നിങ്ങളുടെ പേർസണൽ കമ്പ്യൂട്ടറിനായി പുതിയ പ്രൊസസ്സറുകൾ തിരയുമ്പോൾ സാധാരണയായി ഇന്റൽ, എ എം ഡി എന്നിവയിൽ നിന്നുള്ള പ്രൊസസ്സറുകളാണ് താരതമ്യം...
നിങ്ങളുടെ പേർസണൽ കമ്പ്യൂട്ടറിനായി പുതിയ പ്രൊസസ്സറുകൾ തിരയുമ്പോൾ സാധാരണയായി ഇന്റൽ, എ എം ഡി എന്നിവയിൽ നിന്നുള്ള പ്രൊസസ്സറുകളാണ് താരതമ്യം ചെയ്യുക. ഇന്റലിന്റെ ഏറ്റവും പുതിയ പ്രോസസ്സറുകൾ കോർ i3, i5, i7 എന്നിവയാണ്. Core i3 ആണ് എൻട്രി ലെവൽ , Core i7 പ്രോസസറുകളിലേക്ക് എത്തുമ്പോൾ കൂടുതൽ ശക്തമായ ഹൈപ്പർ-ത്രെഡഡ് ക്വാഡ് കോർ ഓപ്ഷനുകളാണ് ഉണ്ടാകുക . എന്താണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസമെന്ന് പരിശോധിക്കാം.
നിങ്ങളുടെ ആവശ്യങ്ങളനുസരിച്ച് വേഗതയേറിയതും കൂടുതൽ മികച്ചതുമായ ഒരു സി പി യു വേണമെങ്കിൽ, i5-ഓ i7-ഓ ആവശ്യമാണ്. എന്നാൽ ചുരുങ്ങിയ ബജറ്റും, ചെറിയ ആവശ്യങ്ങളുമാണെങ്കിൽ Core i3 മികച്ച ഓപ്ഷനാണ്. വ്യത്യസ്ത പ്രൊസസ്സർ മോഡലുകൾ മാത്രമല്ല ജനറേഷനും ഒരു പ്രോസസർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം. Core i3 യിൽ തന്നെ 11 ജെനറേഷനുകൾ ഇതിനോടകം ഇൻറൽ പുതുക്കി പുറത്തിറക്കി കഴിഞ്ഞു.
ഒരു പ്രത്യേക പ്രൊസസ്സർ ഉൾപ്പെടുന്ന ജനറേഷൻ ഏതാണെന്ന് കണ്ടെത്താൻ അതിൻറെ സീരിയൽ നമ്പർ നോക്കിയാൽ മതി. ഉദാഹരണത്തിന് Core i5-6400 ആറാം തലമുറയാണ്, അതേസമയം i5-7600K ഏറ്റവും പുതിയ, ഏഴാം-തലമുറയുടെ ഭാഗമാണ്. ഒരു മോഡൽ നമ്പറിലെ ആദ്യ അക്കം നോക്കി, പുതിയതോ പഴയതോ ആയ പ്രോസസറാണോ എന്ന് മനസിലാക്കാം.
പിന്നീടുള്ള മൂന്ന് അക്കങ്ങൾ എസ് കെ യുവിനെ (SKU) നിർണ്ണയിക്കുന്നു. കോർ i5-7600K, i5-7500 നേക്കാൾ മികച്ചതാണ്. ഉദാഹരണത്തിന്. കൂടുതൽ കഴിവുള്ള CPU-കൾ ആണ് വേണ്ടതെങ്കിൽ, ഒരു ഉൽപ്പന്ന സീരീസിലെ ഉയർന്ന മോഡൽ നമ്പറാണ് പരിശോധിക്കേണ്ടത്.
കോർ i5-7600K യുടെ അവസാനത്തിൽ സ്ഥിതി ചെയ്യുന്ന K എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? പ്രൊസസർ സ്പോർടിന്റെ പ്രത്യേക സവിശേഷതകൾ ആണ് ഇത് കാണിക്കുന്നത്. ഇന്റൽ ഉപയോഗിക്കുന്ന ഇത്തരം റെപ്രസന്റേഷനുകൾ ഇവയൊക്കെയാണ്.
H - ഉയർന്ന പ്രകടനമുള്ള ഗ്രാഫിക്സ്.
K - ഓവർക്ലോക്കിംഗിനായി അൺലോക്ക് ചെയ്തു- എന്നർത്ഥമാക്കുന്നു
Q - ക്വാഡ് കോർ (നാല് ഫിസിക്കൽ കോറുകൾ).
T - ഡെസ്ക്ടോപ്പ് കമ്പ്യൂട്ടിംഗിനായി കാര്യക്ഷമമായി ഒപ്റ്റിമൈസ് ചെയ്തു എന്നു സൂചിപ്പിക്കുന്നു
U - അൾട്രാ ലോ പവർ, സാധാരണയായി ലാപ്‌ടോപ്പ് പ്രോസസ്സറുകളിൽ കാണപ്പെടുന്നു (ഡെസ്‌ക്‌ടോപ്പ് ചിപ്പുകളേക്കാൾ വേഗത കുറവാണ്).
സ്റ്റോർ ലിസ്റ്റിംഗുകളിലും ഇന്റലിന്റെ ആർക്ക് പ്ലാറ്റ്‌ഫോമിലും പ്രോസസർ സവിശേഷതകൾ ലിസ്റ്റ് ചെയ്യാറുണ്ട്. ആവശ്യമെങ്കിൽ അതു നോക്കാവുന്നതാണ്. പ്രധാനപ്പെട്ട 3 ഫാമിലി ഇവയാണ്.
കോർ i3: ഹൈപ്പർ-ത്രെഡിംഗ് ഉള്ള ഡ്യുവൽ കോർ പ്രൊസസറുകൾ.
Core i5: ഹൈപ്പർ-ത്രെഡിംഗ് ഇല്ലാത്ത ക്വാഡ് കോർ പ്രൊസസറുകൾ.
കോർ i7: ഹൈപ്പർ-ത്രെഡിംഗുള്ള ക്വാഡ് കോർ പ്രൊസസറുകൾ.
പവർ അധികം ആവശ്യമില്ലാത്തവർക്ക് ഇന്റലിന്റെ Core i3 പ്രൊസസ്സർ അനുയോജ്യമാണ്. ഈ പ്രൊസസ്സറുകൾ മറ്റുള്ളവയേക്കാൾ കുറഞ്ഞ ചിലവിൽ ലഭിക്കുന്നു. മെച്ചപ്പെട്ട പ്രകടനത്തിനായി ഹൈപ്പർ-ത്രെഡിംഗ് ഫീച്ചറുപയോഗിക്കുന്നു. എന്നാൽ നൂതന ഗെയിമിംഗിനോ വലിയ ആപ്ലിക്കേഷനുകൾക്കോ ഇത് തിരഞ്ഞെടുക്കാൻ കഴിയില്ല. ഇമെയിൽ, വേഡ് പ്രോസസ്സിംഗ്, ലൈറ്റ് ഗെയിമിംഗ്, കമ്മ്യൂണിക്കേഷൻസ്, വെബ് ബ്രൗസിംഗ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന PC-കൾക്ക് ഈ CPU ലൈൻ ഏറ്റവും അനുയോജ്യമാണ്.
Core i5 ഒരു ക്വാഡ് കോർ പ്രോസസർ ആണ് . വിൻഡോസിന് പ്രവർത്തിക്കാൻ ഇത് നാല് ഫിസിക്കൽ കോറുകൾക്ക് വഴിയൊരുക്കുന്നു. പ്രൊസസറുകളുടെ കോർ i5 ഫാമിലി ഗെയിമിംഗിനും പ്രൊഡക്ടിവിറ്റിക്കും അനുയോജ്യമാണ്. ബഡ്ജറ്റുനുള്ളിൽ Core i3യേക്കാൾ തീവ്രമായ ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുന്നു.
വീഡിയോ, ഫോട്ടോ എഡിറ്റിംഗ് പോലുള്ള ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുന്ന ഉപയോക്താക്കൾക്ക് Core i7 സീരീസ് പ്രൊസസറുകൾ ആണ് മികച്ചത്. ഇന്റലിന്റെ പ്രോസസർ ഓഫറുകളുടെ കാര്യത്തിൽ, ഏറ്റവും മികച്ച കാഷെ, ഏറ്റവും കൂടുതൽ ഫിസിക്കൽ, വെർച്വൽ കോറുകൾ, ഏറ്റവും നൂതനമായ സംയോജിത ഗ്രാഫിക്സ് എന്നിവയിൽ Core i7 സീരീസ് പ്രൊസസറുകൾ മികച്ചതാണ്.