image

11 Jan 2022 5:04 AM GMT

Banking

ബേസിസ് പോയിന്റ് നിങ്ങളുടെ വായ്പയുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങിനെ?

MyFin Desk

ബേസിസ് പോയിന്റ് നിങ്ങളുടെ വായ്പയുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങിനെ?
X

Summary

വായ്പയെടുത്തിട്ടും ബേസിസ് പോയിന്റിനെ പറ്റി അറിയില്ലേ


എസ് ബി ഐ പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റ് വര്‍ധന വരുത്തി എന്നതു പോലുള്ള വാര്‍ത്തകള്‍ എപ്പോഴും നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. എന്താണ്...

 

എസ് ബി ഐ പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റ് വര്‍ധന വരുത്തി എന്നതു പോലുള്ള വാര്‍ത്തകള്‍ എപ്പോഴും നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. എന്താണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്? എങ്ങനെയാണ് നമ്മുടെ ജീവിതവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നത്?

ബേസിസ് പോയിന്റ്

പലിശ നിരക്കും സമ്പത്തുമായി ബന്ധപ്പെട്ട ശതമാനക്കണക്കാണ് ബേസിസ് പോയിന്റിലൂടെ വിവക്ഷിക്കപ്പെടുന്നത്. വളരെ ചെറിയ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നതിനാണ് ഈ അളവ്‌കോല്‍ ഉപയോഗിക്കുന്നത്. ചെറുതെങ്കിലും സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതം ഉണ്ടാക്കാന്‍ പര്യാപ്തമാണ് അവയെങ്കില്‍ അത് സൂചിപ്പിക്കപ്പെടുക തന്നെ വേണം. രണ്ട് ശതമാനങ്ങള്‍ക്കിടയിലുള്ള മാറ്റം താരതമ്യേന ചെറുതെന്ന് തോന്നുമെങ്കിലും അവ വലിയ ആഘാതമുണ്ടാക്കിയേക്കാമെങ്കില്‍ അതിനെ വീണ്ടും ചെറുതാക്കി അവതരിപ്പിക്കേണ്ടി വരും. വായ്പ, പലിശയും ബോണ്ട് പലിശയും എല്ലാം ഈ സൂചികകള്‍ കൊണ്ട് അളക്കപ്പെടുന്നത് അതുകൊണ്ടാണ്.

പലിശ

ഒരു ബേസിസ് പോയിന്റ് എന്നാല്‍ ഒരു ശതമാനത്തിന്റെ നൂറില്‍ ഒന്നാണ്. വായ്പാ നിരക്കില്‍ 10 ബേസിസ് പോയിന്റ് കൂടി എന്നാല്‍ അതിനര്‍ഥം 0.1 ശതമാനം പലിശ വര്‍ധിച്ചു എന്നാണ്. 100 ബേസിസ് പോയിന്റ് എന്നാല്‍ ഒരു ശതമാനം. പലിശ നിരക്കിലെ വ്യതിയാനം കണക്കാക്കാനാണ് പൊതുവേ ബേസിസ് പോയിന്റ് ഉപയോഗിക്കുന്നത്. മുമ്പ് വായ്പ പലിശയുടെ കാര്യത്തില്‍ കാല്‍ ശതമാനം, അര ശതമാനം എന്നൊക്കെയാണ് പരാമര്‍ശിച്ചിരുന്നതെങ്കില്‍ മത്സരം മുറുകിയതോടെ ഇത് ബേസിസ് പോയിന്റ് അടിസ്ഥാനത്തിലേക്ക് ബാങ്കുകള്‍ മാറ്റിയിട്ടണ്ട്. ഒരു ശതമാനത്തിന്റെ അഞ്ചിലൊന്ന് പലിശ കുറയ്‌ക്കേണ്ടി വരുമ്പോള്‍ .5 ബേസിസ് പലിശയില്‍ കുറവ് എന്ന് പറയുന്നത് അതുകൊണ്ടാണ്.