image

11 Jan 2022 11:37 AM IST

Market

മെര്‍ക്കന്റൈല്‍ ഫിനാന്‍സ് എന്നാലെന്ത്?

MyFin Desk

മെര്‍ക്കന്റൈല്‍ ഫിനാന്‍സ് എന്നാലെന്ത്?
X

Summary

ര്‍ക്കന്റൈല്‍ എന്ന വാക്കിനെ ഏകദേശം കച്ചവടസംബന്ധിയായ വ്യാപാരസംബന്ധിയായ എന്നൊക്കെ വ്യാഖ്യാനിക്കാം.


മെര്‍ക്കന്റൈല്‍ എന്ന വാക്കിനെ ഏകദേശം കച്ചവടസംബന്ധിയായ വ്യാപാരസംബന്ധിയായ എന്നൊക്കെ വ്യാഖ്യാനിക്കാം. പലരും ഇതിനെ മുതലാളിത്തത്തിന്റെ...

മെര്‍ക്കന്റൈല്‍ എന്ന വാക്കിനെ ഏകദേശം കച്ചവടസംബന്ധിയായ വ്യാപാരസംബന്ധിയായ എന്നൊക്കെ വ്യാഖ്യാനിക്കാം. പലരും ഇതിനെ മുതലാളിത്തത്തിന്റെ ആദ്യ മാതൃകയായാണ് കാണുന്നത്. എങ്കിലും മുതലാളിത്തത്തില്‍ നിന്ന് ഇത് ഏറെ വിഭിന്നമാണ് എന്ന് സമര്‍ത്ഥിക്കുന്നവര്‍ ഉണ്ട്.

ഈ സാമ്പത്തിക സിദ്ധാന്തത്തിന്റെ തുടക്കം മധ്യകാലഘട്ടത്തില്‍ യൂറോപ്പിലായിരുന്നു. സാമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത് കയറ്റിറക്കുമതിയാണ്. കയറ്റുമതിക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുകയും ഇറക്കുമതി കുറച്ചു കൊണ്ട് വരികയും ചെയുക വഴി ധനസമ്പാദനം കൂട്ടുക എന്നതായിരുന്നു നയം. വ്യാപാരികളെ കേന്ദ്രീകരിച്ചായിരുന്നു രാജ്യത്തെ സാമ്പത്തിക രംഗം ചലിച്ചിരുന്നത്. നിശ്ചിതമായ സമ്പത്ത് മാത്രമാണ്
ഭൂമിയില്‍ ഉള്ളതെന്നും അത് കൊണ്ട് ഇറക്കുമതി കുറയ്ക്കുക വഴി സ്വന്തം സമ്പത്ത് സൂക്ഷിക്കുകയും കയറ്റുമതി വഴി വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലെ ലളിതമായ തത്വം. ഇത് അവരുടെ കോളനി നിവാസികളില്‍ സ്വന്തം ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്ന നയത്തില്‍ പ്രതിഫലിച്ചു. ഉപ്പ് മുതല്‍ ഉള്ള കാര്യങ്ങളില്‍ ഭരിക്കുന്ന രാജ്യത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ മുന്‍തൂക്കം ലഭിക്കുവാന്‍ കാരണമായി.

ഇന്ന് കാലഹരണപ്പെട്ട ഒരു സാമ്പത്തിക നയമായാണ് ഇത് കരുതപെടുന്നതെങ്കിലും രാജ്യങ്ങള്‍ ഇന്നും കയറ്റുമതിക്ക് പ്രാധാന്യം കൊടുക്കുകയും ഭാഗികമായെങ്കിലും ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയും ചെയുന്നുണ്ട്.