image

8 Jan 2022 6:59 AM IST

Learn & Earn

ഒറ്റയാള്‍ കമ്പനി നിയമപരമോ?

MyFin Desk

ഒറ്റയാള്‍ കമ്പനി നിയമപരമോ?
X

Summary

2013 ലെ കമ്പനി നിയമ ഭേദഗതിയിലൂടെ കൊണ്ട് വന്ന പ്രധാന മാറ്റങ്ങളില്‍ ഒന്ന് ഏക വ്യക്തിക്കും കമ്പനി തുടങ്ങാനാവും എന്നതാണ്. അത് വരെ ഉണ്ടായിരുന്ന പ്രൊപ്രൈറ്റര്‍ഷിപ്, പാര്‍ട്ണര്‍ഷിപ് കമ്പനികള്‍ക്കില്ലാത്ത ലിമിറ്റഡ് ലിയബിലിറ്റിയുടെ പരിരക്ഷ ഇതിനുണ്ട് എന്നതാണ്. കമ്പനി നിയമത്തിന്റെ 2 (62) വകുപ്പ് പ്രകാരം ഒരാള്‍ മാത്രം അംഗമായ കമ്പനിയാണ് ഇത്. കമ്പനിയുടെ മറ്റംഗങ്ങള്‍ അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ അംഗീകരിച്ചവരോ അതിന്റെ ഓഹരി ഉടമകള്‍ മാത്രമോ ആയിരിക്കും. സ്ഥാപകനായോ പ്രൊമോട്ടറായോ ഒരാള്‍ മാത്രമുണ്ടാവുന്ന സാഹചര്യത്തിലാണ് ഒറ്റയാള്‍ […]


2013 ലെ കമ്പനി നിയമ ഭേദഗതിയിലൂടെ കൊണ്ട് വന്ന പ്രധാന മാറ്റങ്ങളില്‍ ഒന്ന് ഏക വ്യക്തിക്കും കമ്പനി തുടങ്ങാനാവും എന്നതാണ്. അത് വരെ...

2013 ലെ കമ്പനി നിയമ ഭേദഗതിയിലൂടെ കൊണ്ട് വന്ന പ്രധാന മാറ്റങ്ങളില്‍ ഒന്ന് ഏക വ്യക്തിക്കും കമ്പനി തുടങ്ങാനാവും എന്നതാണ്. അത് വരെ ഉണ്ടായിരുന്ന പ്രൊപ്രൈറ്റര്‍ഷിപ്, പാര്‍ട്ണര്‍ഷിപ് കമ്പനികള്‍ക്കില്ലാത്ത ലിമിറ്റഡ് ലിയബിലിറ്റിയുടെ പരിരക്ഷ ഇതിനുണ്ട് എന്നതാണ്. കമ്പനി നിയമത്തിന്റെ 2 (62) വകുപ്പ് പ്രകാരം ഒരാള്‍ മാത്രം അംഗമായ കമ്പനിയാണ് ഇത്. കമ്പനിയുടെ മറ്റംഗങ്ങള്‍ അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ അംഗീകരിച്ചവരോ അതിന്റെ ഓഹരി ഉടമകള്‍ മാത്രമോ ആയിരിക്കും. സ്ഥാപകനായോ പ്രൊമോട്ടറായോ ഒരാള്‍ മാത്രമുണ്ടാവുന്ന സാഹചര്യത്തിലാണ് ഒറ്റയാള്‍ കമ്പനി രൂപീകരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ആദ്യ ഘട്ടത്തിലുള്ള സംരംഭകര്‍ ഒറ്റയാള്‍ കമ്പനികള്‍ തുടങ്ങാനാണ് താല്‍പര്യപെടാറുള്ളത്.

കമ്പനി നിയമത്തിന്റെ 3 (1) (സി) വകുപ്പ് പ്രകാരം ഏതൊരാള്‍ക്കും നിയമാനുസൃണമായ കാര്യങ്ങള്‍ക്ക് അയാളെ മാത്രം ഉള്‍പ്പെടുത്തി ഒരു കമ്പനി തുടങ്ങാം. ഇതിനെ സ്വാകാര്യ കമ്പനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നു. ഒറ്റയാള്‍ കമ്പനികളുടെ പ്രധാന വ്യവസ്ഥകള്‍ ഇപ്രകാരമാണ്: ഇതിന് ഒരു അംഗമോ ഒറ്റ ഓഹരിയുടമയോ മാത്രമായും പ്രവര്‍ത്തിക്കാം. ഏക അംഗം തന്റെ നോമിനിയെ നിര്‍ബന്ധമായും നിര്‍ദേശിച്ചിരിക്കണം. ഉടമയുടെ കാലശേഷം കമ്പനിയില്‍ അംഗമായി കമ്പനിയുടെ പ്രവര്‍ത്തനം തുടരണോ അതോ അത് അവസാനിപ്പിക്കാമോ എന്ന് നോമിനിക്ക് തീരുമാനിക്കാം. മറ്റ് രജിസ്റ്റേഡ് കമ്പനികള്‍ക്ക് ഇങ്ങനെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. ഒറ്റയാള്‍ കമ്പനികള്‍ക്ക് മിനിമം ഇത്ര പ്രവര്‍ത്തന മൂലധനം വേണമെന്ന് നിയമം അനുശാസിക്കുന്നില്ല. മറ്റ് കമ്പനികള്‍ക്ക് ലഭിക്കാത്ത കുറെ ആനുകൂല്യങ്ങളും ഇളവുകളും കമ്പനി നിയമപ്രകാരം ഒറ്റയാള്‍ കമ്പനികള്‍ക്ക് ലഭിക്കുന്നു.