
Summary
ഇന്ത്യയിലെ ധന വിപണിയെ (Financial Market) നമുക്ക് രണ്ടായി തരംതിരിക്കാം. ഒന്ന്, പണ വിപണി (Money Market).
Money Market/ Capital Market/ Primary Market/ പണ വിപണി/ മൂലധന വിപണി/ പ്രാഥമിക വിപണി ഇന്ത്യയിലെ ധന വിപണിയെ (Financial Market) നമുക്ക് രണ്ടായി തരംതിരിക്കാം. ഒന്ന്, പണ വിപണി (Money Market)....
Money Market/ Capital Market/ Primary Market/ പണ വിപണി/ മൂലധന വിപണി/ പ്രാഥമിക വിപണി
ഇന്ത്യയിലെ ധന വിപണിയെ (Financial Market) നമുക്ക് രണ്ടായി തരംതിരിക്കാം. ഒന്ന്, പണ വിപണി (Money Market). രണ്ട്, മൂലധന വിപണി (Capital Market). ആധുനിക ധന വിപണിയുടെ പ്രത്യേകത അതില്‍ പങ്കാളികളാവുന്നവരുടെ ആവശ്യങ്ങളും(Demands) അവിടെ ലഭ്യമായിട്ടുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും (Products and Services) സുതാര്യമായ രീതിയില്‍ താരതമ്യപഠനം നടത്താനും, തിരഞ്ഞെടുക്കാനും (Compare & Choose) സാധിക്കുന്നു എന്നതാണ്. എന്നാല്‍ പരമ്പരാഗത ധന വിപണികളില്‍ ഇതു സാധ്യമായിരുന്നില്ല. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് വ്യവസായം തുടങ്ങാന്‍ പണം വേണമെന്നിരിക്കട്ടെ.
പണം പലിശയ്ക്ക് കൊടുക്കുന്നവരില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വായ്പയെടുക്കേണ്ടി വരുമ്പോള്‍ ആവശ്യക്കാരന് മുന്നില്‍ അധികം തിരഞ്ഞെടുപ്പുകള്‍ക്ക് (Choice) അവസരമുണ്ടായിരുന്നില്ല. അവര്‍ പറയുന്ന പലിശനിരക്ക് അംഗീകരിക്കുക മാത്രമേ സാധ്യമായിരുന്നുള്ളൂ. പക്ഷേ, ഇന്ന് അതല്ല സ്ഥിതി. നമുക്ക് ഓഹരി വിപണിയില്‍ (Equity Market) നിന്നോ കടപ്പത്ര വിപണിയില്‍ (Debt Market) നിന്നോ പണം സമാഹരിക്കാം. കടപ്പത്ര വിപണിയില്‍ വ്യത്യസ്തമായ പലിശനിരക്കിലുള്ള ധാരാളം ഓഫറുകള്‍ ലഭ്യമാകും. നമുക്ക് വേണ്ടത് എത്ര ശതമാനം പലിശ നിരക്കിലാണെന്ന് പറയുക. അവര്‍ എത്ര ശതമാനം പലിശയ്ക്ക് പണം തരാന്‍ തയ്യാറാണെന്ന് നമ്മളോട് പറയും. ഈ ആശയവിനിമയം അതിവേഗം സാധ്യമാകുന്നു എന്നതാണ് ആധുനിക ധന വിപണിയുടെ പ്രത്യേകത.
പണ വിപണിയില്‍ ഹ്രസ്വകാല സാമ്പത്തിക ഉല്‍പ്പന്നങ്ങളും ഇടപാടുകളുമാണ് (Short-term Securities) നടക്കുന്നത്. ധന വിപണിയിലാകട്ടെ, ദീര്‍ഘകാല (Long-term Securites) ഉല്‍പ്പന്നങ്ങളും വ്യാപാരങ്ങളുമാണ് നടക്കുന്നത്.
ധന വിപണിയെ വീണ്ടും പ്രാഥമിക വിപണി (primary Market) എന്നും, ദ്വിതീയ വിപണി (Secondary market) യെന്നും തരംതിരിക്കാം. പ്രാഥമിക വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ ഇടപാടാണ് നടക്കുന്നത്. അതായത് ഒരു കമ്പനി ആദ്യമായി ഓഹരി വില്‍ക്കുന്നത് (Initial Public Offering-IPO) പ്രാഥമിക വിപണിയിലാണ്. ആ ഓഹരികള്‍ വീണ്ടും വ്യാപാരം നടത്താനായി ഒരു ചെറിയകാലയളവിനു ശേഷം, ഉദാഹരണം ഒരു മാസം കഴിഞ്ഞ്, ദ്വിതീയ വിപണിയായ സ്റ്റോക്ക് എക്സ്ചേഞ്ചിലെത്തും. അപ്പോള്‍ IPO യിലൂടെ ഓഹരി സ്വന്തമാക്കിയവര്‍ക്ക് അവ വില്‍ക്കാനും, താല്‍പ്പര്യമുള്ളവര്‍ക്ക് വാങ്ങാനും സാധിക്കും.
പഠിക്കാം & സമ്പാദിക്കാം
Home