image

10 Jan 2022 10:01 AM IST

Learn & Earn

എന്താണ് ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍?

MyFin Desk

എന്താണ് ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍?
X

Summary

പെട്ടെന്ന് ഒരു ദിവസം ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്ന് കൈയില്‍ പിടിച്ച ഫോണില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളൊന്നും ഇനിയുണ്ടാകില്ല എന്നു പറഞ്ഞാല്‍ എന്തുചെയ്യും? അതിന് പിന്നിലെ കാരണം ചോദിക്കും, കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ സാങ്കേതികവിദ്യ വളരെയധികം മാറിയെന്നറിയുമ്പോള്‍, സ്വയം അപ്ഡേറ്റ് ചെയ്യാതെ നിങ്ങള്‍ക്ക് ഒരു സാങ്കേതിക ലോകത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. സ്വാഭാവികമായും പുതിയൊരു ഫോണ്‍ വാങ്ങാന്‍ സ്വമേധയാ നിര്‍ബന്ധിതനാകുന്നു. സാങ്കേതികവിദ്യ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു, എത്ര വേഗത്തില്‍ പുതിയ ട്രെന്‍ഡുകള്‍ ഉണ്ടാകുന്നു എന്നതിന് ഒരു ഉദാഹരണം […]


പെട്ടെന്ന് ഒരു ദിവസം ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്ന് കൈയില്‍ പിടിച്ച ഫോണില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന...

പെട്ടെന്ന് ഒരു ദിവസം ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്ന് കൈയില്‍ പിടിച്ച ഫോണില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളൊന്നും ഇനിയുണ്ടാകില്ല എന്നു പറഞ്ഞാല്‍ എന്തുചെയ്യും? അതിന് പിന്നിലെ കാരണം ചോദിക്കും, കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ സാങ്കേതികവിദ്യ വളരെയധികം മാറിയെന്നറിയുമ്പോള്‍, സ്വയം അപ്ഡേറ്റ് ചെയ്യാതെ നിങ്ങള്‍ക്ക് ഒരു സാങ്കേതിക ലോകത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. സ്വാഭാവികമായും പുതിയൊരു ഫോണ്‍ വാങ്ങാന്‍ സ്വമേധയാ നിര്‍ബന്ധിതനാകുന്നു.

സാങ്കേതികവിദ്യ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു, എത്ര വേഗത്തില്‍ പുതിയ ട്രെന്‍ഡുകള്‍ ഉണ്ടാകുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്. നാള്‍ക്കുനാള്‍ മികച്ചു വരുന്ന സാങ്കേതികവിദ്യയെക്കുറിച്ച് നിങ്ങള്‍ക്ക് ഇന്റെര്‍നെറ്റില്‍ നിന്ന് പഠിക്കാം. പുതിയ സാങ്കേതിക പ്രവണതകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ പറയേണ്ട അറിയേണ്ട പുതിയ മാറ്റമാണ് ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍ (IOB).

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനെക്കുറിച്ച് പരാമര്‍ശിക്കാതെ ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയറിനെക്കുറിച്ച് സംസാരിക്കാനാവില്ല. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (IoT) എന്നത് ഇന്റര്‍നെറ്റ് വഴി ഡാറ്റയും വിവരങ്ങളും ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്ന ഫിസിക്കല്‍ ഉപകരണങ്ങളുടെ പരസ്പര ബന്ധിത ശൃംഖലയാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍ എന്നത് ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍, മുന്‍ഗണനകള്‍ എന്നിവയൊക്കെ കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ നല്‍കുന്ന ഡാറ്റ (BI, ബിഗ് ഡാറ്റ, CDP-കള്‍ മുതലായവ) ശേഖരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

ഒരു ബിഹേവിയറല്‍ സൈക്കോളജി കാഴ്ചപ്പാടില്‍, ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി നേടിയ ഡാറ്റയെ മനസ്സിലാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. സൈക്കോളജിക്കലായി വിലയിരുത്തുമ്പോള്‍ ഡാറ്റയെ എങ്ങനെ വ്യാഖ്യാനിക്കാം, പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആ അറിവ് എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു.

ഒരാളുടെ പെരുമാറ്റത്തില്‍ നിന്നും അവര്‍ക്ക് വേണ്ട ഡാറ്റ വിശകലനം ചെയ്യുന്നതും ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയറിന്റെ ഭാഗമാണ്. ആ പഠനത്തിന്റെ കണ്ടെത്തലുകളിലൂടെ ഒരു ഉപഭോക്തൃ അനുഭവം (User Experience), സേര്‍ച്ച് എക്സ്പീരിയന്‍സ് ഒപ്റ്റിമൈസേഷന്‍ (SXO), ഒരു കമ്പനിയുടെ അന്തിമ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എങ്ങനെ പരസ്യം ചെയ്യാം എന്നതിനെപ്പറ്റിയൊക്കെ വിവരിക്കുന്നു. തല്‍ഫലമായി, IOB വലിയൊരു കൂട്ടം വിവരങ്ങളെ സാങ്കേതികമായി തരംതിരിച്ച് ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒന്നാക്കി മാറ്റുന്നു. വ്യക്തികളുടെ സ്വകാര്യത പൂര്‍ണ്ണമായും വെളിപ്പെടുത്താതെ തന്നെ ദൈനംദിന ദിനചര്യകളും പെരുമാറ്റങ്ങളും രേഖപ്പെടുത്തുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ പഠനങ്ങള്‍ നടത്തേണ്ടത് എല്ലാ മേഖലയിലും ഇന്നാവശ്യമാണ്. ഇവിടെയാണ് ഇന്റര്‍നെറ്റ് ഓഫ് ബിഹേവിയര്‍ പ്രാധാന്യമര്‍ഹിക്കുന്നത്.