image

11 Jan 2022 5:20 AM GMT

Learn & Earn

വായ്പ തിരയേണ്ട, ക്രെഡിറ്റ് സ്‌കോര്‍ പണി തരും

MyFin Desk

വായ്പ തിരയേണ്ട, ക്രെഡിറ്റ് സ്‌കോര്‍ പണി തരും
X

Summary

ഒരോ സ്ഥാപനത്തില്‍ ചെന്ന് വായ്പയെ കുറിച്ച് അന്വഷിക്കുമ്പോഴും അവര്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറായിരിക്കും ആദ്യം തിരയുക.


ഏത് നേരത്തും പണമന്വേഷിച്ച് നടക്കുന്നവരാണോ നിങ്ങള്‍? ബാങ്കുകള്‍ തോറും വായ്പ ആവശ്യപ്പെടുന്നവരാണ് എങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ...

 

ഏത് നേരത്തും പണമന്വേഷിച്ച് നടക്കുന്നവരാണോ നിങ്ങള്‍? ബാങ്കുകള്‍ തോറും വായ്പ ആവശ്യപ്പെടുന്നവരാണ് എങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വിവിധ ബാങ്കുകളില്‍ വായ്പയെ കുറിച്ച് നിരന്തരം അന്വേഷിക്കുന്നുവെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നതാണ്. ഒരോ സ്ഥാപനത്തില്‍ ചെന്ന് വായ്പയെ കുറിച്ച് അന്വഷിക്കുമ്പോഴും അവര്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറായിരിക്കും ആദ്യം തിരയുക. ഇങ്ങനെ ചുരുങ്ങിയ സമയത്തിനുളളില്‍ ഒരുപാട് തിരച്ചിലുകള്‍ വരുമ്പോള്‍ അത് നിങ്ങളുടെ വായ്പാ അത്യാവശ്യത്തെയാണ് സൂചിപ്പിക്കുക.

ധനകാര്യ സ്ഥാപനങ്ങള്‍ ആ നിലയ്ക്കായിരിക്കും ഇതിനെ കാണുക. ഫലത്തില്‍ ഇത് നിങ്ങളുടെ ക്രെഡിററ് സ്‌കോര്‍ താഴാന്‍ ഇടയാക്കും. അതുകൊണ്ട് വായ്പയെ കുറിച്ച്, അതിന്റെ പലിശ, മറ്റ് വിശദ വിവരങ്ങള്‍ എന്നിവ അറിയണമെങ്കില്‍ ആദ്യം ഇന്റര്‍നെറ്റില്‍ പരതി ഒരു ധാരണയുണ്ടാക്കുക. എന്നിട്ട് വേണം അനുയോജ്യമെന്ന്
കണ്ടെത്തിയ ബാങ്കില്‍ പോയി വായ്പകളെ കുറിച്ച് അന്വേഷിക്കാന്‍. അല്ലെങ്കില്‍ വെറുതെയുള്ള വായ്പ ആന്വഷണം പോലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ കുറവ് വരുത്തിയേക്കാം. ക്രെഡിറ്റ് സ്‌കോര്‍ പരിധിയിലാക്കാന്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധന കാര്യം സി യു ആര്‍ ആണ്.

സി യു ആര്‍

സി യു ആറിനെ പരിധിയിലൊതുക്കുക എന്നതാണ് മറ്റൊരു കാര്യം. വായ്പാ ഉപയുക്തതാ മാനം ആണ് ക്രെഡിറ്റ് യൂട്ടിലിറ്റി റേഷ്യാ എന്ന സി യു ആര്‍. അതായത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ഉയര്‍ന്ന വായ്പാ പരിധിയുടെ എത്ര വരെ മാസം ചെലവാക്കാം എന്നതാണ് ഇവിടെ വിവക്ഷ. സാധാരണ നിലയില്‍ 30 ശതമാനം വരെ ഉപയോഗിക്കുന്നവര്‍ കുഴപ്പക്കാരല്ല എന്ന നിലയിലാണ് ബാങ്കുകള്‍ കാണുന്നത്. അതില്‍ കൂടുതലായാല്‍ നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും വായ്പ നല്‍കുന്നത് തിരിച്ചടവില്‍ പ്രതിബന്ധമുണ്ടാക്കുമെന്നുമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് സി യു ആര്‍ 30 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുക. ഉദാഹരണത്തിന് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ഉയര്‍ന്ന പരിധി 2 ലക്ഷം രൂപയാണെങ്കില്‍ മാസം 60,000 രൂപ വരെ ഉപയോഗിക്കുന്നുവെങ്കില്‍ സ്‌കോറിനെ
അത് ബാധിക്കില്ല.

പരിധി മറക്കരുത്

ക്രെഡിറ്റ് സ്‌കോര്‍ പരിധിയില്‍ നിര്‍ത്തേണ്ടത് കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ ലഭിക്കുവാന്‍ അത്യാവശ്യമാണ്. ഒരാളുടെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം നോക്കി 300 നും 900 നും ഇടയിലുളള സ്‌കോറാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്നത്. 750 ന് മുകളിലാണ് സ്‌കോര്‍ എങ്കില്‍ വായ്പ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ബാങ്കുകള്‍ വായ്പ നല്‍കുന്ന പണമാണെന്നും അതിന് വലിയ പലിശ നല്‍കേണ്ടി വരുമെന്നും തിരിച്ചറിഞ്ഞ് മാത്രം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക. അതുപോലെ മാസം തോറും എത്തുന്ന ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യതയോടെ അടയ്ക്കുക. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ മാത്രം ഇ എം ഐ ആക്കി മാറ്റാവുന്നതാണ്. കുടിശിക ആകും എന്നുറപ്പുള്ളപ്പോള്‍ മാത്രം ചെയ്യേണ്ടുന്ന അറ്റകൈ പ്രയോഗമാണിത്.