image

11 Jan 2022 10:05 AM IST

Learn & Earn

സിലിക്കണ്‍ വാലി, വിസ്മയിപ്പിച്ച 'താഴ്വാരം'

MyFin Desk

സിലിക്കണ്‍ വാലി, വിസ്മയിപ്പിച്ച താഴ്വാരം
X

Summary

1970-ല്‍ ഇവിടെ ആരംഭിച്ച ട്രാന്‍സിസ്റ്റര്‍ കമ്പനിയാണ് സിലിക്കണ്‍ ട്രാന്‍സിസ്റ്റര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.


ലോകമെങ്ങും ഐടി കേന്ദ്രങ്ങളെ സിലിക്കണ്‍ വാലി എന്ന് പൊതുവേ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ ഈ വിശേഷണം ഉള്ളത് ബംഗളൂരുവിനാണ്. ധാരാളം...

ലോകമെങ്ങും ഐടി കേന്ദ്രങ്ങളെ സിലിക്കണ്‍ വാലി എന്ന് പൊതുവേ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ ഈ വിശേഷണം ഉള്ളത് ബംഗളൂരുവിനാണ്. ധാരാളം ഐടി സ്ഥാപനങ്ങള്‍ ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്ന് ബംഗളൂരുവിനെ വിശേഷിപ്പിക്കാന്‍ കാരണം. എന്തുകൊണ്ടാണ് സിലിക്കണ്‍ വാലി? എന്താണ് സിലിക്കണ്‍ വാലി?

അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ സൗത്ത് സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയാണ് യഥാര്‍ത്ഥ സിലിക്കണ്‍വാലി. എങ്ങനെ സിലിക്കണ്‍വാലി ഐടി രംഗത്തിന്റെ പര്യായമായി എന്നതല്ലേ. അവിടെയാണ് വിവരസാങ്കേതിക വിദ്യയിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായ സിലിക്കണ്‍ ട്രാന്‍സിസ്റ്ററിന്റെ പിറവി. 1970-ല്‍ ഇവിടെ ആരംഭിച്ച ട്രാന്‍സിസ്റ്റര്‍ കമ്പനിയാണ് സിലിക്കണ്‍ ട്രാന്‍സിസ്റ്റര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഇന്ന് ഈ പ്രദേശം സാങ്കേതിക നവീകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമാണ്. നൂതനാശയങ്ങള്‍, പുതിയ സംരഭകങ്ങള്‍, സാങ്കേതികവിദ്യാഭിമുഖ്യമുള്ള ജീവിതശൈലി
ഇതൊക്കെയാണ് ഇന്ന് സിലിക്കണ്‍ വാലി. ഇന്ന് സാങ്കേതികവിദ്യയിലുണ്ടായ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. മുറിയുടെ വലിപ്പമുള്ള കമ്പ്യൂട്ടറുകളില്‍ നിന്നും മൈക്രോലെവലില്‍ എത്തിയതിനു പിന്നിലുള്ള പ്രധാന കാരണം ഈ സിലിക്കണ്‍ ട്രാന്‍സിസ്റ്ററുകളുടെ കണ്ടു പിടുത്തമായിരുന്നു.

1971 ല്‍ ഇലക്ട്രോണിക് ന്യൂസ് ആണ് ആദ്യമായി സിലിക്കണ്‍ വാലി എന്ന പദം ഉപയോഗിച്ചത്. മാധ്യമപ്രവര്ര്‍ത്തകനായ ഡോണ്‍ ഹോഫ്ലര്‍ സെമി കണ്ടക്ടറുകളെ കുറിച്ചെഴുതിയ ലേഖനത്തിലായിരുന്നു ഈയൊരു പരാമര്‍ശം. 1,854 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള സിലിക്കണ്‍ വാലിയില്‍ മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെയും നിരവധി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസുകളുടെയും ആസ്ഥാനം കൂടിയാണ് സിലിക്കണ്‍ വാലി. ഈ അക്കാദമിക് സാന്നിധ്യം താഴ് വരയിലുടനീളം ഗവേഷണ-വികസന (ആര്‍ & ഡി) സമന്വയത്തിന് ഊര്‍ജ്ജം നല്‍കി. സിലിക്കണ്‍ വാലിയിലെ എണ്ണമറ്റ സംരംഭങ്ങള്‍ ഈ മേഖലയെ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ക്കും, നിക്ഷേപകര്‍ക്കും ആകര്‍ഷകമായ ഇടമാക്കി മാറ്റി.

2020 ഡിസംബറിന്റെ ആരംഭത്തില്‍ 117 വെഞ്ച്വര്‍ ക്യാപിറ്റല്‍ പിന്തുണയുള്ള പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഉണ്ടായിരുന്നു. ഇവയുടെ മൂല്യം ഏകദേശം 253 ബില്യണ്‍ ഡോളര്‍ ആയിരുന്നു. പ്രമുഖ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ കമ്പനികളായ ആപ്പിള്‍, ആല്‍ഫബെറ്റ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, നെറ്റ്ഫ്‌ലിക്‌സ്, സിസ്‌കോ സിസ്റ്റംസ്, ഇന്റെല്‍, ഒറാക്കിള്‍, എന്‍വിഡിയ എന്നിവരുള്‍പ്പടെ, മറ്റ് മേഖലകളിലെ ഭീമന്മാരടക്കം, വളരെ വലിയൊരു ബിസിനസ്സ് ശൃംഖലയുടെ ഉറവിടമാണ് സിലിക്കണ്‍ വാലി.