ഫ്യൂച്ചറുകള്‍ ഒരു ഡെറിവേറ്റീവ് ആണ്. ഇത് വാങ്ങുന്നയാളും വില്‍പ്പനക്കാരനും (buyer and seller) തമ്മിലുള്ള ഒരു കോണ്‍ട്രാക്ട് ആണ്. ഒരു...
ഫ്യൂച്ചറുകള്‍ ഒരു ഡെറിവേറ്റീവ് ആണ്. ഇത് വാങ്ങുന്നയാളും വില്‍പ്പനക്കാരനും (buyer and seller) തമ്മിലുള്ള ഒരു കോണ്‍ട്രാക്ട് ആണ്. ഒരു ഉല്‍പ്പന്നത്തിന് മുന്‍കൂറായി വില നിശ്ചയിച്ച് ഭാവിയിലെ ഒരു തീയതി ഇത് വില്‍ക്കാനായി/ വാങ്ങാനായി തിരഞ്ഞെടുക്കുന്നു. പറഞ്ഞുറപ്പിച്ച വിലയില്‍ നിന്നും കൂടിയാലും കുറഞ്ഞാലും, തീരുമാനിച്ച തീയതിയ്ക്കും വിലയ്ക്കും ഉല്‍പ്പന്നം വാങ്ങുകയോ, മറ്റൊരാള്‍ക്ക് വില്‍ക്കുകയോ ചെയ്യണം.
ഉല്‍പ്പന്നത്തിന്റെ വിപണി വില (Spot price) ഇടപാട് നടക്കുന്ന ദിവസം, ഉറപ്പിച്ച വിലയെക്കാള്‍ (Strike Price) കൂടുകയാണെങ്കില്‍ വാങ്ങുന്നയാള്‍ക്ക് ലാഭമായിരിക്കും. ഉദാഹരണമായി, ഇപ്പോള്‍ 200 രൂപ മൂല്യമുള്ള ഒരു ഓഹരി 15 ദിവസത്തിനു ശേഷം 210 രൂപയ്ക്ക് വാങ്ങാന്‍ ഒരാള്‍ കരാറിലേര്‍പ്പെട്ടു എന്നിരിക്കട്ടെ. പതിനഞ്ചാമത്തെ ദിവസം ഉല്‍പ്പന്നത്തിന്റെ വില വര്‍ധിച്ച് 220 ആയാല്‍ 210 രൂപയ്ക്ക് അയാള്‍ക്ക് ഓഹരി ലഭിക്കും, ഇത് മറിച്ചു വിറ്റാല്‍ ഓഹരിയില്‍ നിന്നും 10 രൂപ ലാഭം ലഭിക്കും. ഓഹരി വില്‍ക്കാനുദ്ദേശിക്കുന്നില്ലെങ്കില്‍ അത് കൈവശമാക്കാം (Delivery).
ഉല്‍പ്പന്നത്തിന്റെ വില കുറയുകയാണെങ്കില്‍ വാങ്ങുന്നയാള്‍ക്ക് നഷ്ടമായിരിക്കും. അതായത്, ഇതേ ഓഹരിയ്ക്ക് 15 ാം ദിവസം വില കുറഞ്ഞ് 195 ആയെന്നിരിക്കട്ടെ. എങ്കിലും വാങ്ങുന്നയാള്‍ 210 രൂപയ്ക്ക് തന്നെ ഓഹരി വാങ്ങണം. അയാള്‍ക്ക് ഇവിടെ 15 രൂപ നഷ്ടമാകുമ്പോള്‍ വില്‍ക്കുന്നയാളിന് ആ തുക ലാഭമാകുന്നു. ഓഹരിയുടെ വില കുറയുന്ന സാഹചര്യത്തില്‍ ഡെലിവറി എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ മാര്‍ജിന്‍ പണം നഷ്ടമാകും.