image

12 Jan 2022 5:22 AM IST

Learn & Earn

കോര്‍പ്പറേറ്റ് മുതലാളിത്തം, വളർച്ചയിലെ ആശങ്ക

MyFin Desk

കോര്‍പ്പറേറ്റ് മുതലാളിത്തം, വളർച്ചയിലെ ആശങ്ക
X

Summary

സമൂഹ ശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും നിര്‍വചനത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തം എന്നത് അധികാരാധിപത്യത്തിലും ഉദ്യോഗസ്ഥാധിപത്യത്തിലും ഊന്നിയ ഒരു മുതലാളിത്ത മാര്‍ക്കറ്റാണ്.

സമൂഹ ശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും നിര്‍വചനത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തം എന്നത്...

സമൂഹ ശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും നിര്‍വചനത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തം എന്നത് അധികാരാധിപത്യത്തിലും ഉദ്യോഗസ്ഥാധിപത്യത്തിലും ഊന്നിയ ഒരു മുതലാളിത്ത മാര്‍ക്കറ്റാണ്.

മാര്‍ക്കറ്റിലെ പകുതിയില്‍ അധികം വരുന്ന വ്യവസായങ്ങളുടെ നിയന്ത്രണങ്ങള്‍ കോര്‍പറേറ്റുകള്‍ക്കായിരിക്കും. ഏക മുതലാളിത്തം അവകാശപ്പെടുന്ന സ്ഥാപങ്ങളെക്കാള്‍ കുറഞ്ഞ ഉത്തരവാദിത്തങ്ങളാണ് കോര്‍പറേറ്റുകള്‍ക്കുണ്ടാവുക. നിയന്ത്രണാധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും സ്വാധീനം ഉണ്ടാക്കുക വഴി രാജ്യത്തെ നയപരമായ കാര്യങ്ങളെ സ്വാധീനിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്ന കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ രീതികള്‍ പൊതുവെ വിമര്‍ശന വിധേയമാവാറുണ്ട്. സാധാരണ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് പകരം കോര്‍പറേറ്റുകളുടെ നയങ്ങള്‍ നടപ്പാകുന്ന ഒരു സ്ഥിതി വിശേഷമാണ് ഇതിലൂടെ ഉണ്ടാവുക. സ്വകാര്യ മേഖലയുടെ അനിയന്ത്രിതമായ വളര്‍ച്ച ഫാഷിസത്തിലേക്ക് നയിക്കും എന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച ഒരു കത്തില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.