ഒരു ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ട് സ്‌കീമാണ് ബാലൻസ് അഡ്വാന്റേജ് ഫണ്ട്. ഏത് ആസ്തി വിഭാഗത്തില്‍ (ഇക്യുറ്റിയിലോ, കടപ്പത്രങ്ങളിലോ)...
ഒരു ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ട് സ്‌കീമാണ് ബാലൻസ് അഡ്വാന്റേജ് ഫണ്ട്. ഏത് ആസ്തി വിഭാഗത്തില്‍ (ഇക്യുറ്റിയിലോ, കടപ്പത്രങ്ങളിലോ) കൂടുതല്‍ നിക്ഷേപിക്കണമെന്ന് ഫണ്ടിന്റെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്നു. മാറുന്ന വിപണി മൂല്യത്തിനനുസരിച്ച് നിക്ഷേപതന്ത്രങ്ങള്‍ മാറിക്കൊണ്ടിരിക്കും.
അതിനാല്‍ ഇതിനെ ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട് എന്നും വിളിക്കുന്നു. ഇത് വളരെ സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന സ്‌കീമുകളാണ്. വളരെ ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ വിറ്റ് പണമാക്കുകയും, താരതമ്യേന കുറഞ്ഞ മൂല്യമുള്ള (എന്നാല്‍ വളര്‍ച്ചാ സാധ്യതയുള്ള) ആസ്തികള്‍ വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്ന നിക്ഷേപ തന്ത്രമാണ് ഇത്തരം ഫണ്ടുകള്‍ പിന്തുടരുന്നത്.
ഓഹരികളിലും, കടപ്പത്രങ്ങളിലും ഒരു പോലെ നിക്ഷേപിക്കുന്നതിനാല്‍ നഷ്ടസാധ്യത കുറവാണ്. ചുരുങ്ങിയത് 30% നിക്ഷേപം ഓഹരികളില്‍ ഉണ്ടായിരിക്കണം. ബാക്കി 70% കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാം. പരമാവധി 80% വരെ ഓഹരികളിലെ നിക്ഷേപം ഉയര്‍ത്താം.
ഓരോ ദിവസത്തെയും ഓഹരികളുടെ വിലനിലവാരം അനുസരിച്ച് ഫണ്ടിന്റെ മൂല്യം കണക്കാക്കി നിക്ഷേപ തന്ത്രങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ചുരുങ്ങിയത് 30% മുതല്‍ പരമാവധി 80% വരെ ഓഹരികളില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഓഹരികളുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഫണ്ട് അലോക്കേഷൻ വ്യത്യാസപ്പെടും. ഉദാഹരണമായി ഓഹരികള്‍ക്ക് നല്ല വളര്‍ച്ചയും ഉയര്‍ന്ന മൂല്യവും ഉണ്ടാവുന്നുവെങ്കില്‍ പരമാവധി ഫണ്ട് അതിലേക്ക് കേന്ദ്രീകരിക്കും.
എന്നാല്‍ ഇവ ഇടിയുന്ന സാഹചര്യത്തില്‍ പണം കടപ്പത്രങ്ങളിലേക്ക് മാറ്റി നിക്ഷേപിക്കും. ഈ രീതിയില്‍, ചലനാത്മകമായി, നിക്ഷേപം മാറ്റിക്കൊണ്ടിരിക്കുന്ന ബാലന്‍സ്ഡ്
ഫണ്ടുകള്‍ പുതിയ കാറ്റഗറിയിലുള്ള മ്യൂച്ചല്‍ ഫണ്ടുകള്‍ ആണ്. ഇവ ഇക്യുറ്റി ഓറിയന്റഡ് ഹൈബ്രിഡ് ഫണ്ട് എന്നും അറിയപ്പെടുന്നു.