image

11 Jan 2022 9:31 AM IST

Learn & Earn

സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്

MyFin Desk

സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്
X

Summary

ഒരു കമ്പനിക്ക് അതിന്റെ മാര്‍ക്കറ്റിംഗിനു വേണ്ടി ചെലവഴിക്കാനുള്ള പണം ഇതുവഴി ഉണ്ടാക്കാം


സെര്‍ച്ച് എഞ്ചിന്‍ കാണിക്കുന്ന പേജുകളില്‍ നിങ്ങളുടെ വെബ്‌സൈറ്റിന്റെ പേര് കാണുന്നില്ലെങ്കില്‍ എന്തു ചെയ്യും? സാധാരണയായി ഒരു...

സെര്‍ച്ച് എഞ്ചിന്‍ കാണിക്കുന്ന പേജുകളില്‍ നിങ്ങളുടെ വെബ്‌സൈറ്റിന്റെ പേര് കാണുന്നില്ലെങ്കില്‍ എന്തു ചെയ്യും? സാധാരണയായി ഒരു പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ്് ചെയ്യുന്നത് പോലെ വെബ്‌സൈറ്റുകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് ചെയ്യുന്ന രീതിയാണ് സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്്.

ഇന്നത്തെ കാലത്ത് ഓണ്‍ലൈനില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ തേടുന്നവരുടേയും ഷോപ്പിംഗ് നടത്തുന്നവരുടേയും എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ സെര്‍ച്ച് എഞ്ചിന്‍ മാര്‍ക്കറ്റിംഗ് ഒരു കമ്പനിയുടെ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ണായക ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രമായി മാറിയിരിക്കുന്നു.

വാസ്തവത്തില്‍, ഒരു വെബ്സൈറ്റിലേക്കുള്ള പുതിയ സന്ദര്‍ശകരില്‍ ഭൂരിഭാഗവും സെര്‍ച്ച് എഞ്ചിനില്‍ അന്വേഷണം നടത്തിയാണ് ആവശ്യമുള്ള വെബ്സൈറ്റ് ഏതാണെന്ന് കണ്ടെത്തുന്നത്. അതിനാല്‍ സെര്‍ച്ചില്‍ മുന്നിലെത്തുന്ന വെബ്‌സൈറ്റുകള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നു. ഇവിടെയാണ് സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ്ങ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നത്.

സെര്‍ച്ച് എഞ്ചിന്‍ മാര്‍ക്കറ്റിംഗില്‍, സന്ദര്‍ശകരിലേക്കെത്തുന്ന സെര്‍ച്ചുകള്‍ക്ക് പരസ്യം വഴിയും പണം ലഭിക്കുന്നു. ഒരു കമ്പനിക്ക് അതിന്റെ മാര്‍ക്കറ്റിംഗിനു വേണ്ടി ചെലവഴിക്കാനുള്ള പണം ഇതുവഴി ഉണ്ടാക്കാം. അധിക ബോണസ് എന്ന നിലയില്‍, വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ഓരോ വ്യക്തിയും വെബ്സൈറ്റിന്റെ റാങ്കിംഗ് വര്‍ധിപ്പിക്കുന്നു.

സെര്‍ച്ച് എഞ്ചിന്‍ മാര്‍ക്കറ്റിംഗ് ശരിയായ സമയത്ത് ഉപഭോക്താക്കളിലേക്ക് എത്തുന്നു. പുതുതായി എന്തെങ്കിലും വിവരങ്ങള്‍ക്കായി ആളുകള്‍ കാത്തിരിക്കുമ്പോള്‍ കൃത്യമായി ആവശ്യമുള്ള വെബ്സൈറ്റിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു. ഭൂരിഭാഗം ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, പേ പെര്‍ ക്‌ളിക്ക് (PPC) പരസ്യം, ഇടയില്‍ കേറി വരാത്തതു കൊണ്ട് ചെയ്യുന്ന ജോലികളെ തടസ്സപ്പെടുത്തുന്നുമില്ല.

സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ് ഉപയോഗിച്ച് ഫലങ്ങള്‍ ഉടനടി ലഭിക്കുന്നു. ഒരു കമ്പനിയുടെ സേവനങ്ങളെക്കുറിച്ച് അറിയിക്കാനും ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും ഇന്ന് സജീവമായി ഉപയോഗിച്ചു വരുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതിയാണ് സേര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്.