image

11 Jan 2022 11:29 AM IST

Learn & Earn

സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രം

MyFin Desk

സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രം
X

Summary

ഇന്ന് ഇന്ത്യയിലെ സഹകരണ മേഖല ലോകത്തിലെ ഏറ്റവും വലിയതാണ്. കാര്‍ഷിക മേഖലയുടെ പ്രധാന ശക്തി സ്രോതസ്സ് സഹകരണ പ്രസ്ഥാനങ്ങളാണ്.


ഒരു സംഘം ആളുകള്‍ അവരുടെ പൊതുവായ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതുപങ്കാളിത്തത്തോടും പൊതുഉടമസ്ഥതയിലും...

ഒരു സംഘം ആളുകള്‍ അവരുടെ പൊതുവായ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതുപങ്കാളിത്തത്തോടും പൊതുഉടമസ്ഥതയിലും നടത്തുന്നതാണ് സഹകരണ പ്രസ്ഥാനങ്ങള്‍. സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കം പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വെച്ചാണ് ഉണ്ടായത്. അറിയപ്പെടുന്ന ആദ്യത്തെ സഹകരണ സൊസൈറ്റി 1769 ല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഫെന്‍വിക്കിലാണ് തുടങ്ങുന്നത്. ഇന്നറിയപ്പെടുന്ന സങ്കല്‍പ്പത്തിലുള്ള ആദ്യ സഹകരണ പ്രസ്ഥാനം ഇംഗ്ലണ്ടിലെ ലാങ്ക്‌ഷെറില്‍ 1844 ലാണ് തുടങ്ങിയത്.

റോച്ച്‌ഡേ സൊസൈറ്റി ഓഫ് ഇക്വിറ്റബ്ള്‍ പയനീര്‍സ് എന്ന പേരില്‍ അറിയപ്പെട്ട സ്ഥാപനം പ്രധാനമായി നിലവാരമുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടി രൂപീകരിച്ചതാണ്. ഇന്ത്യയിലും സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കം പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു എന്ന് പറയാം. അമിത പലിശക്കാരില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ വേണ്ടിയാണ് അത്തരം സ്ഥാപങ്ങള്‍ രൂപംകൊണ്ടത്. നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ കര്‍ഷകരുടെ സാമ്പത്തിക കഷ്ടപാടുകളും അതിനു നിവര്‍ത്തി കാണേണ്ടതിന്റെ ആവശ്യകതയും സജീവ ചര്‍ച്ചാ വിഷയമായി വന്നു.

സഹകരണം എന്ന ആശയം കൂടുതല്‍ വ്യക്തിമായി ഉരുത്തിരിഞ്ഞു വന്നു. ഇതിനെ കുറിച്ച് പഠിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാനായി എഡ്വേഡ് ലോ കമ്മീഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കമ്മിറ്റി ശുപാര്‍ശകള്‍ അനുസരിച്ച് ഉണ്ടാക്കിയ സഹകരണ സൊസൈറ്റിസ് ബില്‍ മാര്‍ച്ച് 1904 ല്‍ നിലവില്‍ വന്നു. ഇന്ത്യയിലെ ആദ്യത്തെ സഹകരണ ബില്‍ എന്നിതിനെ വിശേഷിപ്പിക്കാം. സ്വാതന്ത്ര്യത്തിന് ശേഷം സാമ്പത്തിക മുന്നേറ്റത്തിന്ന് പ്രധാന പങ്ക് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആവും എന്ന വിശ്വാസം ബലപ്പെട്ടു. കൃഷിയ്ക്കും ഗ്രാമങ്ങളിലെ വ്യക്തി വികാസത്തിനും സഹകരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ പൊതുവെ അംഗീകാരം നേടി. ഇന്ന് ഇന്ത്യയിലെ സഹകരണ മേഖല ലോകത്തിലെ ഏറ്റവും വലിയതാണ്. കാര്‍ഷിക മേഖലയുടെ പ്രധാന ശക്തി സ്രോതസ്സ് സഹകരണ പ്രസ്ഥാനങ്ങളാണ്. സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന അവകാശ ലക്ഷ്യവുമായി ജൂലൈ 2021 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ഒരു സഹകരണ മന്ത്രാലയം രൂപീകരിച്ച് ഉത്തരവിറക്കി.