image

8 Jan 2022 11:11 AM IST

Learn & Earn

ഡിജിറ്റല്‍ വായ്പകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ ശരിയായ 'ആപ്പു'കള്‍ എങ്ങിനെ അറിയാം

MyFin Desk

ഡിജിറ്റല്‍ വായ്പകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ ശരിയായ ആപ്പുകള്‍ എങ്ങിനെ അറിയാം
X

Summary

  പണത്തിന് അടിയന്തര ആവശ്യങ്ങള്‍ വരുമ്പോള്‍ ബാങ്കുകളില്‍ പോയി അത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം അതിന് സമയമെടുക്കും. ഡോക്യുമെന്റേഷന്‍ ആണ് ഇവിടെ പ്രധാന വില്ലന്‍. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ലഭ്യമാണെങ്കിലും 40 ശതമാനത്തിനടുത്തു വരും പലിശ. ഇത്തരം അവസരങ്ങളിലാണ് ലെന്‍ഡിംഗ് ആപ്പുകള്‍ സഹായകമാകുന്നത്. വളരെ പെട്ടെന്ന് അത്യാവശ്യത്തിനുള്ള പണം ലഭിക്കുന്നുവെന്നതാണ് ഇവിടെ നേട്ടം. അഞ്ച് മിനുട്ടുകൊണ്ട് പണം നല്‍കുന്ന ആപ്പുകള്‍ വരെ ഇന്ന് സജീവമാണ്. പക്ഷെ, ഈ രംഗത്ത് തട്ടിപ്പുകളും ധാരാളമുണ്ട്. അനധികൃത ആപ്പുുകളില്‍ നിന്ന് പണം […]


പണത്തിന് അടിയന്തര ആവശ്യങ്ങള്‍ വരുമ്പോള്‍ ബാങ്കുകളില്‍ പോയി അത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം അതിന് സമയമെടുക്കും. ഡോക്യുമെന്റേഷന്‍...

 

പണത്തിന് അടിയന്തര ആവശ്യങ്ങള്‍ വരുമ്പോള്‍ ബാങ്കുകളില്‍ പോയി അത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം അതിന് സമയമെടുക്കും. ഡോക്യുമെന്റേഷന്‍ ആണ് ഇവിടെ പ്രധാന വില്ലന്‍. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ലഭ്യമാണെങ്കിലും 40 ശതമാനത്തിനടുത്തു വരും പലിശ. ഇത്തരം അവസരങ്ങളിലാണ് ലെന്‍ഡിംഗ് ആപ്പുകള്‍ സഹായകമാകുന്നത്. വളരെ പെട്ടെന്ന് അത്യാവശ്യത്തിനുള്ള പണം ലഭിക്കുന്നുവെന്നതാണ് ഇവിടെ നേട്ടം. അഞ്ച് മിനുട്ടുകൊണ്ട് പണം നല്‍കുന്ന ആപ്പുകള്‍ വരെ ഇന്ന് സജീവമാണ്. പക്ഷെ, ഈ രംഗത്ത് തട്ടിപ്പുകളും ധാരാളമുണ്ട്. അനധികൃത ആപ്പുുകളില്‍ നിന്ന് പണം സ്വീകരിച്ച് വലിയ പ്രതിസന്ധിയിലേക്ക് വഴുതി വീഴുന്നതിനെതിരെ ആര്‍ ബി ഐ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തട്ടിപ്പില്‍ വീഴരുത്

ഡിജറ്റല്‍ വായ്പാ രംഗത്തുള്ള ലെന്‍ഡിംഗ് ആപ്പുകള്‍ പലതും തട്ടിപ്പാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. അത്യവാശ്യക്കാരായ ചെറിയ വരുമാനക്കാരെയാണ് ഇത്തരം വായ്പ ആപ്പുകള്‍ ലക്ഷ്യം വയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധി തൊഴല്‍ നഷ്ടത്തിനും മറ്റും കാരണമായതോടെ ഇവരുടെ ഡിമാന്റും വര്‍ധിച്ചു. അത്യാവശ്യത്തിന് വായ്പ നല്‍കി ഇതില്‍ തന്നെ വലിയ തുക പ്രോസസിംഗ് ഫീസ് ഇടാക്കുകയാണ് ഇവരുടെ രീതി. വായ്പാ ബാധ്യത തീര്‍ക്കാന്‍ വീണ്ടും കടം തരികയും പിന്നെ ലക്ഷങ്ങളുടെ വായ്പ കാരനാവുകയും ചെയ്യുകയാണിവിടെ. പിന്നീട് ഭീഷണിയും സാമൂഹ്യ മീഡിയയില്‍ കൂടി അപമാനവുമാകും. ഡിജിറ്റല്‍ ലെന്‍ഡിംഗ് എന്തൊക്കയാണെങ്കിലും ഇന്ന് ഒരു സത്യമാണ്. അതിലേക്ക്് ഒരു പാട് അത്യാവശ്യക്കാര്‍ ആകര്‍ഷ്ടരാകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വായ്പ ആന്വേഷിക്കുമ്പോള്‍ യഥാര്‍ഥ പ്ലാറ്റ് ഫോം തിരഞ്ഞെടുക്കുക എന്നതാണ് കാര്യം. ഇതിന് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഡൗണ്‍ലോഡ്

പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ രണ്ട് വട്ടം ആലോചിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ പ്ലേ സ്റ്റോറില്‍ ആപ്പിന്റെ ഡെവലപ്പര്‍ സെക്ഷന്‍ പരിശോധിക്കണം. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയ്ക്ക് വൈബ്‌സൈറ്റ് ഉണ്ടാകില്ല. ഇത് ആദ്യത്തെ അപകട സൂചനയാണ്.

സി ഐ എന്‍ നോക്കാം


മികച്ച വായ്പാ ആപ്പുുകളെ കുറിച്ച് അറിയാന്‍ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ ഊര്‍ജിതമാക്കുക. ഇങ്ങനെ പരതുമ്പോള്‍ ഈ രംഗത്തുള്ള തട്ടിപ്പ് സ്ഥാപനങ്ങളെ ഒഴിവാക്കാനാകും. സൈറ്റുകള്‍ ഉള്ള ആപ്പുകളാണെങ്കില്‍ ആര്‍ ബി ഐ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇത് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത്തരം സ്ഥാപനങ്ങല്‍ ഏതെങ്കിലും ബാങ്കുകളുമായി ചേര്‍ന്നാവും പ്രവര്‍ത്തിക്കുക. അതുകൊണ്ട് ഏത് ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിയണം. ഈ സ്ഥാപനങ്ങള്‍ക്ക് ആര്‍ബി ഐ റജിസ്ട്രേഷനും നിര്‍ബന്ധമാണ്. സി ഐ എന്‍ (കമ്പനി ഐഡിന്റി്ഫിക്കേഷന്‍ നമ്പര്‍) നോക്കിയാല്‍ ഇത് ആറിയാം. റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നോക്കിയാലും ഇത് ഉറപ്പാക്കാം.

റിവ്യു പ്രധാനം

ഇനി ആപ്പ് ബാങ്കിധര ധനാകാര്യ സ്ഥാപനങ്ങളുടെയോ ബാങ്കിന്റേതോ അല്ലാതിരിക്കുകയും ആര്‍ ബി ഐ റജിസട്രേഷന്‍ ഉണ്ടാകുകയും ചെയ്താല്‍ ഏത് ധനകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ അവരുടെ സൈറ്റില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തണം. പ്ലേ സ്റ്റോറിലെ/ ആപ്പ് സ്റ്റോറിലെ റിവ്യൂ പരിശോധിക്കുന്നതും ആധികാരികതയ്ക്ക് നല്ലതാണ്.

'ആപ്പാ'-കാതെ നോക്കണം

അധികൃതമായി പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ നിയമപരമായ പരാതി പരിഹാര സംവിധാനം വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ഇതും പരിശോധിക്കാവുന്നതാണ്. കൂടാതെ ആപ്പുകള്‍ കമ്പനിയുടെ വെബ്സൈറ്റുകളില്‍ നിന്നുമല്ലാതെ ആപ്പ് സ്റ്റോറില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന കെ വൈ സി വിവരങ്ങളും ആപ്പുകളുടെ ആധികാരികത വിലയിരുത്തുമ്പോള്‍ പ്രധാനപ്പെട്ടതാണ്. അനാവശ്യമെന്ന് നിങ്ങള്‍ കരുതുന്ന വിവരങ്ങള്‍ ചോദിച്ചാല്‍ നല്‍കേണ്ടതില്ല എന്നു മാത്രമല്ല ആപ്പ് സംശയിക്കപ്പെടാനുള്ള മറ്റൊരു കാരണം കൂടിയാണ്.

ഒരിക്കല്‍ നിങ്ങളുടെ വായ്പ അപേക്ഷ അംഗീകരിക്കപ്പെട്ടതായി അറിയിപ്പ് വന്നാല്‍ നിര്‍ബന്ധമായും നിബന്ധനകളും ചട്ടങ്ങളും വായിച്ച് ബോധ്യപ്പെടണം. ഇങ്ങനെ വായ്പഅപേക്ഷ അംഗികരിച്ചാലും നിങ്ങള്‍ക്ക് വായ്പ സ്വീകിരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അതുകൊണ്ട് വായ്പ പ്രോസസിംഗില്‍ എവിടെയെങ്കിലും സംശയം തോന്നിയാല്‍ രണ്ടാമതൊന്നാലോചിക്കാതെ ഒഴിവാക്കിയേക്കുക. ഒരിക്കല്‍ വായ്പ എടുത്താല്‍ കൃത്യമായ തിരിച്ചടവോടെ ബാധ്യത എത്രയും വേഗം തീര്‍ത്ത് സ്വതന്ത്രമാകുക.