image

7 Jan 2022 9:39 AM IST

Market

ആര്‍ബിട്രേജ്

MyFin Desk

ആര്‍ബിട്രേജ്
X

Summary

ഒരേ വസ്തുവിന് വ്യത്യസ്ത വിപണികളിലെ വില വ്യത്യാസങ്ങള്‍
പ്രയോജനപ്പെടുത്തുന്ന തന്ത്രമാണിത്.


ഒരു ആസ്തി ഒരേ സമയം ഒരു വിപണിയില്‍ നിന്ന് വാങ്ങുകയും, മറ്റൊരു വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ആര്‍ബിട്രേജ് (Arbitrage). ഈ...

 

ഒരു ആസ്തി ഒരേ സമയം ഒരു വിപണിയില്‍ നിന്ന് വാങ്ങുകയും, മറ്റൊരു വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ആര്‍ബിട്രേജ് (Arbitrage). ഈ വിപണികളിലെ വിലകൾ തമ്മിലുള്ള വ്യത്യാസം വ്യാപാരിയുടെ ലാഭം/ നഷ്ടം നിർണ്ണയിക്കുന്നു.

അതായത് ഒരേ വസ്തുവിന് വ്യത്യസ്ത വിപണികളിലെ വില വ്യത്യാസങ്ങള്‍
പ്രയോജനപ്പെടുത്തുന്ന തന്ത്രമാണിത്. വിപണികളിലെ ആസ്തികളുടെ വിലസ്ഥിരതയില്ലായ്മയില്‍ നിന്ന് വ്യാപാരിയ്ക്ക് ലാഭമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വില കുറവുള്ള വിപണിയില്‍ നിന്നും ആസ്തി വാങ്ങുകയും വില കൂടുതലുള്ള വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു.

ഓഹരികള്‍ (stocks), ചരക്കുകള്‍ (commodities), കറന്‍സികള്‍ എന്നിവയിലാണ് ആര്‍ബിട്രേജ് വ്യാപാരം നടക്കുന്നത്. ഇതില്‍ നിന്നുള്ള ലാഭം പരിമിതമായിരിക്കും. നഷ്ടസാധ്യതയും കുറവായിരിക്കും.

ഉദാഹരണമായി, ഒരു കമ്പനിയുടെ ഓഹരി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 100 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നതെന്ന് കരുതുക. അതേസമയം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇതേ ഓഹരി 100.40 രൂപയ്ക്ക് വ്യാപാരം നടക്കുന്നു. ഒരു വ്യാപാരിയ്ക്ക്
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും ഓഹരികള്‍ വാങ്ങാനും അത് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഉടനടി വില്‍ക്കാനും കഴിയും. അപ്പോള്‍ അയാള്‍ക്ക് ഒരു ഓഹരിയിന്‍മേല്‍ 40 പൈസ ലാഭം നേടാനാകും. ഇങ്ങനെയാണ് ആര്‍ബിട്രേജ് വ്യാപാരം നടക്കുന്നത്.