image

11 Jan 2022 11:43 AM IST

Learn & Earn

നവ മുതലാളിത്തം എന്നാൽ എന്ത്?

MyFin Desk

നവ മുതലാളിത്തം എന്നാൽ എന്ത്?
X

Summary

മുതലാളിത്ത വ്യവസ്ഥയിലെ വകഭേദങ്ങളില്‍ ഏറ്റവും മുന്തിയ മുതലാളിത്തമായി വ്യാഖ്യാനിക്കപ്പെടുന്നതാണ് അഡ്വാന്‍സ്ഡ് ക്യാപിറ്റലിസം


മുതലാളിത്ത വ്യവസ്ഥയിലെ വകഭേദങ്ങളില്‍ ഏറ്റവും മുന്തിയ മുതലാളിത്തമായി വ്യാഖ്യാനിക്കപ്പെടുന്നതാണ് അഡ്വാന്‍സ്ഡ് ക്യാപിറ്റലിസം....

മുതലാളിത്ത വ്യവസ്ഥയിലെ വകഭേദങ്ങളില്‍ ഏറ്റവും മുന്തിയ മുതലാളിത്തമായി വ്യാഖ്യാനിക്കപ്പെടുന്നതാണ് അഡ്വാന്‍സ്ഡ് ക്യാപിറ്റലിസം. മുതലാളിത്ത വ്യവസ്ഥ രൂഢമൂലമായ സമൂഹത്തിലെ അവസ്ഥയാണ് ഇതെന്ന് പറയാം. മുതലാളിത്തത്തിന്റെ മറ്റു വകഭേദങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ഈ പേരല്ല ഉപയോഗിച്ചതെങ്കിലും, പ്രസിദ്ധ മാര്‍ക്‌സിയന്‍ ചിന്തകന്‍ അന്തോണിയോ ഗ്രാംഷിയാണ് ഈ വ്യവസ്ഥയെക്കുറിച്ചു ആദ്യമായി പ്രതിപാദിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. സമൂഹത്തില്‍ ബലപ്രയോഗത്തിലൂടെ നടക്കാവുന്ന മാറ്റങ്ങള്‍ കുറഞ്ഞ് പരിഷ്‌കൃത സമൂഹത്തിന്റെ ജനാതിപത്യ സ്ഥാപനങ്ങളെ കൗശലപൂര്‍വ്വം സ്വാധീനിക്കുക വഴി പൊതു ചിന്താധാരയെ മുതലാളിത്തത്തിന്ന് അനുകൂലമാക്കുക എന്ന അവസ്ഥയാണ് ഗ്രാംഷി സിദ്ധാന്തിച്ചത്.

ജര്‍മ്മന്‍ തത്വശാസ്ത്രജ്ഞന്‍ യുര്‍ഗെന്‍ ഹാബെര്‍മാസ് ഈ മുന്തിയ മുതലാളിത്തത്തിന്റെ പ്രധാന നാല് സ്വഭാവങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ട്.

  • വ്യവസായങ്ങള്‍ ചില വലിയ കമ്പനികളെ മാത്രം കേന്ദ്രീകരിക്കുക
  • സാമ്പത്തിക വ്യവസ്ഥിതി സ്ഥിരമാക്കി നിര്‍ത്താന്‍ സര്‍ക്കാരിനെ ആശ്രയിച്ചുകൊണ്ടിരിക്കുക
  • ഔപചാരികമായി ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇതിനെ സാധൂകരിക്കുകയും, എതിര്‍പ്പുകള്‍ ഇല്ലാതാക്കുകയും ചെയുക
  • തൊഴിലാളികള്‍ക്കിടയിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ കാലികമായ എന്നാല്‍ നാമമാത്രമായ കൂലി വര്‍ദ്ധനവ് നടപ്പിലാക്കുക.