image

10 Jan 2022 5:07 AM IST

Market

ഇ എസ് ഒ പി ആർക്കൊക്കെ ബാധകമാണ്?

MyFin Desk

ഇ എസ് ഒ പി ആർക്കൊക്കെ ബാധകമാണ്?
X

Summary

ഒരു കമ്പനിയുടെ ഓഹരികള്‍ അതിലെ ജോലിക്കാര്‍ക്ക് പ്രതിഫലമായി നല്‍കുന്ന രീതിയാണ് എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ (ESOP).


ഒരു കമ്പനിയുടെ ഓഹരികള്‍ അതിലെ ജോലിക്കാര്‍ക്ക് പ്രതിഫലമായി നല്‍കുന്ന രീതിയാണ് എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ (ESOP)....

ഒരു കമ്പനിയുടെ ഓഹരികള്‍ അതിലെ ജോലിക്കാര്‍ക്ക് പ്രതിഫലമായി നല്‍കുന്ന രീതിയാണ് എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ (ESOP). കമ്പനികള്‍ വിശേഷാവസരങ്ങളില്‍ ബോണസ് നല്‍കാറുണ്ട്. അതുപോലെ കമ്പനിയുടെ ലാഭം ജോലിക്കാരുമായി പങ്കുവെയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്. താഴേക്കിടയിലുള്ള ജോലിക്കാര്‍ക്ക് സാധാരണയായി ഇ എസ് ഒ പി നല്‍കാറില്ല. ഉയര്‍ന്ന പദവിയിലുള്ളവര്‍ക്ക് അവരുടെ ശമ്പള പാക്കേജിന്റെ ഭാഗമായി ഇത് നല്‍കാറുണ്ട്. ഇത് കൈവശമുള്ളവര്‍ സാധാരണയായി പൊതുവിപണിയില്‍ വില്‍ക്കാറില്ല. ഒരു നിശ്ചിത വിലയില്‍ കമ്പനി തന്നെ ഈ ഓഹരികള്‍ തിരികെ വാങ്ങുകയാണ് (buyback) പതിവ്. അങ്ങനെയാണ് ഇവ പണമാക്കി മാറ്റുന്നത്.

കമ്പനികള്‍ ഐ പി ഒ പ്രഖ്യാപിക്കുമ്പോള്‍ ചിലര്‍ ഇ എസ് ഒ പി വില്‍ക്കാറുണ്ട്. ഇത് നല്‍കുന്നതിലൂടെ ജോലിക്കാരെ കമ്പനിയുടെ ഓഹരിയുടമകളാക്കി മാറ്റുകയാണ്
ചെയ്യുന്നത്. അങ്ങനെ, അവരുടെ പരമാവധി ഉല്‍പ്പാദനക്ഷമത കമ്പനിയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ അവരെയും പങ്കാളികളാക്കി മാറ്റുന്നു. ജോലിക്കാരുടെ വിട്ടുപോകല്‍ നിരക്ക് (attrition rate) കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ജോലിക്കാരെ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലപ്പോഴും ഇ എസ് ഒ പി ഓഹരികള്‍ സൗജന്യമായി ജോലിക്കാര്‍ക്ക് ലഭിക്കില്ല. കുറഞ്ഞ നിരക്കിലാകും ഓഹരികള്‍ നല്‍കുക. ചില പ്രത്യേക സാഹചര്യങ്ങളില്‍ കമ്പനികള്‍ സൗജന്യ ഓഹരികളും നല്‍കാറുണ്ട്.

ഒരു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ കമ്പനി പ്രത്യേക ലക്ഷ്യം കൈവരിച്ചതിനു ശേഷമോ ആണ് ഇ എസ് ഒ പി നല്‍കുന്നത്. ഇവ വില്‍ക്കുമ്പോള്‍ മൂലധന നേട്ട നികുതി (capital gains tax) നല്‍കേണ്ടി വരും. പ്രതിഫലമായി ഓഹരികള്‍ നല്‍കുന്നതുകൊണ്ട് കമ്പനികള്‍ക്ക് പണത്തിന്റെ പെട്ടെന്നുള്ള ആവശ്യം ഒഴിവാക്കാനാവും. ഒരു നിശ്ചിത കാലാവധി കഴിഞ്ഞേ ഇ എസ് ഒ പി ഓഹരികള്‍ വിപണിയില്‍ വില്‍ക്കാവൂ എന്ന് നിബന്ധനയുണ്ടാകും. ഒരു ജോലിക്കാരന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍, അല്ലെങ്കില്‍ രാജി വെക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഓഹരികള്‍ കമ്പനി തിരികെ വാങ്ങി പകരം പണം നല്‍കുന്നു.