image

7 Jan 2022 11:46 AM IST

Learn & Earn

പുറത്തുനിന്നുള്ള വാണിജ്യ വായ്പകള്‍

MyFin Desk

പുറത്തുനിന്നുള്ള വാണിജ്യ വായ്പകള്‍
X

Summary

അന്താരാഷ്ട്ര വിപണികളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വായ്പകളെയാണ് എക്‌സ്റ്റേണല്‍ കൊമേര്‍ഷ്യല്‍ ബോറോയിങ് എന്നു വിളിക്കുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ ബാങ്കുകള്‍, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നാണ് പണം സ്വരൂപിക്കുന്നത്. ഇത് പ്രധാനമായും പുതിയ വ്യവസായങ്ങള്‍ക്കുള്ള നിക്ഷേപമായി ഉപയോഗിക്കുന്നു. ഈ വഴിയുള്ള ധനസമാഹരണം കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ ബി ഐ യുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഇത് ദീര്‍ഘകാല (long term) വായ്പകളാണ്. ഇ സി ബി വഴി പണം സമാഹരിക്കാന്‍ ഇന്ത്യന്‍ കമ്പിനികള്‍ക്ക് വലിയ […]


അന്താരാഷ്ട്ര വിപണികളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വായ്പകളെയാണ് എക്‌സ്റ്റേണല്‍ കൊമേര്‍ഷ്യല്‍ ബോറോയിങ് എന്നു...

അന്താരാഷ്ട്ര വിപണികളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വായ്പകളെയാണ് എക്‌സ്റ്റേണല്‍ കൊമേര്‍ഷ്യല്‍ ബോറോയിങ് എന്നു വിളിക്കുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ ബാങ്കുകള്‍, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നാണ് പണം സ്വരൂപിക്കുന്നത്. ഇത് പ്രധാനമായും പുതിയ വ്യവസായങ്ങള്‍ക്കുള്ള നിക്ഷേപമായി ഉപയോഗിക്കുന്നു. ഈ വഴിയുള്ള ധനസമാഹരണം കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ ബി ഐ യുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഇത് ദീര്‍ഘകാല (long term) വായ്പകളാണ്.

ഇ സി ബി വഴി പണം സമാഹരിക്കാന്‍ ഇന്ത്യന്‍ കമ്പിനികള്‍ക്ക് വലിയ താല്‍പര്യമാണ്. കാരണം, അന്താരാഷ്ട്ര വിപണികളില്‍ പലിശ വളരെ കുറവാണ്. ആഭ്യന്തര വിപണിയിലെ വായ്പ ആകര്‍ഷകമല്ലാതെ വരുമ്പോഴാണ് കമ്പനികള്‍ ഇ സി ബി വഴി വായ്പ നേടാന്‍ ശ്രമിക്കുന്നത്. ഉയര്‍ന്ന പലിശ നിരക്കുള്ള ആഭ്യന്തരവായ്പകള്‍ വേഗത്തില്‍ അടച്ചു തീര്‍ക്കാന്‍ പല കമ്പനികളും ഈ വായ്പ ഉപയോഗിക്കാനിടയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും ആര്‍ ബി ഐയുടെയും നിയന്ത്രണമുണ്ട്. ഇ സി ബി വായ്പകളുടെ ഒരു നിശ്ചിത ശതമാനം ഇത്തരത്തില്‍ ഉപയോഗിക്കാം. ബാക്കി പുതിയ പദ്ധതികള്‍ക്കായി വിനിയോഗിക്കണം എന്നാണ് നിയമം.

ഇ സി ബി മാര്‍ഗത്തിലൂടെ വായ്പയെടുക്കുന്ന കമ്പനികളുടെ ധനസ്ഥിതി സ്ഥിരതയുള്ളതാവണമെന്ന് നിയന്ത്രണ സ്ഥാപനങ്ങള്‍് നിഷ്‌കര്‍ഷിക്കാറുണ്ട്. ഏതെങ്കിലും കാരണത്താല്‍ തിരിച്ചടവ് മുടങ്ങിയാല്‍, രാജ്യത്തുനിന്നുള്ള മറ്റു വായ്പകളെ അത് ബാധിക്കും. ഭാവിയില്‍ വായ്പയെടുക്കുന്നതിനെയും (credit rating) അത് പ്രതികൂലമായി ബാധിക്കും.

ഇ സി ബികള്‍ സ്വീകരിക്കുന്നതിന് രണ്ടു വഴികളുണ്ട് -ഓട്ടോമാറ്റിക് റൂട്ട് (automatic route) & അപ്രൂവല്‍ റൂട്ട് (approval route). കോര്‍ സെക്ടറിലെ (core sectors) നിക്ഷേപങ്ങള്‍ക്ക് – അടിസ്ഥാന സൗകര്യ വികസനത്തിനും, ഫാക്ടറികളും, പ്ലാന്റുകളും, മെഷീനറികളും സ്ഥാപിക്കാനും– ഉപയോഗിക്കുന്ന പണം ഓട്ടോമാറ്റിക് റൂട്ടില്‍ സ്വീകരിക്കാം. ഇതിന് ഗവണ്‍മെന്റിന്റെയോ, ആര്‍ ബി ഐ യുടെയോ അനുമതി ആവശ്യമില്ല. എന്‍ ജി ഒ കള്‍, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (NBFC), സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഇടനില സ്ഥാപനങ്ങള്‍ (financial intermediaries) എന്നിവ പണം സ്വീകരിക്കുന്നത് അപ്രൂവല്‍ റൂട്ടിലൂടെ ആയിരിക്കും. ഇ സി ബിയിലൂടെ സമാഹരിക്കുന്ന പണം ചെലവഴിക്കുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. ഇത് ഓഹരി വിപണിയില്‍ വ്യാപാരം നടത്താന്‍ അനുവദിക്കാറില്ല.

Tags: