ഒരു കമ്പനിയുടെ കടബാധ്യത അധികമായാല്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍വായ്പ ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഡെറ്റ് ഓവര്‍ഹാങ്ങ് (debt overhang).ബാങ്കുകള്‍...
ഒരു കമ്പനിയുടെ കടബാധ്യത അധികമായാല്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍
വായ്പ ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഡെറ്റ് ഓവര്‍ഹാങ്ങ് (debt overhang).
ബാങ്കുകള്‍ വായ്പ നല്‍കുന്നതിന് തയ്യാറായാല്‍ പോലും, ഉയര്‍ന്ന പലിശനിരക്ക്
ഈടാക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള കടം തിരിച്ചടയ്ക്കാന്‍ കമ്പനിയ്ക്ക്
സാധിക്കാത്ത അവസ്ഥ വന്നേക്കാം. കൂടാതെ കമ്പനിയുടെ ഭാവിയിലെ
നിക്ഷേപങ്ങള്‍, വിപുലീകരണ പദ്ധതികള്‍ എന്നിവ തടസപ്പെട്ടേക്കാം. കാരണം,
പുതിയ പദ്ധതിയില്‍ നിന്നുള്ള വരുമാനം പോലും പഴയ കടത്തിന്റെ
തിരിച്ചടവിനായി ഉപയോഗിക്കേണ്ടി വന്നേക്കാം. അതിനാല്‍ അത്തരം പദ്ധതികള്‍
സാധ്യമാവാതെ വരുന്നു. രാജ്യങ്ങളും ഈ അവസ്ഥയിലൂടെ കടന്നു പോകാറുണ്ട്.
ഡെറ്റ് ഓവര്‍ഹാങ് കൂടുതല്‍ കാലം നിലനിന്നാല്‍ അടുത്ത ഘട്ടത്തില്‍ അണ്ടര്‍ ഇന്‍വസ്റ്റ്‌മെന്റ് (അപര്യാപ്ത നിക്ഷേപം) സംഭവിക്കുന്നു. ഇത് വളര്‍ച്ചാ മുരടിപ്പിലേക്കും,
മാന്ദ്യത്തിലേക്കും, കടം വീട്ടാന്‍ കഴിയാത്ത അവസ്ഥയിലേക്കും (default)
നയിക്കുന്നു.