image

12 Jan 2022 6:43 AM GMT

Learn & Earn

ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ, ഉറപ്പാക്കാം ഇന്‍ഷുറന്‍സ്

MyFin Desk

ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ, ഉറപ്പാക്കാം ഇന്‍ഷുറന്‍സ്
X

Summary

നിനച്ചിരിക്കാതെ എത്തിയ കോവിഡ് ഇന്ത്യയില്‍ ആയിരങ്ങളുടെ മരണത്തിന് കാരണമായി. ചികിത്സക്കായി ആശുപത്രിയിലായവരുടെ എണ്ണം വേറെയും. ഇത് കൂടാതെ നിത്യവും അപകടമരണങ്ങളുടെ എണ്ണവും ഏറിവരികയാണ്. അപകടത്തില്‍പെട്ട് ആശുപത്രിയിലാകുന്നവരുമുണ്ട്. ഇത്തരത്തിലുള്ള എല്ലാ ആകസ്മിക സംഭവങ്ങള്‍ക്ക് മുന്നിലും ഒരു കൈത്താങ്ങാണ് ഇന്‍ഷുറന്‍സ്. നമ്മള്‍ നിത്യേന എന്നോണം ഉപയോഗിക്കുന്ന ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡുകളിലും അപകട ഇന്‍ഷുറന്‍സ് കവറേജുണ്ട്. 50,000 രൂപ മുതല്‍ ഇന്‍ഷുറന്‍സ് പൊതു -സ്വകാര്യ ബാങ്കുകള്‍ നല്‍കുന്ന മിക്ക ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ്ക കാര്‍ഡുകളും അപകട മരണത്തിനോ ആകസ്മികമായ ആശുപത്രിവാസത്തിനോഇന്‍ഷുറന്‍സ് […]


നിനച്ചിരിക്കാതെ എത്തിയ കോവിഡ് ഇന്ത്യയില്‍ ആയിരങ്ങളുടെ മരണത്തിന് കാരണമായി. ചികിത്സക്കായി ആശുപത്രിയിലായവരുടെ എണ്ണം വേറെയും. ഇത് കൂടാതെ...

നിനച്ചിരിക്കാതെ എത്തിയ കോവിഡ് ഇന്ത്യയില്‍ ആയിരങ്ങളുടെ മരണത്തിന് കാരണമായി. ചികിത്സക്കായി ആശുപത്രിയിലായവരുടെ എണ്ണം വേറെയും. ഇത് കൂടാതെ നിത്യവും അപകടമരണങ്ങളുടെ എണ്ണവും ഏറിവരികയാണ്. അപകടത്തില്‍പെട്ട് ആശുപത്രിയിലാകുന്നവരുമുണ്ട്. ഇത്തരത്തിലുള്ള എല്ലാ ആകസ്മിക സംഭവങ്ങള്‍ക്ക് മുന്നിലും ഒരു കൈത്താങ്ങാണ് ഇന്‍ഷുറന്‍സ്. നമ്മള്‍ നിത്യേന എന്നോണം ഉപയോഗിക്കുന്ന ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡുകളിലും അപകട ഇന്‍ഷുറന്‍സ് കവറേജുണ്ട്.

50,000 രൂപ മുതല്‍ ഇന്‍ഷുറന്‍സ്

പൊതു -സ്വകാര്യ ബാങ്കുകള്‍ നല്‍കുന്ന മിക്ക ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ്ക കാര്‍ഡുകളും അപകട മരണത്തിനോ ആകസ്മികമായ ആശുപത്രിവാസത്തിനോ
ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടെന്നത് ഇന്നും പലര്‍ക്കും അറിയാത്ത ഒരു
കാര്യമാണ്. അക്കൗണ്ട് ഉടമയ്ക്ക് നല്‍കുന്ന കാര്‍ഡിന്റെ തരം അനുസരിച്ച് ഈ
ഇന്‍ഷുറന്‍സ് പരിരക്ഷ 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാകാം. റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2021 സെപ്തംബര്‍ വരെ ഇന്ത്യയിലെ എല്ലാ ബാങ്കുകളും ഇഷ്യൂ ചെയ്ത ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 92 കോടിയിലധികമാണ്.

ക്ലെയിം ചെയ്യുന്നതിന്

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് ലഭിക്കുന്നതിന് പല ബാങ്കുകളും വ്യത്യസ്ത വ്യവസ്ഥകളാണ് മുന്നോട്ട് വയ്ക്കുന്നത്. ചില ബാങ്കുകള്‍ അപകടം നടന്നതിന് 30 ദിവസം മുമ്പ് കാര്‍ഡ് ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്തിയിരിക്കണമെന്ന് നിബന്ധന വയ്ക്കാറുണ്ട്. എന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ ഇക്കാര്യത്തില്‍ 90 ദിവസം വരെ നീട്ടി നല്‍കുന്നുണ്ട്. അതായത് അപകടം നടന്നതിന് മൂന്ന് മാസം മുന്‍പെങ്കിലും കാര്‍ഡുപയോഗിച്ച് പണവിനിമയം നടത്തിയിരിക്കണം.

കാര്‍ഡ് ഉടമയ്ക്ക് അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം. അപകടം നടന്ന് 90 ദിവസത്തിന് ശേഷമാണ് ക്ലെയിം ചെയ്യുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ല. ഈ ഇന്‍ഷുറന്‍സ് ലഭ്യമാകുന്നതിന് ക്ലെയിം ഫോം കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ യഥാര്‍ത്ഥ പകര്‍പ്പ് അല്ലെങ്കില്‍ അപകടത്തെക്കുറിച്ചുള്ള വിവരണം നല്‍കുന്ന എഫ്‌ഐആറോ പോലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പോ നല്‍കണം.

രാസ പരിശോധനാഫലം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അസ്സല്‍ രേഖ അല്ലെങ്കില്‍
സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയും ആവശ്യമാണ്. കൂടാതെ കാര്‍ഡ്
ഉടമയുടെയും നോമിനിയുടെയും ആധാര്‍ പകര്‍പ്പുകളും വേണം. അപകടത്തില്‍പ്പെട്ട വ്യക്തിയുടെ പക്കല്‍ കാര്‍ഡ് കൈവശം വച്ചിരുന്നത് തെളിയിക്കാന്‍ കാര്‍ഡ് നമ്പര്‍ സൂചിപ്പിക്കുന്ന സത്യവാങ്മൂലം കാര്‍ഡ് ഇഷ്യൂ ചെയ്തിരുന്ന ബാങ്ക് നല്‍കിയിരിക്കണം. 90 ദിവസത്തെ പണമിടപാട് രേഖകള്‍, നോമിനിയുടെ പേരും ബാങ്കിംഗ് വിശദാംശങ്ങളും, എഫ്ഐആര്‍ പ്രകാരം അപകടത്തിന്റെ സംക്ഷിപ്ത വിവരണം, ബാങ്ക് ഉദ്യോഗസ്ഥന്റെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ഇമെയില്‍ ഐഡിയും ഇവയെല്ലാം ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ആവശ്യമാണ്.