image

10 Jan 2022 5:31 AM IST

Market

ഇവി/എബിറ്റ്ഡാ മള്‍ട്ടിപ്പിള്‍

MyFin Desk

ഇവി/എബിറ്റ്ഡാ മള്‍ട്ടിപ്പിള്‍
X

Summary

ഒരു കമ്പനിയുടെ എന്റര്‍പ്രൈസ് വാല്യു (EV) വും അതിന്റെ എബിറ്റ്ഡായും തമ്മിലുള്ള
അനുപാതമാണ് എബിറ്റ്ഡാ ടു റേഷ്യോ.


ഒരു കമ്പനിയുടെ എന്റര്‍പ്രൈസ് വാല്യു (EV) വും അതിന്റെ എബിറ്റ്ഡായും തമ്മിലുള്ളഅനുപാതമാണ് എബിറ്റ്ഡാ ടു റേഷ്യോ. എന്റര്‍പ്രൈസ് വാല്യൂ...

ഒരു കമ്പനിയുടെ എന്റര്‍പ്രൈസ് വാല്യു (EV) വും അതിന്റെ എബിറ്റ്ഡായും തമ്മിലുള്ള
അനുപാതമാണ് എബിറ്റ്ഡാ ടു റേഷ്യോ. എന്റര്‍പ്രൈസ് വാല്യൂ കണക്കാക്കുന്നത് കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനും (market-cap), അറ്റ കടവും (net debt) കൂട്ടിച്ചേര്‍ത്താണ്. അറ്റ കടം എന്നത്, മൊത്തം കടത്തില്‍ നിന്ന് കമ്പനിയുടെ കൈയിലുള്ള പണം കുറയ്ക്കുന്നതാണ്. (Net debt= total debt- cash & cash equivalence).

കമ്പനിയുടെ വിപണി മൂല്യവും അത് ഒരു വര്‍ഷം സൃഷ്ടിക്കുന്ന വരുമാനവും (earnings) തമ്മിലുള്ള താരതമ്യമാണിത്. എബിറ്റ്ഡാ എന്നത് കമ്പനിയുടെ മുഴുവന്‍ വരുമാനത്തില്‍ നിന്നും പ്രവര്‍ത്തനച്ചെലവ് (operating expences) കുറച്ചു കിട്ടുന്നതാണ്. പ്രധാനമായും ശമ്പളം, വാടക, കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍ തുടങ്ങിയ ഒഴിവാക്കാനാവാത്ത ചെലവുകളെയാണ് പ്രവര്‍ത്തനച്ചെലവുകള്‍ എന്നു വിളിക്കുന്നത്. വായ്പയുടെ പലിശയും (interest), നികുതിയും (tax) കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ അടിസ്ഥാന ചെലവുകളായി കണക്കാക്കാനാവില്ല. തേയ്മാനങ്ങള്‍ (depreciation & amortization) നേരിട്ട് പണലഭ്യതയെ ബാധിക്കുന്നില്ല. അതിനാല്‍ എബിറ്റ്ഡായില്‍ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ അനുപാതം മൊത്തത്തിലുള്ള പണലഭ്യതയെ സൂചിപ്പിക്കുന്നു. ഇവി/എബിറ്റ്ഡാ മള്‍ട്ടിപ്പിള്‍ നമ്മോടു പറയുന്നത് എബിറ്റ്ഡായുടെ എത്ര മടങ്ങ് മുടക്കിയാല്‍ ഈ കമ്പനിയെ വാങ്ങാന്‍ സാധിക്കും എന്നാണ്. ഇതിന്റെ ഒരു ന്യൂനത ഇവി/എബിറ്റ്ഡാ തയ്യാറാക്കുമ്പോള്‍ മൂലധനച്ചെലവുകളെ (capital expenditure) കണക്കിലെടുക്കുന്നില്ല എന്നതാണ്.