ഇന്ത്യന്‍ വിപണിയില്‍ നിന്നും ധനസമാഹരണം നടത്താന്‍ വിദേശ കമ്പനികള്‍ക്ക്അവസരം നല്‍കുന്ന ഉപകരണമാണ് ഐ ഡി ആര്‍. ഇതിലൂടെ...
ഇന്ത്യന്‍ വിപണിയില്‍ നിന്നും ധനസമാഹരണം നടത്താന്‍ വിദേശ കമ്പനികള്‍ക്ക്
അവസരം നല്‍കുന്ന ഉപകരണമാണ് ഐ ഡി ആര്‍. ഇതിലൂടെ ഇന്ത്യയിലെ
നിക്ഷേപകര്‍ക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന വിദേശ ഓഹരികളില്‍ നിക്ഷേപം നടത്താന്‍ അവസരം ലഭിക്കുന്നു. കൂടാതെ, ഇന്ത്യന്‍ ഓഹരി വിപണികളുടെ
ആഗോള സാന്നിധ്യം ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിയും.
ഐ ഡി ആര്‍ ഇന്ത്യന്‍ രൂപയിലാണ് പുറത്തിറക്കുന്നത്. കമ്പനിയ്ക്ക് എത്ര 'അടച്ചുതീര്‍ത്ത മൂലധനം'(paid-up capital) ഉണ്ടാവണം, കരുതല്‍ മൂലധനം എത്രവേണം, വിപണിമൂല്യം (market capitalization) എത്രയായിരിക്കണം എന്നിങ്ങനെ കൃത്യമായ മാനദണ്ഡങ്ങള്‍ ആർ ബി ഐ/ സെബി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഇന്ത്യയിലോ, വിദേശത്തോ ഉള്ള ഒരു നിയന്ത്രണ സ്ഥാപനത്തിന്റെയും (Regulators) വിലക്ക് നേരിട്ടിട്ടുള്ളവരാവരുത്. ഇന്ത്യയില്‍ നിന്നും സമാഹരിക്കാവുന്ന തുകയ്ക്ക് പരിധി (investment limits) നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു ഡിപ്പോസിറ്ററിയെയും, വിദേശ ബാങ്കിനെയും (Overseas Custodian Bank) ഐ ഡി ആര്‍ പുറത്തിറക്കാനായി തിരഞ്ഞെടുക്കണം എന്നിങ്ങനെയാണ് നിബന്ധനകൾ.
ഇപ്പോൾ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നിലും ഐ ഡി ആർ ലിസ്റ്റിംഗ് ഇല്ല. ബി എസ് ഇ യിൽ ലിസ്റ്റ് ചെയ്തിരുന്ന ലണ്ടൻ ആസ്ഥാനമാക്കിയുള്ള സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കും 2020 ജൂലൈ 22 -നു ഡി-ലിസ്റ്റ് ചെയ്തു.