image

12 Jan 2022 6:06 AM IST

Learn & Earn

എന്താണ് 4ജിയും 5ജിയും തമ്മിലുള്ള വ്യത്യാസം?

MyFin Desk

എന്താണ് 4ജിയും 5ജിയും തമ്മിലുള്ള വ്യത്യാസം?
X

Summary

3ജി യുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4ജി വളരെ വ്യത്യസ്തമായ ഒരു
സാങ്കേതികവിദ്യയാണ്.


3ജി യുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4ജി വളരെ വ്യത്യസ്തമായ ഒരുസാങ്കേതികവിദ്യയാണ്. 4ജിയും കടന്ന് നമ്മളിന്ന് 5ജിയിലെത്തിനില്‍ക്കുന്നു. കഴിഞ്ഞ...

3ജി യുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4ജി വളരെ വ്യത്യസ്തമായ ഒരു
സാങ്കേതികവിദ്യയാണ്. 4ജിയും കടന്ന് നമ്മളിന്ന് 5ജിയിലെത്തി
നില്‍ക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ സാങ്കേതിക വിദ്യയുടെ
പുരോഗതി കൊണ്ടു മാത്രമാണ് ഇത് സാധ്യമായത്. മെച്ചപ്പെട്ട
സുരക്ഷയോടൊപ്പം ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള
സേവനങ്ങള്‍ നല്‍കുകയും, ഐ പി വഴി വോയ്സ്, ഡാറ്റ സേവനങ്ങള്‍,
മള്‍ട്ടിമീഡിയ, ഇന്റര്‍നെറ്റ് എന്നിവയൊക്കെ കുറഞ്ഞ നിരക്കില്‍
ലഭ്യമാക്കുകയുമാണ് 4ജിയുടെ ലക്ഷ്യം. സാധ്യമായതും
നിലവിലുള്ളതുമായ ആപ്ലിക്കേഷനുകളില്‍ ഭേദഗതി വരുത്തിയ
മൊബൈല്‍ വെബ് ആക്‌സസ്, ഐപി ടെലിഫോണി , ഗെയിമിംഗ്
സേവനങ്ങള്‍, ഹൈ-ഡെഫനിഷന്‍ മൊബൈല്‍ ടിവി, വീഡിയോ
കോണ്‍ഫറന്‍സിങ്, 3ഡി ടെലിവിഷന്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്
എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

4ജി സാധ്യമാക്കിയ പ്രധാന സാങ്കേതികവിദ്യകള്‍ എംഐഎംഓ (മള്‍ട്ടിപ്പിള്‍
ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്), ഓഎഫ്ഡിഎം (ഓര്‍ത്തോഗണല്‍ ഫ്രീക്വന്‍സി
ഡിവിഷന്‍ മള്‍ട്ടിപ്ലെക്‌സിംഗ്) എന്നിവയാണ്. രണ്ട് പ്രധാന 4ജി
മാനദണ്ഡങ്ങള്‍ വിമാക്‌സ്(ഇപ്പോള്‍ വികസിപ്പിച്ചത്), എല്‍ടിഇ എന്നിവയാണ്. എല്‍ടിഇ നിലവിലുള്ള യുഎംടിഎസ് സാങ്കേതികവിദ്യയിലേക്കുള്ള ഒരു നവീകരണ
പരമ്പരയാണ്. ഇത് ടെല്‍സ്ട്രയുടെ നിലവിലുള്ള 1800 എംഎച്ച്ഇസഡ് ഫ്രീക്വന്‍സി
ബാന്‍ഡിലാണ് പുറത്തിറക്കുന്നത്.

ഒരു ഉപകരണത്തില്‍ 4ജി നെറ്റ്വര്‍ക്കിന്റെ പരമാവധി വേഗത 100 എംബിപിഎസ്
അല്ലെങ്കില്‍ 1 ജിബിപിഎസ് ആണ്. 4ജി ആദ്യമായി ലഭ്യമായപ്പോള്‍, അതിന്
3ജി യെക്കാള്‍ അല്‍പ്പം വേഗത മാത്രമാണ് പുതിയ ഫീച്ചറായി
ഉണ്ടായത്. 4ജി എന്നത് 4ജി എല്‍ടിഇ പോലെയല്ല, രണ്ടാമത്തേത് കുറച്ചു കൂടി
വിപുലമായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നു.
ഒരു പുതിയ ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതിനോ എച്ച്ഡിയില്‍ ടിവി
ഷോ സ്ട്രീം ചെയ്യുന്നതിനോ, നിങ്ങള്‍ക്ക് ബഫറിംഗ് കൂടാതെ ചെയ്യാന്‍
കഴിയുന്നു.

4ജി ഫോണിന് 3ജി അല്ലെങ്കില്‍ 2ജി നെറ്റ്വര്‍ക്ക് വഴി ആശയവിനിമയം
നടത്താന്‍ കഴിയുന്നു. ഒരു സേവനം നിയമാനുസൃതമായി 4ജി ആയി
വിപണനം ചെയ്യാന്‍ കഴിയുന്ന പ്രധാന സൂചകങ്ങളിലൊന്നാണ് ഓഎഫ്ഡിഎം
(ഓര്‍ത്തോഗണല്‍ ഫ്രീക്വന്‍സി ഡിവിഷന്‍ മള്‍ട്ടിപ്ലെക്‌സിംഗ്). ഓഎഫ്ഡിഎം
എന്നത് ഒരു ഡിജിറ്റല്‍ മോഡുലേഷനാണ്. ഒരു സിഗ്‌നല്‍ വ്യത്യസ്ത
ആവൃത്തികളില്‍ പല നാരോബാന്‍ഡ് ചാനലുകളായി
വിഭജിക്കപ്പെടുന്നു. ജിഎസ്എം, യുഎംടിഎസ്, സിഡിഎംഎ 2000 എന്നിവയിലെ വോയ്സ്
കോളുകള്‍ സര്‍ക്യൂട്ട് സ്വിച്ച് ചെയ്തിരിക്കുന്നതിനാല്‍ ഇവയുടെ
വിതരണത്തിനായി സേവന ദാതാക്കള്‍ക്ക് കാര്യമായി തന്നെ
ഇന്‍ഫ്രാസ്ട്രക്ചറുകളില്‍ മാറ്റങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. എല്‍ടിഇ മോഡ്
സ്വീകരിക്കുന്നതോടെ, കാരിയറുകള്‍ക്ക് അവരുടെ വോയ്സ് കോള്‍

നെറ്റ്വര്‍ക്ക് റീ എന്‍ജീയറിംങ് ചെയ്യേണ്ടിവരുന്നു. 4.5ജി, 4.9ജി എന്നിവ
എല്‍ടിഇയുടെ അഡ്വാന്‍സ് മോഡുകളാണ്.

5ജി അഥവാ അഞ്ചാം തലമുറ നിലവില്‍ വികസിപ്പിച്ചു
കൊണ്ടിരിക്കുന്ന ഒന്നാണ്. വളരെ വേഗതയേറിയ ഡാറ്റ നിരക്കുകള്‍,
ഉയര്‍ന്ന കണക്ഷന്‍ ഡെന്‍സിറ്റി, വളരെ കുറഞ്ഞ ലേറ്റന്‍സി
എന്നിവയൊക്കെ ഈ തലമുറ വാഗ്ദാനം ചെയ്യുന്നു. ഡിവൈസ് ടു
ഡിവൈസ് ആശയവിനിമയം, മെച്ചപ്പെട്ട ബാറ്ററി ഉപഭോഗം,
മൊത്തത്തിലുള്ള വയര്‍ലെസ് കവറേജ് എന്നിവയൊക്കെ 5G-യുടെ
ചില പ്ലാനുകളില്‍ ഉള്‍പ്പെടുന്നു. 5ജി യുടെ പരമാവധി വേഗത 35.46 ജിബിപിഎസ്
വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. 4ജി യേക്കാള്‍ 35 മടങ്ങ്
കൂടുതലാണ് 5ജി യുടെ വേഗത. ഒരു 1 ജിബി ഫയല്‍ ഡൌണ്‍ലോഡ്
ചെയ്യാന്‍ 4ജി സംവിധാനത്തില്‍ 1 മിനുട്ട് എടുക്കുന്നുവെങ്കില്‍,
അതേസമയം കൊണ്ട് ഏതാണ്ട് 3 ജിബി ഫയല്‍ 5ജി യില്‍ ഡൌണ്‍ലോഡ്
ചെയ്യാന്‍ സാധിക്കുമെന്നര്‍ത്ഥം

മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപിള്‍ ഔട്ട്പുട്ട് (മിമോ), മില്ലിമീറ്റര്‍ വേവ് മൊബൈല്‍
കമ്മ്യൂണിക്കേഷന്‍സ്, ചെറിയ സെല്ലുകള്‍, ലി എഫ് എന്നീ സാങ്കേതിക
വിദ്യകളിലൂടെയാണ് ഒരു ഉപയോക്താവിന് 10ജിബി എസ് സ്പീഡില്‍ ഡാറ്റ
നല്‍കുന്നത്. കുറഞ്ഞത് 100 ബില്യണ്‍ ഉപകരണങ്ങള്‍ക്ക്
കണക്ഷനുകള്‍ അനുവദിക്കാന്‍ 5ജി നെറ്റുവര്‍ക്കുകള്‍ക്ക് കഴിയും. ഇനി
വരുന്ന തലമുറയ്ക്ക് ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍
സെക്കന്റുകള്‍ മതിയെന്നു സാരം.