image

12 Jan 2022 6:16 AM GMT

Kudumbashree

വനിതകളാണോ? വായ്പകള്‍ക്ക് അധിക ആനുകൂല്യമുണ്ട്

MyFin Desk

വനിതകളാണോ? വായ്പകള്‍ക്ക് അധിക ആനുകൂല്യമുണ്ട്
X

Summary

ഇന്ന് സ്ത്രീ അപക്ഷകര്‍ക്ക് എല്ലാ ബാങ്കുകളും സാധാരണ നിരക്കിലും താഴെ വായ്പകള്‍ നല്‍കുന്നുണ്ട്


ഇന്ന് സ്ത്രീ അപക്ഷകര്‍ക്ക് എല്ലാ ബാങ്കുകളും സാധാരണ നിരക്കിലും താഴെ വായ്പകള്‍ നല്‍കുന്നുണ്ട്. കാര്‍ ലോണാണെങ്കിലും ഭവന വായ്പ ആണെങ്കിലും...

ഇന്ന് സ്ത്രീ അപക്ഷകര്‍ക്ക് എല്ലാ ബാങ്കുകളും സാധാരണ നിരക്കിലും താഴെ വായ്പകള്‍ നല്‍കുന്നുണ്ട്. കാര്‍ ലോണാണെങ്കിലും ഭവന വായ്പ ആണെങ്കിലും സാധാരണ നിരക്കില്‍ നിന്ന് അര ശതമാനം വരെ ഇങ്ങനെ കുറച്ച് നല്‍കാറുണ്ട്. വിദ്യാഭ്യാസ വായ്പകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് അര ശതമാനം അധിക ആനുകൂല്യമുണ്ടാകും.

കുറഞ്ഞ പലിശ

വായ്പ പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. 6.50% മുതല്‍ ഭവന വായ്പകള്‍ നിലവില്‍ ലഭ്യമാണ്. ഭവന വായ്പയ്ക്കുള്ള വനിതാ അപേക്ഷകര്‍ക്ക് പല ബാങ്കുകളും നിലവിലെ നിരക്കിനേക്കാള്‍ പലിശ കുറച്ച് നല്‍കുന്നുണ്ട്. മുമ്പ് പലിശ നിരക്ക് കൂടിയിരുന്നപ്പോള്‍ ഇത് അര ശതമാനം വരെയായിരുന്നെങ്കില്‍ ഇപ്പോള്‍ പലിശ ഇടിഞ്ഞ സാഹചര്യത്തില്‍ 10 ബേസിസ് പോയിന്റ് വരെയാണ് അധിക ആനുകൂല്യം നല്‍കുന്നത്. (100 ബേസിസ് പോയിന്റ് = 1%) ഒറ്റയടിക്ക് നോക്കുമ്പോള്‍ ഇത് കുറവാണെന്ന് തോന്നുമെങ്കിലും ഭവന വായ്പകള്‍ ദീര്‍ഘകാലത്തേക്കുള്ളവയായതിനാല്‍ അടവ്
തീരുമ്പോള്‍ പതിനായിരങ്ങളുടെ വ്യത്യാസം വരും.

വനിതകള്‍ക്ക് പ്രോത്സാഹനം

ബാങ്ക് വായ്പകളുടെ കാര്യത്തില്‍ താരതമ്യമില്ലാത്തത്ര രീതിയിലാണ് പുരുഷ വനിതാ അപേക്ഷകരുടെ അനുപാതം. അതായത് വനിതാ അപേക്ഷകര്‍ തുലോം തുച്ഛമാണിവിടെ. ഇതുകൊണ്ട് പ്രോത്സഹാനത്തിന്റെ ഭാഗമയി വനിത ഉപഭോക്താക്കള്‍ക്ക് വരുമാന സ്രോതസ് കണക്കാക്കി കൂടിയ തുക ബാങ്കുകള്‍ വായ്പയായി അനുവദിക്കാറുണ്ട്. അതു പോലെ തന്നെ തിരിച്ചടവ് കാലാവധിയിലും ഈ ആനുകൂല്യം നല്‍കാറുണ്ട്.