image

8 Jan 2022 6:24 AM GMT

Banking

നിങ്ങളുടെ ബാങ്ക് എഫ് ഡി യ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ?

MyFin Desk

നിങ്ങളുടെ ബാങ്ക് എഫ് ഡി യ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ?
X

Summary

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെയായി ഉയര്‍ത്തിയത് 2020 ഫെബ്രുവരിയിലാണ്. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്ക് ഏതെങ്കിലും കാരണവശാല്‍ പൂട്ടി പോവുകയാണെങ്കില്‍ എത്ര തുകയുണ്ടെങ്കിലും പരമാവധി നിങ്ങള്‍ക്ക് കിട്ടുന്ന ഇന്‍ഷുറസ് പരിരക്ഷ ഒരു ലക്ഷം രൂപയായിരുന്നു അതുവരെ . പിന്നീട് പല ബാങ്കുകളും പ്രതസിന്ധിയിലാവുകയോ പൂട്ടുകയോ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ അക്കൗണ്ട് ഒന്നിന് 5 ലക്ഷത്തിലേക്ക് ഉയര്‍ത്തിയത്. രണ്ട് വര്‍ഷം മുമ്പ് പല പ്രമുഖ ബാങ്കുകളും […]


ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെയായി ഉയര്‍ത്തിയത് 2020 ഫെബ്രുവരിയിലാണ്....

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെയായി ഉയര്‍ത്തിയത് 2020 ഫെബ്രുവരിയിലാണ്. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്ക് ഏതെങ്കിലും കാരണവശാല്‍ പൂട്ടി പോവുകയാണെങ്കില്‍ എത്ര തുകയുണ്ടെങ്കിലും പരമാവധി നിങ്ങള്‍ക്ക് കിട്ടുന്ന ഇന്‍ഷുറസ് പരിരക്ഷ ഒരു ലക്ഷം രൂപയായിരുന്നു അതുവരെ . പിന്നീട് പല ബാങ്കുകളും പ്രതസിന്ധിയിലാവുകയോ പൂട്ടുകയോ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ അക്കൗണ്ട് ഒന്നിന് 5 ലക്ഷത്തിലേക്ക് ഉയര്‍ത്തിയത്. രണ്ട് വര്‍ഷം മുമ്പ് പല പ്രമുഖ ബാങ്കുകളും പ്രതിസന്ധിയിലായിരുന്നു. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്രാ (പി എം സി) ബാങ്ക്, യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ അക്കൗണ്ടുടമകള്‍ നിക്ഷേപം പിന്‍വലിക്കാനാവാതെ മാസങ്ങള്‍ തള്ളി നീക്കേണ്ടിയും വന്നിരുന്നു.

ഡി ഐ സി ജി സി

ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡി ഐ സി ജി സി) ആണ്. എന്നാല്‍ ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും ഇന്‍ഷുറന്‍സ് പരിധിയിലാണോ? അല്ലെന്നാണ് ആര്‍ ബി ഐ യുടെ റിപ്പോര്‍ട്ട് പറയുന്നത്.

പരിരക്ഷ

ഡി ഐ സി ജി സി യില്‍ റെജിസ്റ്റര്‍ ചെയ്യപ്പെടാത്ത ബാങ്കുകളിലാണ്, പ്രത്യേകിച്ച് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവയിലാണ് നിങ്ങള്‍ സ്ഥിര നിക്ഷേപം നടത്തുന്നതെങ്കില്‍ അത് ഇന്‍ഷുറന്‍സ്് പരിധിയില്‍ വരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തു വന്നത്. രാജ്യത്ത് ആകെ ഇന്‍ഷുറന്‍സ് ലഭിക്കാവുന്ന നിക്ഷേപം 76,21,258 കോടി രൂപയാണ്. മൊത്തം നിക്ഷേപത്തിന്റെ 50.9 ശതമാനം തുകയാണിത്. ബാക്കി നിക്ഷേപം ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നില്ല. അതായിത് ഏതാണ്ട് പകുതിയോളം എഫ് ഡി അടക്കമുള്ള നിക്ഷേപങ്ങളില്‍ ഇന്‍ഷുറന്‍സ് ബാധകമല്ല.

നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഡി ഐ സി ജി സിയില്‍ ബാങ്കുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടാത്തതും നിക്ഷേപങ്ങള്‍ക്കുള്ള പ്രീമിയം അടയ്ക്കാത്തതുമാണ് ഇതിനുള്ള പ്രധാന കാരണം. അഞ്ച് ലക്ഷം രൂപയില്‍ അധികം ഒറ്റ അക്കൗണ്ടില്‍ നിക്ഷേപക്കപ്പെടുന്നതും ഒരു കാരണമാണ്. നിലവില്‍ ഒരു അക്കൗണ്ടിലെ തുക എത്രയാണെങ്കിലും ബാങ്കിന് എന്തെങ്കിലും സംഭവിച്ചാല്‍ പരമാവധി ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപ വരെയാണ്. ഇതില്‍ കൂടുതല്‍ ഒറ്റ അക്കൗണ്ടില്‍ നിക്ഷേപമുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ കണക്കിന് പുറത്തായിരിക്കും.

അഞ്ച്് ലക്ഷം മാത്രം

ഒറ്റ അക്കൗണ്ടിലെ നിക്ഷേപത്തിന്, അത് എത്ര ഉയര്‍ന്ന തുകയാണെങ്കിലും പരമാവധി ലഭ്യമാകുന്ന പരിരക്ഷ 5 ലക്ഷം രൂപയുടേതാണ്. അതുകൊണ്ട് അതില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നുവെങ്കില്‍ വിവിധ അക്കൗണ്ടുകളിലായി വേണം അത് ചെയ്യാന്‍. ഇവിടെ ജോയിന്റ് അക്കൗണ്ടായോ കൂട്ടികളുടെ പേരിലുള്ള മൈനര്‍ അക്കൗണ്ടായോ അത് ചെയ്യാം.

ഉറപ്പു വരുത്താം

ബാങ്കുകള്‍ പൊട്ടുന്ന കഥകള്‍ തുടര്‍ച്ചയാണ്. ധനകാര്യ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഈ അപകട സാധ്യതയുമുണ്ട്. എന്നാല്‍ ഇത് നമ്മുക്ക് ഒഴിവാക്കാനുമാവില്ല. അതുകൊണ്ട് അധ്വാനിച്ചുണ്ടാക്കിയ പണം നേട്ടത്തിനായി നിക്ഷേപിക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള സ്ഥാപനത്തിലാണ് ഇടപാട് നടത്തിയതെന്ന് ഉറപ്പാക്കുക. കഴിയുന്നതും ഉറപ്പില്ലാത്ത ചെറുകിട ധനകാര്യസ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ബന്ധങ്ങളുടെ പേരില്‍ എഫ് ഡി ഇട്ട് പണം പോയ ഒട്ടനവധി ആളുകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അതില്‍ ഒരാളാവാതിരിക്കാം. ഇതിനായി https://www.dicgc.org.in പരിശോധിച്ച് ഇന്‍ഷുറന്‍സ് പട്ടികയിലുള്ള സ്ഥാപനങ്ങള്‍ ഉറപ്പാക്കാവുന്നതാണ്.