image

8 Jan 2022 10:06 AM IST

Market

എങ്ങനെയാണ് ഓഹരി വിപണി സൂചിക പ്രവര്‍ത്തിക്കുന്നത്?

MyFin Desk

എങ്ങനെയാണ് ഓഹരി വിപണി സൂചിക പ്രവര്‍ത്തിക്കുന്നത്?
X

Summary

കൃത്യമായി രൂപീകരിച്ചിട്ടുള്ള ഒരു സൂചിക രാജ്യത്തെ വിപണികളുടെയും നിക്ഷേപകരുടെയും താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നു.


ഓഹരി വിപണി ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പരിച്ഛേദമാണെന്ന് പറയാം. അവയിലെ നിക്ഷേപകര്‍ രാജ്യത്തെ മാറിമറിയുന്ന...

ഓഹരി വിപണി ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പരിച്ഛേദമാണെന്ന് പറയാം. അവയിലെ നിക്ഷേപകര്‍ രാജ്യത്തെ മാറിമറിയുന്ന സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിച്ചു കൊണ്ടിരിക്കും. അതിന്റെ ഫലമായാണ് ഓഹരി സൂചിക (index) ഉയരുകയും താഴുകയും ചെയ്യുന്നത്.

കൃത്യമായി രൂപീകരിച്ചിട്ടുള്ള ഒരു സൂചിക രാജ്യത്തെ വിപണികളുടെയും നിക്ഷേപകരുടെയും താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. ഉയര്‍ന്ന വിപണി മൂല്യവും (Market cap), ഒഴുക്കുമുള്ള (liquidity) ഒരു കൂട്ടം ഓഹരികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിപണി സൂചിക (BSE Sensex, Nifty etc.) കണക്കാക്കുന്നത്. തിരഞ്ഞെടുത്തിട്ടുള്ള ഓഹരികളുടെ മൊത്തം വിപണി മൂല്യത്തിന്റെയും, അവയുടെ ബേസ് പിരീഡിലെ ശരാശരി വിപണി മൂല്യത്തിന്റെയും ശതമാനമായാണ് സൂചിക തയ്യാറാക്കുന്നത്.
ഒരു കമ്പിനിയുടെ മൊത്തം outstanding ഓഹരികളുടെ എണ്ണത്തെ ഒരു ഓഹരിയുടെ വില കൊണ്ട് ഗുണിച്ചാണ് വിപണി മൂല്യം കണക്കാക്കുന്നത്.

ബി എസ് സി സെൻസെക്സില്‍ മികച്ച 30 ഓഹരികളുണ്ട്. എൻ എസ് സി നിഫ്റ്റിയില്‍ 50 ഓഹരികളും. ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പിനി ഓഹരികളെയാവും സൂചിക തയ്യാറാക്കാനായി തിരഞ്ഞെടുക്കുന്നത്. ഓരോ ഓഹരിയ്ക്കും ഓരോ വെയിറ്റേജ് നല്‍കും. ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള രണ്ടു കമ്പനികള്‍.

ഇവര്‍ക്ക് ഏതു സൂചികയിലും ഉയര്‍ന്ന വെയിറ്റേജ് നല്‍കും. അവയില്‍ നടക്കുന്ന ക്രയവിക്രയങ്ങളുടെ (എത്ര കോടി ഓഹരികള്‍ ഒരു ദിവസം വ്യാപാരത്തിനെത്തി/ അവ നഷ്ടത്തിലാണോ ലാഭത്തിലാണോ അവസാനിച്ചത് എന്നിങ്ങനെ) തോതനുസരിച്ച് സൂചികയില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാവും.