സീറോ കൂപ്പണ്‍ ബോണ്ടിനെ ആക്കുറല്‍ ബോണ്ട് എന്നും വിളിക്കുന്നു. ഇത് പലിശ നല്‍കാത്ത കടപ്പത്രമാണ്. പകരം മുഖവിലയില്‍ (face value or par value) താഴ്ത്തിയായിരിക്കും...
സീറോ കൂപ്പണ്‍ ബോണ്ടിനെ ആക്കുറല്‍ ബോണ്ട് എന്നും വിളിക്കുന്നു. ഇത് പലിശ നല്‍കാത്ത കടപ്പത്രമാണ്. പകരം മുഖവിലയില്‍ (face value or par value) താഴ്ത്തിയായിരിക്കും ലേലം ചെയ്യുന്നത്. ഉദാഹരണമായി, 100 രൂപ മുഖവിലയുള്ള ബോണ്ട് ആദ്യം വിപണിയിലെത്തുമ്പോള്‍ അതിന് 85 രൂപയേ വിലയുണ്ടാവുകയുള്ളൂ. 85 രൂപയ്ക്ക് വാങ്ങുന്ന വ്യാപാരി, 3 വര്‍ഷത്തെ കാലാവധിയുള്ള ബോണ്ടാണെങ്കില്‍, മൂന്ന് വര്‍ഷത്തിനു ശേഷം ആര്‍ബിഐയ്ക്ക് തിരികെ നല്‍കുമ്പോള്‍ അതിന് 100 രൂപ ലഭിക്കും. മൂന്നു വര്‍ഷം ബോണ്ട് കൈവശം വെച്ചതിന്റെ ലാഭമായിരിക്കും 15 രൂപ. ഇക്കാലയളവിനുള്ളില്‍ ഇത് ദ്വിതീയ വിപണിയില്‍ വില്‍ക്കുകയും ചെയ്യാം. അപ്പോള്‍ ചെറിയ ലാഭമേ ലഭിക്കുകയുള്ളൂ. ഉദാഹരണമായി, ബോണ്ടുകളുടെ വിപണിവില ഉയര്‍ന്നാല്‍- 86-87 രൂപയിലെത്തിയാല്‍-അവയെ വില്‍ക്കാം. പക്ഷേ അത് വാങ്ങുന്ന വ്യാപാരിയ്ക്ക് കാലാവധിയെത്തുമ്പോള്‍ (റിഡീം ചെയ്യുമ്പോള്‍) ലാഭം 13-14 രൂപയേ ലഭിക്കുകയുള്ളൂ. കാരണം ഉയര്‍ന്ന വിലയ്ക്കാണ് വ്യാപാരി ബോണ്ടുകള്‍ വാങ്ങിയത്. അതിനാലാണ് സീറോ കൂപ്പണ്‍ ബോണ്ടിനെ കളുടെ വിലയും, അതിന്റെ യീല്‍ഡും (വരുമാനവും) വിപരീത അനുപാതത്തിലായിരിക്കും എന്നു പറയുന്നത്. ഇത്തരം ബോണ്ടുകള്‍ വില കുറച്ചു വാങ്ങിയാല്‍ ലാഭം കൂടും. കാരണം അവയില്‍ നിന്നുള്ള വരുമാനം സ്ഥിരമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
ബോണ്ടുകളുടെ മച്യൂരിറ്റി കാലാവധി കൂടുന്തോറും അവയില്‍ നിന്നുള്ള വരുമാനവും കൂടും. ഉദാഹരണമായി, 20 വര്‍ഷം കാലാവധിയുള്ള ഒരു ബോണ്ടിന്റെ യീല്‍ഡ്, 10 വര്‍ഷ കാലാവധിയുള്ള ബോണ്ടിനേക്കാള്‍ കൂടുതലായിരിക്കും. കൂപ്പണ്‍ എന്നാല്‍ ബോണ്ടുകളുടെ പലിശയാണ്. കൂപ്പണ്‍കള്‍ക്ക് ഒരു നിശ്ചിത വാര്‍ഷിക പലിശ നിരക്കുണ്ടാവും. ഇതാണ് നിക്ഷേപകന്റെ പ്രധാന യീല്‍ഡ്.