കൊന്‍ടാംഗോ (Contango) കമ്മോഡിറ്റി വിപണിയിലെ ഒരു പ്രതിഭാസമാണ്. ഒരു ഉല്‍പ്പന്നത്തിന്റെ ഫ്യൂച്ചേഴ്സ് വില വിപണി വിലയെക്കാള്‍ (spot price) ഉയര്‍ന്നു...
കൊന്‍ടാംഗോ (Contango) കമ്മോഡിറ്റി വിപണിയിലെ ഒരു പ്രതിഭാസമാണ്. ഒരു ഉല്‍പ്പന്നത്തിന്റെ ഫ്യൂച്ചേഴ്സ് വില വിപണി വിലയെക്കാള്‍ (spot price) ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് contango. ഉദാഹരണമായി, ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ 30 ദിവസത്തിനു ശേഷമുള്ള വില ഇന്നത്തെ വിപണി വിലയെക്കാള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നതാണിത്.
അതായത്, ഇന്നത്തെ വിപണിവില 80 ഡോളറും, 30 ദിവസത്തിനു ശേഷമുള്ള വില 90 ഡോളറുമാണെങ്കില്‍ അത് അസ്വാഭാവിക വളര്‍ച്ചയാണെന്നു കണക്കാക്കാം. 30 ദിവസത്തിനു ശേഷമുള്ള വിപണിവില 90 ഡോളറിലെത്താന്‍ സാധ്യതയില്ലെന്ന് വ്യാപാരി കണക്കുകൂട്ടുന്നു. അതിനാല്‍ ആ ദിവസം (30-ാം ദിവസം) വിപണിയില്‍ നിന്നു വാങ്ങുകയാണ് ലാഭം എന്നു കരുതി ഫ്യൂച്ചേഴ്സ് വിപണിയിലെ ഇടപാട് ഒഴിവാക്കുന്നു.
ഇതിന് കാരണമാകുന്നത് പ്രധാനമായും 3 കാരണങ്ങളാണ്. 1) വിലക്കയറ്റ സാധ്യത, 2) ഭാവിയില്‍ സപ്ലൈയില്‍ വരാവുന്ന കുറവ് അല്ലെങ്കില്‍ തടസങ്ങള്‍, 3) ഈ ഉല്‍പ്പന്നം ഇത്രയും നാള്‍ സൂക്ഷിച്ചു വെയ്ക്കാനുള്ള ബുദ്ധിമുട്ട്. ഇക്കാരണത്താല്‍ വില ക്രമാതീതമായി ഉയരാം. ഈ സാഹചര്യത്തില്‍ ആര്‍ബിട്രേജ് വ്യാപാരികള്‍ പണമുണ്ടാക്കാനിടയുണ്ട്. അവര്‍ ഓയില്‍ ഉടന്‍ തന്നെ ഇന്നത്തെ വിപണിയില്‍ നിന്നു വാങ്ങി futures വിപണിയില്‍ വില്‍ക്കുന്നു. ഇതിനെ forwardation എന്നും വിളിക്കുന്നു. ഇതിന്റെ വിപരീതമാണ് backwardation.