വര്‍ഷത്തില്‍ 2,205.8 കോടി രൂപയുടെ മൊത്തം വരുമാനവും 196.2 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തി. കാര്‍ലൈല്‍ ഗ്രൂപ്പ്, ടെമാസെക് തുടങ്ങിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ പിന്തുണയുള്ള ഗ്ലോബല്‍ ഹെല്‍ത്ത്, ഗുരുഗ്രാം, ഇന്‍ഡോര്‍, റാഞ്ചി, ലഖ്‌നൗ, പട്‌ന എന്നിവിടങ്ങളില്‍ മേദാന്ത ബ്രാന്‍ഡിന് കീഴില്‍ അഞ്ച് ആശുപത്രികളുടെ ശൃംഖല പ്രവര്‍ത്തിക്കുന്നു. കോട്ടാല്‍ മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ്, ജെഫറീസ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.