image

8 Jan 2022 6:10 AM GMT

Savings

ഇ എസ് ഐ വിഹിതമടവ് തൊഴിലുടമ മുടക്കിയാല്‍ ജീവനക്കാരന് ആനുകൂല്യം ലഭിക്കുമോ?

wilson Varghese

ഇ എസ് ഐ വിഹിതമടവ് തൊഴിലുടമ മുടക്കിയാല്‍ ജീവനക്കാരന് ആനുകൂല്യം ലഭിക്കുമോ?
X

Summary

  രാജ്യത്ത് വിവിധ തൊഴില്‍ മേഖലകളിലെ ജീവനക്കാരായ തൊഴിലാളികള്‍ക്ക് ചികിത്സ അടക്കമുള്ള സാമൂഹ്യ സേവനം ലക്ഷ്യമിട്ടുകൊണ്ടാണ് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്. പരമാവധി 21,000 രൂപ വരെ മാസശമ്പളം വാങ്ങുന്ന 10 ജീവനക്കാരെങ്കിലുമുള്ള സ്ഥാപനങ്ങള്‍ ഇതില്‍ അംഗത്വമെടുത്തിരിക്കണമെന്നാണ് ചട്ടം. ചില സംസ്ഥാനങ്ങളില്‍ ഇത് 20 ആണ്. ഈ പദ്ധതി അനുസരിച്ച് ജീവനക്കാര്‍ക്ക് കൊടുക്കുന്ന ആകെ മാസ ശമ്പളത്തിന്റെ 3.25 ശതമാനം ഇതിലേക്ക് വിഹിതമായി തൊഴിലുടമ നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. അതേ സമയം തൊഴിലാളി 0.75 ശതമാനമാണ് […]


രാജ്യത്ത് വിവിധ തൊഴില്‍ മേഖലകളിലെ ജീവനക്കാരായ തൊഴിലാളികള്‍ക്ക് ചികിത്സ അടക്കമുള്ള സാമൂഹ്യ സേവനം ലക്ഷ്യമിട്ടുകൊണ്ടാണ് എംപ്ലോയീസ്...

 

രാജ്യത്ത് വിവിധ തൊഴില്‍ മേഖലകളിലെ ജീവനക്കാരായ തൊഴിലാളികള്‍ക്ക് ചികിത്സ അടക്കമുള്ള സാമൂഹ്യ സേവനം ലക്ഷ്യമിട്ടുകൊണ്ടാണ് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്. പരമാവധി 21,000 രൂപ വരെ മാസശമ്പളം വാങ്ങുന്ന 10 ജീവനക്കാരെങ്കിലുമുള്ള സ്ഥാപനങ്ങള്‍ ഇതില്‍ അംഗത്വമെടുത്തിരിക്കണമെന്നാണ് ചട്ടം. ചില സംസ്ഥാനങ്ങളില്‍ ഇത് 20 ആണ്. ഈ പദ്ധതി അനുസരിച്ച് ജീവനക്കാര്‍ക്ക് കൊടുക്കുന്ന ആകെ മാസ ശമ്പളത്തിന്റെ 3.25 ശതമാനം ഇതിലേക്ക് വിഹിതമായി തൊഴിലുടമ നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. അതേ സമയം തൊഴിലാളി 0.75 ശതമാനമാണ് വിഹിതമായി നല്‍കേണ്ടത്.

എന്നാല്‍ ചിലപ്പോഴെങ്കിലും തൊഴിലാളിയുടെ വിഹിതം തൊഴിലുടമ അടയ്ക്കാറില്ല .നിലവില്‍ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ കൂലിയില്‍ നിന്ന് വിഹിതം പിടിക്കുകയും എന്നാല്‍ ഇ എസ് ഐ കോര്‍പ്പറേഷനില്‍ അടയ്ക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇതു മൂലം തൊഴിലാളിക്കും കുടുംബത്തിനും അര്‍ഹതയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ നഷ്ടപെടാറുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കേരളാ ഹൈക്കോടതി വിധി ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്. തൊഴിലുടമ വിഹിതം അടച്ചോ എന്ന് നോക്കാതെ തൊഴിലാളിയ്ക്ക് ഇ എസ് ഐ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതായിത് തൊഴിലുടമ ജീവനക്കാരുടെ മാസവിഹിതം അടച്ചിട്ടില്ലെങ്കിലും അംഗങ്ങള്‍ക്ക് ഇ എസ് ഐ ആനുകൂല്യം ലഭിക്കും.

പണം പിടിക്കണം

അടവ് മുടക്കുന്ന തൊഴിലുടമകളില്‍ നിന്ന് ലഭിക്കേണ്ട കുടിശിക പലിശ അടക്കം തിരിച്ച് പിടിയ്ക്കാന്‍ ഇ എസ് ഐ നിയമത്തില്‍ വ്യവസ്ഥ ഉള്ളപ്പോള്‍ അതിന് മുതിരാതെ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം നിക്ഷേധിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. തൊഴിലാളികളുടെ വിഹിതം വാങ്ങുകയും എന്നാല്‍ അത് ഇ എസ് ഐ സിയില്‍ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന കേസുകള്‍ നിരവധിയാണ്. കോടതി വിധിയോടെ ഇങ്ങനെയുള്ള തൊഴിലാളികള്‍ക്കും ചികിത്സാ ആനുകൂല്യം ലഭിക്കും. തൊഴിലാളികളുടേതല്ലത്ത കാരണത്താലാണ് ഇവിടെ ആനുകൂല്യം നിഷേധിക്കപ്പെടു്ന്നത്.

ഇ എസ് ഐ ഫണ്ട്

ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം കൊണ്ടാണ് ഇ എസ് ഐ ഫണ്ട് രൂപീകരിക്കുന്നത്. തൊഴിലാളിയ്ക്കും കുടുംബത്തിനും ചികിത്സാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനാണിിതെന്നും കോടതി വ്യക്തമാക്കി. തൊഴിലിടത്തിലും യാത്രയിലും ഉണ്ടാകുന്ന അപകടത്തിനും ഇവിടെ പരിരക്ഷ ലഭിക്കുന്നുണ്ട്. ഇത്തരം ഒരു ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതി വ്യക്തമാക്കി.
ഇ എസ് ഐ ആശുപത്രിയില്‍ ചികിത്സയ്ക്കായി അഡ്മിറ്റാകുമ്പോഴാണ് പലപ്പോഴും വിഹിതമടച്ചിട്ടില്ലെന്ന് തൊഴിലാളി അറിയുക. ഇത് വലിയ പ്രതിസന്ധിയായി തുടരുമ്പോഴാണ് കോടതിയുടെ തീര്‍പ്പു വരുന്നത്.

Tags: