image

11 Jan 2022 2:10 AM GMT

Cards

'ഓട്ടോ ഡെബിറ്റ്' സംവിധാനം ഇനിയും ഏര്‍പ്പെടുത്തിയില്ലേ?

MyFin Desk

ഓട്ടോ ഡെബിറ്റ് സംവിധാനം ഇനിയും ഏര്‍പ്പെടുത്തിയില്ലേ?
X

Summary

സാമ്പത്തിക നഷ്ടം ഒഴിവാക്കാം, ഓട്ടോ ഡെബിറ്റിനെ അറിയൂ


നമ്മുടെ നിത്യജീവിതത്തല്‍ ഒരോ മാസവും കൃത്യതയോടെ നിരന്തരം ചെയ്യേണ്ട ചില പേയ്‌മെന്റുകളുണ്ട്. ഒരു കാരണവശാലും മുടക്കം വരാതെ ശ്രദ്ധിക്കേണ്ടതാണ്...

 

നമ്മുടെ നിത്യജീവിതത്തല്‍ ഒരോ മാസവും കൃത്യതയോടെ നിരന്തരം ചെയ്യേണ്ട ചില പേയ്‌മെന്റുകളുണ്ട്. ഒരു കാരണവശാലും മുടക്കം വരാതെ ശ്രദ്ധിക്കേണ്ടതാണ് ഇത്തരം പണമിടപാടുകള്‍. വീട്ടിലെ വൈദ്യുതി, വെള്ളം, ഫോണ്‍, ഒ ടി ടി ബില്ലുകള്‍, വിവിധ വായ്പകളുടെ ഇ എം ഐ, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്ച്വല്‍ ഫണ്ട് എസ് ഐ പി അങ്ങനെ നിരവധി സാമ്പത്തിക ഇടപാടുകള്‍ നിത്യജീവിതത്തില്‍ നിരന്തരമായി കൂടെയുണ്ടാകും. പക്ഷെ, പലപ്പോഴും ഇതില്‍ പലതും തിരക്ക് മൂലം മറന്ന് പോകുകയും അടവ് മുടങ്ങുകയും പിന്നീട് പിഴ ഒടുക്കേണ്ടി വരികയും ചെയ്യും. പതിവായി ഇങ്ങനെ മാസഗഢുക്കള്‍ മുടങ്ങുന്നത് സാമ്പത്തിക നഷ്ടത്തോടൊപ്പം ക്രെഡിറ്റ് സ്‌കോറിനെയും പ്രതികൂലമായി ബാധിക്കും. ഇവിടെയാണ് ഓട്ടോ ഡെബിറ്റ് സംവിധാനത്തിന്റെ പ്രസക്തി.

ഓട്ടോ ഡെബിറ്റ്

ഇങ്ങനെ മുന്‍കൂര്‍ അനുമതിയോടെ അതാത് ദിവസങ്ങളില്‍ അക്കൗണ്ടില്‍ നിന്നോ, ക്രെഡിറ്റ് കാര്‍ഡില്‍ നിന്നോ കൃത്യമായി പണം സ്വയം മാറുന്ന സംവിധാനമാണ് ഓട്ടോ ഡെബിറ്റ്. ബാങ്കില്‍ നേരിട്ടെത്തി അപേക്ഷ നല്‍കിയാണ് അക്കൗണ്ടുടമ ഓട്ടോ ഡെബിറ്റ് സംവിധാനം ഏര്‍പ്പെടുത്തുക. ബാങ്കുകളുടെ വൈബ്‌സൈറ്റില്‍ നിന്ന് ഓട്ടോ ഡെബിറ്റ് അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായും ഇത് ചെയ്യാം. ഒരോ ബാങ്കുകള്‍ക്കും രീതികളില്‍ നേരിയ വ്യത്യാസമുണ്ട് എന്നു മാത്രം. നെറ്റ് ബാങ്കിംഗ് അക്കൗണ്ട് ലോഗിന്‍ ചെയ്ത് ഈ സംവിധാനം ആക്ടിവേറ്റ് ചെയ്യാം.

നേട്ടങ്ങള്‍

ഇവിടെ സമയത്ത് കൃത്യതയോടെ ഇടപാട് നടക്കുന്നു. ബാങ്കില്‍ പോകുകയോ, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്തുകയോ വേണ്ടാത്തതിനാല്‍ നമ്മുടെ വിലപിടിപ്പുള്ള സമയം ലാഭിക്കാം. പേയ്‌മെന്റ് മുടുങ്ങുന്നതിനെ തുടര്‍ന്നുണ്ടാകാന്‍ ഇടയുള്ള ലേറ്റ് പേയ്‌മെന്റ് ചാര്‍ജ് ഇവിടെ ഒഴിവാകും. കൃത്യതയോടെ തുടര്‍ച്ചയായി പണം കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ വായ്പാ ചരിത്രം മികവുറ്റതാകും.

ഒഴിവാക്കാതിരിക്കാം

എപ്പോഴെങ്കിലും ഓട്ടോ ഡെബിറ്റ് സംവിധാനം ഒഴിവാക്കണമെന്നുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ തന്നെ ഇത് ചെയ്യാം. നിവൃത്തിയില്ലെങ്കില്‍ മാത്രം അത് ചെയ്യുക. കാരണം മുകളില്‍ പറഞ്ഞ നേട്ടങ്ങള്‍ ഇതിലൂടെ ഇല്ലാതാക്കുകയാണ് നിങ്ങള്‍. ജോലി മാറുക, നിലവിലുള്ള ബാങ്ക് അക്കൗണ്ട് വേണ്ടെന്ന് വയ്ക്കുക, ദൂരെ ദിക്കിലേക്ക് സ്ഥലംമാറുക, അക്കൗണ്ടിലേക്ക് വരുന്ന പണത്തിന് കുറവുണ്ടാവുക മുതലായ കാരണങ്ങളാലാണ് പൊതുവേ ഓട്ടോ ഡെബിറ്റ് ആളുകള്‍ ഒഴിവാക്കുന്നത്.