ഭാരതി എയര്‍ടെല്‍ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ്. ദക്ഷിണേഷ്യയിലും ആഫ്രിക്കയിലുമായി 18...
ഭാരതി എയര്‍ടെല്‍ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ്. ദക്ഷിണേഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളിലും ചാനല്‍ ദ്വീപുകളിലും ഇത് പ്രവര്‍ത്തിക്കുന്നു. എയര്‍ടെല്‍ 2ജി, 4ജി,എല്‍ഇടി, 4ജി+ മൊബൈല്‍ സേവനങ്ങള്‍, ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ്, വോയ്‌സ് സേവനങ്ങള്‍ എന്നിവ ലഭ്യമാണ്. എല്ലാ ഇന്ത്യന്‍ ടെലികോം സര്‍ക്കിളുകളിലും എയര്‍ടെല്‍ അതിന്റെ വോള്‍ട്ട് സാങ്കേതികവിദ്യ പുറത്തിറക്കിയിട്ടുണ്ട്. മില്‍വാര്‍ഡ് ബ്രൗണും ഡബ്ല്യുപിപി പിഎല്‍സിയും നടത്തിയ ആദ്യത്തെ ബ്രാന്‍ഡ് റാങ്കിംഗില്‍ എയര്‍ടെല്ലിനെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ രണ്ടാമത്തെ ബ്രാന്‍ഡായി തിരഞ്ഞെടുത്തു.
മാര്‍ക്കറ്റിംഗ്, സെയില്‍സ്, ഫിനാന്‍സ് എന്നിവ ഒഴികെയുള്ള എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനും കുറഞ്ഞ ചെലവിലും ഉയര്‍ന്ന അളവിലും 'മിനിറ്റ്സ് ഫാക്ടറി' മോഡല്‍ നിര്‍മ്മിക്കുന്നതിനുമുള്ള ബിസിനസ്സ് തന്ത്രത്തിന് തുടക്കമിട്ടത് എയര്‍ടെല്ലാണ്. പിന്നീട് നിരവധി ഓപ്പറേറ്റര്‍മാര്‍ ഈ രീതി സ്വീകരിച്ചു. എയര്‍ടെല്ലിന്റെ ഉപകരണങ്ങള്‍ നല്‍കുകയും പരിപാലിക്കുകയും ചെയ്യുന്നത് എറിക്സണ്‍, ഹുവായ്, നോക്കിയ നെറ്റവര്‍ക്ക് എന്നിവയാണ്. ഐടി പിന്തുണ നല്‍കുന്നത് ആംഡോകോസാണ്.
എയര്‍ടെല്ലിന്റെ സിഗ്നേച്ചര്‍ ട്യൂണ്‍ ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. ഈ ട്യൂണ്‍ വളരെ പെട്ടെന്ന് ജനപ്രീതി നേടി. കമ്പനിയുടെ റീബ്രാന്‍ഡിംഗിന്റെ ഭാഗമായി ഗാനത്തിന്റെ പുതിയ പതിപ്പ് 2010 നവംബര്‍ 18 ന് പുറത്തിറക്കി. ഇതും അദ്ദേഹം തന്നെയാണ് ട്യൂണ്‍ ചെയ്തത്.