12 Jan 2022 4:33 AM GMT

Summary
ഒറ്റ പെണ്‍കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനസഹായി
സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് സി ബി എസ് ഇ ഒറ്റ...
സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് സി ബി എസ് ഇ ഒറ്റ പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പ്രധാന ലക്ഷ്യം ഒറ്റ പെണ്‍കുട്ടികളെ ഹയര്‍സെക്കന്‍ഡറി പഠനത്തിന് സഹായിക്കുക എന്നതാണ്.
60 ശതമാനം മാര്‍ക്ക്
പത്താം ക്ലാസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 6.2 ക്യുമുലേറ്റീവ് ഗ്രേഡ് പോയന്റ് ആവറേജ് (CGPA) വാങ്ങി പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണിത്. മാത്രമല്ല പെണ്‍കുട്ടി അവിവാഹിതയായിരിക്കണം. ഒരു അധ്യയന വര്‍ഷത്തില്‍ 1500 രൂപയില്‍ താഴെ ട്യൂഷന്‍ ഫിസ് അടയ്ക്കുന്ന പെണ്‍കുട്ടിയായിരിക്കണം. മാസം 500 രൂപ (12000 രൂപ വര്‍ഷത്തില്‍) സ്‌കോളര്‍ഷിപ്പ് തുക ലഭിക്കും. ഈ സ്‌കോളര്‍ഷിപ്പിനായി സിബിഎസ്ഇ മെറിറ്റ് സ്‌കോളര്‍ഷിപ്പ് വെബ്സൈറ്റില്‍ അപേക്ഷിക്കാം.
സമര്‍പ്പിക്കേണ്ട രേഖകള്‍
ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറില്‍ രേഖ, ജാതി സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ഒറ്റ പെണ്‍കുട്ടിയാണെന്ന് തെളിയിക്കുന്നതിന് അമ്പത് രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ മാതാപിതാക്കളില്‍ നിന്നോ പെണ്‍കുട്ടികളില്‍ നിന്നോ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അല്ലെങ്കില്‍ തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഗസറ്റഡ് ഓഫീസര്‍ നല്‍കിയ സത്യവാങ്മൂലം എന്നിവയാണ് സമര്‍പ്പിക്കേണ്ട രേഖകള്‍.
പെണ്‍കുട്ടികളുടെ പഠനശ്രമങ്ങളെ അംഗീകരിക്കുകയും പെണ്‍കുട്ടികള്‍ക്കിടയില്‍ തുടര്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി.