image

11 Jan 2022 3:24 AM GMT

More

എന്താണ് സ്‌കെയിലബിള്‍ സ്റ്റാര്‍ട്ടപ്പ്?

MyFin Desk

എന്താണ് സ്‌കെയിലബിള്‍ സ്റ്റാര്‍ട്ടപ്പ്?
X

Summary

എന്തൊക്കെയാണ് ഒരു സ്‌കെയിലബിള്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?


നിങ്ങള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുണ്ടോ? മനസ്സില്‍ നല്ല ആശയങ്ങളുണ്ടോ? എങ്കില്‍ പുതിയ ഒരാശയത്തെ ലാഭകരമായ കമ്പനിയാക്കി...

നിങ്ങള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുണ്ടോ? മനസ്സില്‍ നല്ല ആശയങ്ങളുണ്ടോ? എങ്കില്‍ പുതിയ ഒരാശയത്തെ ലാഭകരമായ കമ്പനിയാക്കി മാറ്റാന്‍ കഴിയും. ദീര്‍ഘകാലത്തേക്ക് ഒരു ബിസിനസ് മോഡലാക്കി വിപണിയില്‍ നിലനിര്‍ത്താം. ഒരു വലിയ വിപണിയില്‍ നിന്ന്‌കൊണ്ട് നിലവിലുള്ള ബിസിനസ് സംരഭങ്ങളില്‍ നിന്ന് ഓഹരി എടുത്തോ, പുതിയ വിപണി സൃഷ്ടിച്ചോ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പുകളാണ് സ്‌കെയിലബിള്‍ സ്റ്റാര്‍ട്ടപ്പ്.

ഉദാഹരണത്തിന് ഒരു കൊറിയര്‍ സര്‍വീസ് സ്‌കെയിലബിള്‍ ആയി കണക്കാക്കാം. കൂടുതല്‍ പാക്കറ്റുകള്‍ വരുന്നതിനനുസരിച്ച് വാഹനങ്ങള്‍ കൂടുന്നു. കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കത് വ്യാപിപ്പിക്കുന്നു. അങ്ങനെ ചെറുതായി തുടങ്ങിയ ബിസിനസ് സംരഭം വലുതാകുന്നു. ചെലവു വര്‍ധിപ്പിക്കാതെ കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ത്ത് ബിസിനസ് വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതിനെ 'സ്‌കേലബിള്‍' ആയി കണക്കാക്കാം. കമ്പനി വളരുന്തോറും ബിസിനസ് കൂടുതല്‍ കൂടുതല്‍ ലാഭകരമാവുകയും ചെയ്യുന്നു.

നൂതനമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള സാഹചര്യം, ആവര്‍ത്തിച്ചു പ്രാവൃത്തികമാക്കാവുന്ന ബിസിനസ്സ് മോഡല്‍, ഉയര്‍ന്ന വളര്‍ച്ച, ഉയര്‍ന്ന മാര്‍ജിനിലുള്ള ലാഭം, വിശാലമായ വിതരണ സാധ്യതകള്‍, കൂടാതെ ഉയര്‍ന്ന റിസ്‌ക്/റിവാര്‍ഡ് റിട്ടേണുകള്‍ ഇതൊക്കെ സ്‌കെയിലബിള്‍ ബിസിനസിന്റെ ഗുണങ്ങളാണ്.

എന്തൊക്കെയാണ് ഒരു സ്‌കെയിലബിള്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?

നിങ്ങള്‍ക്ക് നിക്ഷേപകരെ ആവശ്യമുണ്ടെങ്കില്‍ സ്‌കെയിലബിള്‍ സ്റ്റാര്‍ട്ടപ്പിനെ കുറിച്ച് ചിന്തിക്കാം. നല്ല മാര്‍ക്കറ്റ് റിസര്‍ച്ച് നടത്തി ചെയ്യാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് ധാരണയുണ്ടെങ്കില്‍ നിക്ഷേപകരെ കിട്ടാന്‍ എളുപ്പമാണ്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തക്ക ഒരു ബിസിനസ് പ്ലാനും മോഡലും കയ്യിലുണ്ടാവണം. എങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.

സ്വന്തം പ്ലാന്‍ പോലെ പ്രധാനമാണ് കൂടെയുള്ള ടീം. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ബിസിനസിനെ ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയുന്ന ടീം നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ഇത് നല്ലൊരു തുക ഇന്‍വെസ്റ്റ്‌മെന്റ് ആയി കിട്ടാന്‍ ഒരു കാരണമാകാം.

മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കൊടുത്താല്‍ കുറഞ്ഞ സമയം കൊണ്ട് നല്ല ബ്രാന്‍ഡിംഗ് ഉണ്ടാക്കിയെടുക്കാം. പ്രത്യേകിച്ച് കുറഞ്ഞ ചിലവില്‍ കൂടുതല്‍ അളവിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാവുമ്പോള്‍ നേരിട്ടുള്ള വിപണനം സാധ്യമാകാറില്ല. ഇതിനായി ചെലവു കുറഞ്ഞ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്ത് ബിസിനസിനെ കുറിച്ച് നിക്ഷേപകരെ അറിയിക്കാം.

നല്ലൊരു ബിസിനസ് സംരഭകനായി മാറാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കില്‍ ആര്‍ക്കും സ്‌കെയിലബിള്‍ ബിസിനസിനെക്കുറിച്ച് ചിന്തിക്കാം.