ഒരു ഓഹരിയുടെ മൂല്യം കണക്കാക്കുന്ന റേഷ്യോ ആണ് പി/ഇ റേഷ്യോ (Price-to Earning Ratio). ഓഹരി വിലയും അതില്‍ നിന്നുള്ള വരുമാനവും തമ്മിലുള്ള താരതമ്യമാണിത്. നല്ല...
ഒരു ഓഹരിയുടെ മൂല്യം കണക്കാക്കുന്ന റേഷ്യോ ആണ് പി/ഇ റേഷ്യോ (Price-to Earning Ratio). ഓഹരി വിലയും അതില്‍ നിന്നുള്ള വരുമാനവും തമ്മിലുള്ള താരതമ്യമാണിത്. നല്ല വരുമാനം കിട്ടാന്‍ ഒരു ഓഹരി എത്ര രൂപ വരെ നല്‍കി വാങ്ങാം എന്ന് ഇതിലൂടെ മനസിലാക്കാനാകും. ഒരു ഓഹരിയുടെ വിപണി വിലയെ ഇ പി എസ് കൊണ്ട് ഹരിച്ചാല്‍ പി/ഇ റേഷ്യോ ലഭിക്കും. ഇത് ഏണിംഗ്‌സ് മള്‍ട്ടിപ്പിള്‍ (earnings multiple )അല്ലെങ്കില്‍ പ്രൈസ് മള്‍ട്ടിപ്പിള്‍ (price multiple )എന്നും അറിയപ്പെടുന്നു. ഒരു ഓഹരിയുടെ വിലനിലവാരം മനസിലാക്കാന്‍ നിക്ഷേപകര്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സൂചകമാണ് പി/ഇ റേഷ്യോ. ഓഹരിയുടെ ഇപ്പോഴത്തെ വില ക്രമാതീതമായി ഉയര്‍ന്നതാണോ (over valued) അതോ താഴ്ന്നതാണോ (under valued) എന്ന് ഇതിലൂടെ വ്യക്തമാകും.
ഇത് രണ്ടു തരത്തിലുണ്ട്.
ഫോര്‍വേഡ് പി/ഇ
ഭാവിയിലെ ഏണിംഗ് ഗൈഡന്‍സ് (earning guidance) അനുസരിച്ചാണ് ഫോര്‍വേഡ് പി/ഇ തയ്യാറാക്കുന്നത്. പഴയ കണക്കുകളുടെ അടിസ്ഥാനത്തിലല്ല. ഇതിനെ എസ്റ്റിമേറ്റഡ് പി/ഇ (estimated P/E) എന്നും വിളിക്കുന്നു. കമ്പിനിയുടെ ഭാവിയിലെ ഏണിംഗ്‌സ് എങ്ങനെയായിരിക്കുമെന്ന് ഇപ്പോഴത്തെ ഏണിംഗ്‌സുമായി (Current Earnings)
താരതമ്യപ്പെടുത്തി പറയുന്നതാണ് ഇതിന്റെ രീതി.
ട്രയലിംഗ് പി/ഇ
പഴയ കണക്കുകളെ (കഴിഞ്ഞ വര്‍ഷത്തെ, അല്ലെങ്കില്‍ അര്‍ദ്ധവര്‍ഷ, ത്രൈമാസ കണക്കുകള്‍) അടിസ്ഥാനപ്പെടുത്തി ഇനി വരാനിരിക്കുന്ന പ്രകടനം എങ്ങനെയായിരിക്കും എന്ന് കണക്കുകൂട്ടുകയാണ്. ഇപ്പോഴത്തെ ഓഹരി വിലയെ (current share price) കഴിഞ്ഞ കാലത്തെ ഏണിംഗസ് പെര്‍ ഷെയര്‍ (earnings of last year) കൊണ്ട് ഹരിച്ചാല്‍ ട്രയലിംഗ് (Tailing ) പി/ഇ റേഷ്യോ ലഭിക്കും. ഏറ്റവും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള വിശകലനം ഇതാണ്. കാരണം, കമ്പിനിയുടെ പഴയകാല സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതിലേക്ക് എത്തിച്ചേരുന്നത്.