image

11 Jan 2022 2:26 AM GMT

Personal Identification

ആധാര്‍ കാര്‍ഡ് തിരുത്താം, പരമാവധി എത്ര തവണ?

MyFin Desk

ആധാര്‍ കാര്‍ഡ് തിരുത്താം, പരമാവധി എത്ര തവണ?
X

Summary

  ഓരോ ഇന്ത്യാക്കാരനും ഒഴിച്ചുകൂടാനാവാത്ത തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. കാരണം എന്ത് സാമ്പത്തിക- ഇതര പ്രവര്‍ത്തനങ്ങളാണെങ്കിലും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. എന്നാല്‍ ഇതില്‍ വിവരങ്ങള്‍ തെറ്റായിട്ടാണ് ചേര്‍ത്തിട്ടുള്ളതെങ്കില്‍ എന്തു ചെയ്യും? പേര്, ജനന തീയതി, വിലാസം ഇവയിലെല്ലാം ഇങ്ങനെ തെറ്റുകള്‍ കടന്നു കൂടാം. ഇവയെങ്ങിനെയാണ് പരിഹരിക്കപ്പെടുക. സാധാരണ ഗതിയില്‍ കാര്‍ഡില്‍ തെറ്റുകള്‍ കടന്നു കൂടിയാല്‍ കാര്‍ഡുമായി തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് ഓടുകയാണ് പതിവ്. എന്നാല്‍ അതിന്റെ ആവശ്യമില്ല. സ്വന്തം മൊബൈലില്‍ നിന്ന് തന്നെ ഇത് ചെയ്യാം. […]


ഓരോ ഇന്ത്യാക്കാരനും ഒഴിച്ചുകൂടാനാവാത്ത തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. കാരണം എന്ത് സാമ്പത്തിക- ഇതര പ്രവര്‍ത്തനങ്ങളാണെങ്കിലും ആധാര്‍...

 

ഓരോ ഇന്ത്യാക്കാരനും ഒഴിച്ചുകൂടാനാവാത്ത തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. കാരണം എന്ത് സാമ്പത്തിക- ഇതര പ്രവര്‍ത്തനങ്ങളാണെങ്കിലും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. എന്നാല്‍ ഇതില്‍ വിവരങ്ങള്‍ തെറ്റായിട്ടാണ് ചേര്‍ത്തിട്ടുള്ളതെങ്കില്‍ എന്തു ചെയ്യും? പേര്, ജനന തീയതി, വിലാസം ഇവയിലെല്ലാം ഇങ്ങനെ തെറ്റുകള്‍ കടന്നു കൂടാം. ഇവയെങ്ങിനെയാണ് പരിഹരിക്കപ്പെടുക. സാധാരണ ഗതിയില്‍ കാര്‍ഡില്‍ തെറ്റുകള്‍ കടന്നു കൂടിയാല്‍ കാര്‍ഡുമായി തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് ഓടുകയാണ് പതിവ്. എന്നാല്‍ അതിന്റെ ആവശ്യമില്ല. സ്വന്തം മൊബൈലില്‍ നിന്ന് തന്നെ ഇത് ചെയ്യാം.

എങ്ങിനയാണ് തിരുത്തേണ്ടത്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ ഒണ്‍ലൈനായി തിരുത്തലുകള്‍ നടത്താം.കേന്ദ്രസര്‍ക്കാരിന് കീഴില്‍ യൂണിക്ക് ഐഡന്റ്ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യൂഐഡിഎഐ) ഔദ്യോഗിക പോര്‍ട്ടലിലൂടെ ആധാര്‍ കാര്‍ഡിലെ വിവിരങ്ങള്‍ മാറ്റാനും പിശകുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുമാകും.

ഈ വിവരങ്ങള്‍ മാറ്റാം

ആധാര്‍ കാര്‍ഡിലെ പേരിലെ അക്ഷരത്തെറ്റടക്കമുള്ള എല്ലാത്തരം പിശകുകളും മാറ്റാം. എന്നാല്‍ ഇതിന് പരിധയുണ്ട്. ഒരാള്‍ക്ക് കാര്‍ഡിലെ തെറ്റ് തിരുത്തുന്നത് പരമാവധി രണ്ട് തവണയെ സാധ്യമാകൂ. ആധാര്‍ കാര്‍ഡിലെ ജനനതീയതി ഒരു തവണ മാത്രമേ തിരുത്താനാകു. മാത്രമല്ല നല്‍കിയിരിക്കുന്ന ജനനതീയതി പറഞ്ഞിരിക്കുന്ന വര്‍ഷത്തില്‍ നിന്ന് പരാമാവധി മൂന്ന് വര്‍ഷം മുന്നിലേക്കോ പിന്നിലേക്കോ മാത്രം മാറ്റാം. ആദ്യ വിവരങ്ങള്‍ നല്‍കിയ സമയത്ത് ജനനതീയതിയുടെ തെളിവ് യൂണിക്ക് ഐഡന്റ്ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നല്‍കിയിട്ടുള്ളതാണ്. ജനനതീയതിയില്‍ മാറ്റം വരുത്തുന്നതിന് പുതിയ തെളിവ് ഹാജരാക്കേണ്ടതുണ്ട്.

വീണ്ടും തിരുത്താം

അനുവദിക്കപ്പെട്ട പരിധിക്കപ്പുറം തിരുത്തേണ്ടി വരുന്നവര്‍ക്ക് യൂണിക്ക് ഐഡന്റ്ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ നീണ്ട നടപടിക്രമങ്ങള്‍ക്ക് വിധേയമാകണം. ഇത്തരം തിരുത്തലുകള്‍ക്കായി ആധാറിന്റെ റീജിണല്‍ കേന്ദ്രങ്ങളെ ആശ്രയിക്കണം.