image

29 Oct 2022 1:09 AM GMT

Banking

80 കോടി പാവപ്പെട്ടവര്‍ക്കായി വര്‍ഷം 10.8 കോടി ടണ്‍ ധാന്യം വേണം: ഗോയല്‍

MyFin Desk

80 കോടി പാവപ്പെട്ടവര്‍ക്കായി വര്‍ഷം 10.8 കോടി ടണ്‍ ധാന്യം വേണം: ഗോയല്‍
X

Summary

രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് ഗരീബ് കല്യാണ്‍ യോജന വഴി പ്രതിമാസം വിതരണം നടത്താന്‍ 10.8 കോടി ടണ്‍ ധാന്യം വേണമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ഫെഡറേഷന്‍ ഓഫ് തെലങ്കാന ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശിലും ബിഹാറിലും ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം കുറയുമെന്ന ആശങ്കയുണ്ടെന്നും കാലം തെറ്റി പെയ്യുന്ന മഴ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഗോയല്‍ പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക് ഇതിനകം തന്നെ ഒരാള്‍ക്ക് […]


രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് ഗരീബ് കല്യാണ്‍ യോജന വഴി പ്രതിമാസം വിതരണം നടത്താന്‍ 10.8 കോടി ടണ്‍ ധാന്യം വേണമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ഫെഡറേഷന്‍ ഓഫ് തെലങ്കാന ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശിലും ബിഹാറിലും ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം കുറയുമെന്ന ആശങ്കയുണ്ടെന്നും കാലം തെറ്റി പെയ്യുന്ന മഴ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഗോയല്‍ പറഞ്ഞു.

80 കോടി ജനങ്ങള്‍ക്ക് ഇതിനകം തന്നെ ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യധാന്യം (അല്ലെങ്കില്‍ വളരെ ദരിദ്രരായ അന്ത്യോദയ കുടുംബങ്ങള്‍ക്ക് 35 കിലോ) ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴില്‍ 5 കിലോ അധികമായി ക്വാട്ട ഇരട്ടിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി അവതരിപ്പിച്ചത്. ശേഷം, അതേവര്‍ഷം ഡിസംബര്‍ മാസത്തില്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു.

പദ്ധതി പ്രകാരം അഞ്ച് കിലോ ഗ്രാം ഗോതമ്പ് അല്ലെങ്കില്‍ അരി ഗുണഭോക്തൃ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യും. ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം കടല 5 മാസം കൂടി സൗജന്യമായി നല്‍കും. രാജ്യത്തെ 80 കോടിയിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഇത് നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിനേത്തുടര്‍ന്ന് പദ്ധതി നീട്ടി നല്‍കുകയും ചെയ്തു. 2020 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

2021-22ല്‍ കോവിഡ്-19 പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, കേന്ദ്രം 2021 ഏപ്രിലില്‍ രണ്ട് മാസത്തേക്ക് പദ്ധതി വീണ്ടും അവതരിപ്പിക്കുകയും ശേഷം ജൂലൈ മുതല്‍ നവംബര്‍ വരെ അഞ്ച് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. ഇതിനു പിന്നാലെ പദ്ധതി വീണ്ടും 2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ നീട്ടി. 80,000 കോടി രൂപ ചെലവില്‍ പാവപ്പെട്ടവര്‍ക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്ന പദ്ധതി ആറ് മാസത്തേക്ക് (സെപ്തംബര്‍ 30 വരെ) കേന്ദ്രം നീട്ടിയത് മാര്‍ച്ച് 26നാണ്.