- Home
- /
- Learn & Earn
- /
- കമ്മ്യുണിസം എന്നാൽ...

Summary
ദാര ജനാധിപത്യം മുതലാളിത്തം തുടങ്ങിയവയ്ക്ക് ബദലായി ഉരുത്തിരിഞ്ഞ് വന്ന സാമ്പത്തിക സാമൂഹ്യ പ്രത്യശാസ്ത്രമാണ് കമ്യൂണിസം.
ഉദാര ജനാധിപത്യം മുതലാളിത്തം തുടങ്ങിയവയ്ക്ക് ബദലായി ഉരുത്തിരിഞ്ഞ് വന്ന സാമ്പത്തിക സാമൂഹ്യ പ്രത്യശാസ്ത്രമാണ് കമ്യൂണിസം....
ഉദാര ജനാധിപത്യം മുതലാളിത്തം തുടങ്ങിയവയ്ക്ക് ബദലായി ഉരുത്തിരിഞ്ഞ് വന്ന സാമ്പത്തിക സാമൂഹ്യ പ്രത്യശാസ്ത്രമാണ് കമ്യൂണിസം. വര്‍ഗ്ഗീയമായ വേര്‍തിരിവുകളില്ലാത്ത, ഉല്‍പാദനത്തിന്റെ അവകാശം സമൂഹത്തിന്റെയാകെ അവകാശമായിരിക്കുന്ന, സ്വകാര്യ ഉടമസ്ഥാവകാശം ഇല്ലാത്ത ഒരു വ്യവസ്ഥിതിയാണ് കമ്മ്യുണിസം നിര്‍ദ്ദേശിക്കുന്നത്.
കമ്യൂണ്‍ എന്ന ആശയം പ്രചാരം നേടുന്നത് വിക്ടര്‍ ഡി ഹുപായ് എന്ന ഫ്രഞ്ച് പ്രഭുവിലൂടെയാണ്. എല്ലാ വസ്തുക്കളും എല്ലാവര്‍ക്കും പൊതുവായ, പ്രയത്‌ന ഫലം എല്ലാവരും തുല്യമായ് പങ്കുവെക്കുന്ന, സമൂഹമായി ജീവിക്കുക എന്ന ആശയം അദേഹം മുന്നോട്ട് വെച്ചു. ആശയത്തില്‍ പുതുമയിലെങ്കിലും അതിനു വേണ്ടി ഉണ്ടാക്കിയ വാക്ക് പുതിയതായിരുന്നു. ഇതില്‍ നിന്നാണ് കമ്മ്യൂണിസം എന്ന വാക്ക് ഉണ്ടാക്കിയത്. ഒരു ആശയം എന്ന നിലയ്ക്ക് കമ്മ്യുണിസം ശക്തി പ്രാപിക്കുന്നത് ഫ്രഞ്ച് വിപ്ലവക്കാലത്താണ്. 1848 ല്‍ മാര്‍ക്‌സും എംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നതിലൂടെ ആശയത്തിന്ന് വ്യക്തമായ രൂപരേഖയായി.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഫ്രഞ്ച് വിപ്ലവത്തെ ചരിത്രപരമായ വഴിത്തിരിവായി വിശേഷിപ്പിച്ചു. ബൂര്‍ഷ്വാസി യുഗത്തിന്റെ അന്ത്യവും മുതലാളിത്ത യുഗത്തിന്റെ തുടക്കവുമായി അതിനെ വ്യാഖ്യാനിച്ചു. ഭൂപ്രഭു, കുടിയാന്‍ എന്ന നിലയ്ക്കുണ്ടായിരുന്ന വര്‍ഗ്ഗ സമരം മൂലധന ഉടമയും തൊഴിലാളി വര്‍ഗ്ഗവും തമ്മിലുള്ള പോരാട്ടമായി മാറി. ആഗോളതലത്തില്‍ തൊഴിലാളികള്‍ നയിക്കുന്ന ഒരു വിപ്ലവം ഉണ്ടാവുമെന്നും അതിലൂടെ സോഷ്യലിസവും തുടര്‍ന്ന് കമ്മ്യൂണിസവും ലോകത്ത് നിലവില്‍ വരും എന്നവര്‍ പ്രവചിച്ചു. വര്‍ഗ്ഗ സമരത്തിന്റെ അവസാനം എല്ലാവര്‍ക്കും തുല്യത എന്ന അവസ്ഥ നിലവില്‍ വരുമെന്നും അങ്ങനെ മനുഷ്യകുലം പക്വത കൈവരിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ ഇല്ലാതാവും എന്നും പറഞ്ഞു.
മാര്‍ക്‌സും എംഗല്‍സും മുന്നോട്ട് വച്ച ആശയത്തിന്ന് സാക്ഷാത്കാരം ഉണ്ടാവുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിലവില്‍ വന്ന സോവിയറ്റ് യൂണിയനിലൂടെയാണ്. ഒരു ബൃഹത് രാഷ്ട്രം എന്ന നിലയ്ക്ക് സോവിയറ്റ് യൂനിയന്‍ ഒരു വന്‍ശക്തിയായി മാറുകയും മറ്റ് രാഷ്ടങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ചൈനയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍
വന്നു. മാര്‍ക്‌സിസം അടിസ്ഥാനമാക്കിയതായിരുന്നു സോവിയറ്റ് കമ്മ്യൂണിസം എങ്കില്‍ ചൈന പിന്തുടര്‍ന്നത് ചില കൂട്ടി കിഴിച്ചാലുകളോട് കൂടി മാവോ രൂപകല്‍പ്പന ചെയ്ത മാവോയിസം ആയിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടു കമ്മ്യൂണിസം ലോകത്ത് നിര്‍ണ്ണായക ശക്തിയല്ലാതായി.
പഠിക്കാം & സമ്പാദിക്കാം
Home