image

12 Jan 2022 1:59 AM GMT

Fixed Deposit

പെന്‍ഷന്‍കാര്‍ക്ക് ബ്രേക്ക് -അപ് സ്ലിപ്പുകള്‍ മൊബൈലില്‍ എത്തും

MyFin Desk

പെന്‍ഷന്‍കാര്‍ക്ക് ബ്രേക്ക് -അപ് സ്ലിപ്പുകള്‍ മൊബൈലില്‍ എത്തും
X

Summary

ഇനി മുതല്‍ 'ബ്രേക്ക് അപ്പ്' പട്ടിക നിങ്ങള്‍ക്ക് എസ് എം എസ് ആയോ വാട്ട്‌സ് ആപ്പിലോ ഇ മെയിലിലോ ലഭിക്കും.


കേന്ദ്ര പെന്‍ഷന്‍ വാങ്ങുന്ന ആളാണോ? നിങ്ങള്‍ക്ക് മാസം ലഭിക്കുന്ന ആകെ തുക എത്രയാണ്? അരിയേഴ്‌സായി കിട്ടിയത് എത്ര വരും? ഇനി നികുതി എത്ര വരും?...

 

കേന്ദ്ര പെന്‍ഷന്‍ വാങ്ങുന്ന ആളാണോ? നിങ്ങള്‍ക്ക് മാസം ലഭിക്കുന്ന ആകെ തുക എത്രയാണ്? അരിയേഴ്‌സായി കിട്ടിയത് എത്ര വരും? ഇനി നികുതി എത്ര വരും? ഇത്രയും കാലം ഇതു സംബന്ധിച്ച അവ്യക്തതയായിരുന്നു എങ്കില്‍ ഇനി മുതല്‍ എല്ലാം ഉള്‍പ്പെടുന്ന 'ബ്രേക്ക് അപ്പ്' പട്ടിക നിങ്ങള്‍ക്ക് എസ് എം എസ് ആയോ വാട്ട്‌സ് ആപ്പിലോ ഇ മെയിലിലോ ലഭിക്കും.

60 ലക്ഷം പേര്‍

60 ലക്ഷത്തോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പെന്‍ഷന്‍ വാങ്ങുന്നവര്‍ മുന്‍കൂര്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലാകും ഇത്തരം വിവരങ്ങള്‍ മാസാമാസം എത്തുക. ഇത് ലഭിക്കുന്നതോടെ നിലവില്‍ ഇതു സംബന്ധിച്ച് പെന്‍ഷന്‍കാര്‍ക്കുണ്ടായിരുന്ന ആശയക്കുഴപ്പം ഇല്ലാതാകും. റെജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ എസ് എം എസ് ആയിട്ടായിരിക്കും ഇനം തിരിച്ചുള്ള പട്ടിക സഹിതം പെന്‍ഷന്‍ സ്ലിപ്പ് ലഭിക്കുക. 'ഈസ് ഓഫ് ലീവിംഗി'ന്റെ ഭാഗമായിട്ടാണ് ഇങ്ങനെ എസ് എം എസ് വഴിയും പിന്നീട് ഇ മെയില്‍ വഴിയും ലിസ്റ്റ് നല്‍കുന്നത്. പേഴ്‌സണല്‍ മന്ത്രാലയത്തിന് കീഴിലുള്ള 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷണേഴ്സ് വെല്‍ഫയര്‍' ഇത് സംബന്ധിച്ച നിര്‍ദേശം പെന്‍ഷന്‍ ഡിസ്ബേഴ്സ്മെന്റ് ബാങ്കുകള്‍ക്ക് നല്‍കി. ആദായ നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഡിയര്‍നസ് റിലീഫ് പേയ്മെന്റ്, ഡി ആര്‍ അരിയേഴ്സ് എന്നിങ്ങനെയുള്ള വിശദാംശങ്ങളടങ്ങുന്നതാണ് പെന്‍ഷന്‍

സ്ലിപ്പ്

ഇതോടെ വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ സംബന്ധിച്ച് കൂടുതല്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കാനാകും. ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതോടെ രാജ്യത്തെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളെല്ലാം ഇതിനുള്ള തയ്യാറെടുപ്പ് നടത്തി തുടങ്ങി. മറ്റുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് ഈ രീതിയിലേക്ക് മാറും. പൊതുമേഖലാ ബാങ്കായ എസ് ബി ഐയെ ആണ് കൂടുതല്‍ പെന്‍ഷന്‍കാരും ആശ്രയിക്കുന്നത്. പെന്‍ഷന്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്ന മുറയ്ക്ക് ബാങ്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് സന്ദേശങ്ങളായിട്ടാകും സ്ലിപ്പ് എത്തുക. പിന്നാലെ ഇ മെയിലായും ഇത് ലഭിക്കും.