image

11 Jan 2022 6:12 AM GMT

Tax

മൂലധന നേട്ട നികുതി നിങ്ങള്‍ക്കും ബാധകമാണോ?

MyFin Desk

മൂലധന നേട്ട നികുതി നിങ്ങള്‍ക്കും ബാധകമാണോ?
X

Summary

നിങ്ങള്‍ക്കും ബാധകമോ മൂലധന നേട്ട നികുതി


നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി പല വിധത്തിലുള്ള മൂലധനങ്ങളും ദീര്‍ഘ കാല- ഹൃസ്വകാല അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യപ്പെടേണ്ടി...

നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി പല വിധത്തിലുള്ള മൂലധനങ്ങളും ദീര്‍ഘ കാല- ഹൃസ്വകാല അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യപ്പെടേണ്ടി വരും. ഉദാഹരണത്തിന് ഭൂമി വാങ്ങുക, അത് വില്‍ക്കുക, വീട് സ്വന്തമാക്കുക, സ്വര്‍ണം വാങ്ങുക, ആഭരണങ്ങളില്‍ പണം മുടക്കുക തുടങ്ങിയവ. വിവിധ കമ്പനികളുടെ ഷെയറില്‍ നിക്ഷേപിക്കുക, മ്യുച്ച്വല്‍ ഫണ്ടുകളിലും ബോണ്ടുകളിലും പണം മുടക്കുക ഇതെല്ലാം
മൂലധനത്തിന്റെ പരിധിയില്‍ വരും. നമ്മുടെ മൂലധനത്തിലേക്ക് ഇങ്ങനെ ചേര്‍ക്കപ്പെടുന്നതിന് കാലപരിധിയുടെ തോത് അനുസരിച്ച് രണ്ടാക്കി തിരിക്കാം.

ദീര്‍ഘകാല മൂലധന ആസ്തി

മൂന്ന് വര്‍ഷം അഥവാ 36 മാസമോ അതിലധികമോ കാലത്തേയ്ക്ക് ഒരു ആസ്തി ഒരാള്‍ കൈവശം വച്ചാല്‍ അത് ദീര്‍ഘകാല ആസ്തിയായിട്ടാണ് കണക്കാക്കപ്പെടുക. മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ആഭരണം തുടങ്ങിയവ ഉദാഹരണം. സീറോ കൂപ്പണ്‍ ബോണ്ട് പോലുള്ള സാമ്പത്തിക നിക്ഷേപങ്ങള്‍ 12 മാസത്തിലധികം കൈയ്യില്‍ വച്ചാലും അത് ഈ വിഭാഗത്തിലാണ് പരിഗണിക്കുക. വീട്, ഫ്‌ളാറ്റ്, എന്നിവയുടെ കാര്യത്തില്‍ ഇത് 24 മാസമാണ്.

ഹ്രസ്വകാല മൂലധന ആസ്തി

36 മാസത്തില്‍ താഴെ കൈവശം വയ്ക്കുന്നവയാണ് ഈ പരിധിയില്‍ വരിക. മുകളില്‍ പറഞ്ഞ വീട്, ഫ്‌ളാറ്റ് അടക്കമുളള അചഞ്ചല വസ്തുക്കള്‍ ഇതിനകത്തും പെടും. 24 മാസത്തില്‍ താഴെ ഒരു വീട് കൈവശം വച്ചുകൊണ്ടിരുന്നാല്‍ അത് ഹ്രസ്വകാല മൂലധന ആസ്തിയായി കണക്കാക്കും. അതിന് മുകളിലായാല്‍ അതിനെ ദീര്‍ഘകാല ആസ്തിയായിട്ടാണ് കണക്കാക്കുക.

മുലധന നേട്ട നികുതി

ഇന്ത്യയില്‍ ഇത്തരം ആസ്തികള്‍ക്ക് നികുതി ഈടാക്കുന്നുണ്ട്. ഇതിനെ മൂലധന നേട്ട നികുതി (ക്യാപ്പിറ്റല്‍ ഗെയ്ന്‍ ടാക്‌സ്) എന്ന് വിളിക്കുന്നു. നിങ്ങള്‍ ഒരു വീട് വാങ്ങുകയും അത് 24 മാസത്തിലേറെ കൈവശം വയ്ക്കുകയും ചെയ്താല്‍ അത് വിറ്റ് കിട്ടുന്ന ലഭത്തില്‍ നിന്നും ഈ നികുതി ഈടാക്കാം. അതേ സമയം പാരമ്പര്യമായി കിട്ടുന്ന വസ്തുക്കളോ വീടോ ആണെങ്കില്‍ ഇത് ബാധകമല്ല. എന്നാല്‍ പാരമ്പര്യമായി കിട്ടുന്ന ഭൂമി വില്‍ക്കുകയാണെങ്കില്‍ അതിന്റെ വരുമാനുത്തില്‍ നിന്ന് മൂലധന നേട്ട നികുതി നല്‍കേണ്ടി വരും.

ഇനി നിങ്ങള്‍ സ്വന്തമാക്കിയ ഭൂമി/ വീട്/ ഫ്‌ളാറ്റ്/ കെട്ടിടം എന്നിവ രണ്ട്് വര്‍ഷം കൈയ്യില്‍ വച്ചതിന് ശേഷം വില്‍ക്കുന്നുവെന്ന് കരുതുക. ഇവിടെ നിങ്ങള്‍ക്ക ലഭിച്ച ലാഭത്തിന് മൂലധന നേട്ട നികുതി നല്‍കേണ്ടി വരും. ഇന്ത്യയില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍ നിന്നും ഹ്രസ്വകാല നേട്ടത്തിന്റെ നികുതി 15 ശതമാനത്തില്‍ നിന്നുമാണ് ആരംഭിക്കുന്നത്. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇത് മൂന്ന് വര്‍ഷമാണ്. മൂന്ന് വര്‍ഷത്തിന് ശേഷം കൈവശം വച്ചിരുന്നാലാണ് സ്വര്‍ണം മൂലധന നേട്ട നികുതിക്ക് വിധേയമാകുന്നത്.