നിങ്ങളുടെ ശമ്പളത്തിന്റെ ഉറപ്പില്‍ ബാങ്കുകള്‍ ഒ ഡി (ഓവര്‍ ഡ്രാഫ്റ്റ്) അനുവദിക്കും. അതായത് പെട്ടെന്ന് പണം ആവശ്യമായി വരുമ്പോള്‍ ശമ്പള...
നിങ്ങളുടെ ശമ്പളത്തിന്റെ ഉറപ്പില്‍ ബാങ്കുകള്‍ ഒ ഡി (ഓവര്‍ ഡ്രാഫ്റ്റ്) അനുവദിക്കും. അതായത് പെട്ടെന്ന് പണം ആവശ്യമായി വരുമ്പോള്‍ ശമ്പള അക്കൗണ്ടുള്ള ബാങ്ക് മൂന്ന് ഇരട്ടി വരെ ഒ ഡി ആയി മുന്‍കൂര്‍ അനുവദിക്കും. ഇതില്‍ നിന്ന് അത്യാവശ്യം നടത്താം. എടുക്കുന്ന പണത്തിന് പലിശ നല്‍കിയാല്‍ മതി ഇവിടെ. പിന്നീട് പണം കൈയ്യില്‍ വരുമ്പോള്‍ പലിശയും മുതലും തിരിച്ചടച്ച് ബാധ്യത ഒഴിവാക്കാം. പൊതു സ്വകാര്യമേഖലകളിലെ ശമ്പളക്കാര്‍ക്ക് പെട്ടന്നുണ്ടാകുന്ന പണാവശ്യത്തിന് നല്ല സാധ്യതയാണ് ഇത്.
സാലറി ഒ ഡി
നിങ്ങളുടെ സാലറി അക്കൗണ്ടില്‍ ലഭിക്കുന്ന അഡ്വാന്‍സ് തുകയാണ് ഇത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മൂന്ന് മാസത്തെ ശമ്പളം നിങ്ങള്‍ക്ക് ബാങ്ക് അഡ്വാന്‍സ് ആയി നല്‍കുന്നു. അഡ്വാന്‍സ് പണത്തിന് പലിശ നല്‍കി നമ്മള്‍ ഉപയോഗിക്കുന്നു. അത്യാവശ്യം നടന്നു കഴിഞ്ഞാല്‍ മാസത്തവണകളായി ബാങ്ക് ഈടാക്കും. വളരെ പെട്ടന്ന് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
മാനദണ്ഡം
സാലറി ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കണമെങ്കില്‍ ചില മാനദണ്ഡങ്ങളുണ്ട്. ഒന്ന് തൊഴില്‍ ദാതാവിന്റെ ചരിത്രമാണ്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്ഥാപനത്തിലായിരിക്കണം ജോലി. കാരണം ശമ്പളം മുടക്ക് വരാന്‍ പാടില്ല. രണ്ടാമത്തേത് ശമ്പള അക്കൗണ്ട് ഉടമയുടെ തിരിച്ചടവ് ചരിത്രമാണ്. ക്രെഡിറ്റ് സ്‌കോര്‍ ഇവിടെ ബാങ്കുകള്‍ പരിഗണിക്കും.
വായ്പ തുക
പല ബാങ്കുകള്‍ക്കും ഇക്കാര്യത്തില്‍ വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളത്. സാധാരണ ഗതിയില്‍ ആകെ ശമ്പളത്തിന്റെ മൂന്ന് ഇരട്ടി വരെയാകും ഇങ്ങനെ അഡ്വാന്‍സായി അനുവദിക്കുക. ചില സ്ഥാപനങ്ങള്‍ ഇതിലും താഴെയാണ് വായ്പ നല്‍കുക. 25,000 മുതല്‍ 5,00,000 വരെ ഇങ്ങനെ വായ്പ നല്‍കുന്നുണ്ട്.