image

11 Jan 2022 11:32 AM IST

Learn & Earn

സഹകരണ ബാങ്കുകളെക്കുറിച്ച് അറിയാം

MyFin Desk

സഹകരണ ബാങ്കുകളെക്കുറിച്ച് അറിയാം
X

Summary

നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ക്കും സ്വയം തൊഴില്‍ ചെയുന്നവര്‍ക്കുമാണ് പ്രധാനമായും സഹകരണ ബാങ്കുകള്‍ സേവനം ലഭ്യമാക്കുന്നത്.


സഹകരണ ബാങ്കിംഗ് എന്നാല്‍ സഹകരണം അടിസ്ഥാനമാക്കിയ വാണിജ്യ റീറ്റെയ്ല്‍ ബാങ്കിങ്ങാണ് എന്ന് പറയാം. ലോകത്തിന്റെ പല ഭാഗത്തും സഹകരണ ബാങ്കിങ്...

സഹകരണ ബാങ്കിംഗ് എന്നാല്‍ സഹകരണം അടിസ്ഥാനമാക്കിയ വാണിജ്യ റീറ്റെയ്ല്‍ ബാങ്കിങ്ങാണ് എന്ന് പറയാം. ലോകത്തിന്റെ പല ഭാഗത്തും സഹകരണ ബാങ്കിങ് സംവിധാനം നിലവിലുണ്ട്. അവര്‍ ഡെപ്പോസിറ്റ്് സ്വീകരിക്കുകയും വായ്പ നല്‍കുകയും ചെയുന്നുണ്ട്. ക്രെഡിറ്റ് യൂണിയനുകള്‍, മ്യുച്യല്‍ സേവിങ്‌സ് ബാങ്കുകള്‍, ബില്‍ഡിംഗ് സൊസൈറ്റികള്‍ സഹകരണ സംഘങ്ങള്‍ എന്നിവയുടെ റീറ്റെയ്ല്‍ സേവനവും സഹകരണ ഫെഡറേഷന്‍ പോലുള്ളവ നല്‍കി വരുന്ന വാണിജ്യ സേവനങ്ങളും ഇതില്‍ പെടും. ലോകം സാമ്പത്തിക പ്രതിസന്ധി നേരിട്ട 2007-2008 കാലഘട്ടത്തില്‍ പരമ്പരാഗത ബാങ്കിങ് മേഖലയെക്കാള്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്ച വെച്ചത് സഹകരണ ബാങ്കുകളാണ് എന്ന് ഐഎല്‍ഒയുടെ 2013 ലെ പഠന റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു.

ഇന്ത്യന്‍ സാമ്പത്തിക ഘടനയുടെ പ്രധാനപ്പെട്ട ഘടകമാണ് ഇന്ന് സഹകരണ ബാങ്കുകള്‍. ഇത് ഏറ്റവും പ്രകടമാവുന്നത് ഗ്രാമീണ മേഖലയിലാണ്. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ക്കും സ്വയം തൊഴില്‍ ചെയുന്നവര്‍ക്കുമാണ് പ്രധാനമായും സഹകരണ ബാങ്കുകള്‍ സേവനം ലഭ്യമാക്കുന്നത്. 1912 ലെ സഹകരണ നിയമത്തിന് കീഴിലാണ് സഹകരണ ബാങ്കുകള്‍ രജിസ്റ്റര്‍ ചെയുന്നത്.

1949 ലെ ബാങ്കിംഗ് നിയന്ത്രണ നിയമം പ്രകാരം റിസര്‍വ് ബാങ്കാണ് സഹകരണ ബാങ്കുകളെയും നിയന്ത്രണിക്കുന്നത്. ഗുജറാത്തിലെ വഡോദരയില്‍ 1889 ല്‍ സ്ഥാപിച്ച അന്യോന്യ സഹകാരി മണ്ഡലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യത്തെ സഹകരണ ബാങ്ക്. 23 അംഗങ്ങളും 76 രൂപയുടെ മൂലധനവുമായാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. റിസര്‍വ് ബാങ്കിന്റെ ഉത്തരവു പ്രകാരം 2007 ല്‍ പ്രധാന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ബാങ്ക്, 2008 ല്‍ പൂര്‍ണമായും അടച്ചു പൂട്ടി. സമീപ കാലങ്ങളില്‍ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ റിസേര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ കൂടി വരികയും അവയുടെ കാര്യക്ഷമത കൂട്ടാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. 2020 ലെ ബാങ്കിംഗ് റെഗുലേഷന്‍ (അമെന്‍ഡ്‌മെന്റ്) ബില്ല് പ്രകാരം റിസേര്‍വ് ബാങ്കിംഗ് കൂടുതല്‍ നിയന്ത്രണാധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്.